ആരോട് ചോദിച്ചിട്ടാ നീ ഇങ്ങോട്ട് കയറി വന്നേ… ഇറങ്ങെടീ… (അവളെ നോക്കി അലറി)
ശബ്ദം കേട്ട് എല്ലാരും ചുറ്റും കൂടി
ഇങ്ങോട്ട് വരാൻ എനിക്കാരേം സമ്മതം വേണ്ട നീ ആരാ എന്നെ ചോദ്യം ചെയ്യാൻ ഞാനാ നിനെക്കാളും മൂത്തത്
തമിഴ് : ചേച്ചിയെന്ത് തെറ്റാ ചെയ്തേ ഇഷ്ടമുള്ള ആളോടൊപ്പം ഇറങ്ങിപോയതാണോ ചേച്ചി ചെയ്ത തെറ്റ്
തമിഴ് നീ മിണ്ടരുത്
മാലിനി : നീ ആരാ എല്ലാരേം അടക്കി ഭരിക്കാൻ നീ മിണ്ടരുത് ഈ വീട് എന്റെ അപ്പന്റെ സ്ഥലത്താണ് എനിക്ക് തോന്നുമ്പോ ഞാൻ വരും അത് ചോദിക്കാൻ നീയാരാ
നിന്റെ അപ്പൻ ഇനി അതും പറഞ്ഞു നീ ഈ പടി ചവിട്ടിയാൽ അപ്പനാണ് സത്യം കൊന്നുകളയും നിന്നെ… എവിടുന്ന് വന്നെടീ നിനക്കിപ്പോ അപ്പനോട് സ്നേഹം… നീ കൊന്നതല്ലെടീ ഞങ്ങളെ അപ്പനെ… നിനക്ക് ഒരുത്തനെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നേൽ അപ്പൻ എതിർക്കുമായിരുന്നോ… നീ അതെല്ലാം മറച്ചുവെച്ച്… കല്യാണത്തിന്റെ സ്വർണവും സ്ത്രീധനം കൊടുക്കാൻ വെച്ചതും എല്ലാരും തന്നതുമായ പൈസയും കട്ടോണ്ട് ഓടി പോയകള്ളി അല്ലേ നീ… നീ… കട്ടോണ്ട് പോയതിന്റെ ബാധ്യത മുഴുവൻ തീർത്തത് ഞാനാ… എല്ലാം ഞാൻ പൊറുത്തേനെ ഇല്ലാത്ത കാശിന് കടം വാങ്ങിയും ലോണെടുത്തും അപ്പ നിനക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത്രയും ചെയ്തിട്ടും കല്യാണത്തിന്റെ വന്ന സ്വന്തക്കാരുടേം നാട്ടുകാരുടെയും എല്ലാരുടേം മുന്നിൽ ഞങ്ങടെ അപ്പനെ നീ നാണം കെടുത്തി എന്നെ ചിതയിൽ വെക്കുമ്പോഴും ഇതിന് നിന്നോട് ഞാൻ പൊറുക്കില്ല… എന്റെ കൈയിൽ കിടന്ന് ചങ്ക് പൊട്ടി മരിക്കും മുൻപ് അപ്പനെനോട് രണ്ട് കാര്യമേ പറഞ്ഞുള്ളൂ ഇവരെ നന്നായി നോക്കണമെന്നും ഒരിക്കലും നിന്നോട് പൊറുക്കരുതെന്നും… നാളെ ഞങ്ങടെ അപ്പന് വേണ്ടി എല്ലാ സ്വന്തക്കാരെയും നാട്ടുകാരെയും വിളിച്ചുകൂട്ടി നടത്തുന്ന എന്റെ അനിയത്തിമാരെ കല്യാണമാ അത് കാണണം എന്ന് എനിക്ക് ആഗ്രഹമുള്ളതുകൊണ്ട് മാത്രം അതുകൊണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നെ ഇനി നീ എങ്ങാനും ഞങ്ങടെ മണ്ണിൽ ചവിട്ടിയാൽ വെട്ടി കൊന്ന് ജയിലിൽ പോവും ഞാൻ
പ്ട്ടെ…(തമിഴ്ന്റെ കൈ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞു) ഇറങ്ങി പോടീ