വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ]

Posted by

തമിഴ് ഇവൾക്ക് സമ്മതമാണെങ്കിൽ നിങ്ങളുടെ രണ്ടാളുടെയും കല്യാണം ഒരുമിച്ച് നടത്തിയാൽ പോരെ

മ്മ്…

അമ്മയോട് ഇനി അങ്ങനെ ഒന്നും സംസാരിക്കരുത് നമ്മുടെഅമ്മയാണ്, അമ്മയെ നിനക്കിപ്പോ മനസിലായെന്നുവരില്ല മനസ്സിലാവുമ്പോ ആഗ്രഹിച്ചാലും ആ കാലിൽ കെട്ടിപിടിച്ചു കരയാൻ പോലും ചിലപ്പോ എന്റെ മോൾക്ക് കഴിഞ്ഞെന്നും വരില്ല.

ഞാൻ അവരോട് പറഞ്ഞ തീരുമാനം അറിഞ്ഞു അമ്മ സങ്കടപ്പെട്ടു കരഞ്ഞെങ്കിലും അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു.

നാലാം ദിവസം രാജീവും അമ്മയും മാമൻമാരും വന്നു അമ്മ മാലതി കുറച്ച് തടിച്ച് അഞ്ചര ആറടി ഉയരമുണ്ട് മുഖത്ത് വിടർന്ന ചിരിയിലും ഗൗരവം നിറഞ്ഞു നിൽക്കുന്നു മാലതി രാജീവ്‌ ആറടിയോളം ഉയരമുണ്ട് ഇരു നിറമുള്ള ഭംഗി ഉള്ള ചെറുപ്പക്കാരൻ മാമൻ ഷെൽവൻ, സുശീലൻ എല്ലാരും പരിചയപെട്ടു പെണ്ണിനെ കണ്ട് കഴിഞ്ഞ്

ഷെൽവൻ : പെണ്ണിന് എന്ത് കൊടുക്കും

മാലതി : (അനിഷ്ടത്തോടെ)ചേട്ടാ…

സുശീലൻ : നീ എന്തിനാ ചേട്ടനെ മുടക്കുന്നെ ചേട്ടൻ ചോദിച്ചതിലെന്താ തെറ്റ്, ഇവനും നിനക്കും ഇവളെ ഇഷ്ടമായി എന്നത് ശെരി എന്നുവെച്ചു നാട്ടുനടപ്പ് വെച്ച് ഇതെല്ലാം ഞങ്ങൾ ചോദിക്കണ്ടേ

എല്ലാം കേട്ട് മിണ്ടാതിരിക്കുന്ന രാജീവിനെ നോക്കി മുഖം തിരിച്ചതും കാണുന്നത് എന്നെ നോക്കുന്ന അമ്മയുടെ മുഖമാണ് അമ്മയെനോക്കി ചിരിച്ച ശേഷം

ഞങ്ങളെ കൊണ്ട് കഴിയുന്നത് പോലെ ഇവർക്ക് രണ്ടുപേർക്കും കൊടുക്കും ഇവരെ രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്തണം എന്നാണ് കരുതുന്നത്

ഷെൽവൻ : അതെന്തൊക്കെ എത്ര ഒക്കെ എന്നത് പറഞ്ഞിപ്പോഴേ ഒരു ധാരണയിൽ എത്താലോ എന്നിട്ട് മറ്റുള്ള കാര്യങ്ങൾ ആലോചിക്കാലോ ജാതി മാറി കല്യാണം കഴിക്കുമ്പോ ഇതെങ്കിലും നോക്കണ്ടേ

ആരും മോശം പറയാത്ത പോലെ ചെയ്യാം പിനെ വീട് മാറ്റി പണിയണമെന്നുണ്ട് ഏഴെട്ടു മാസത്തിൽ എല്ലാം ശെരിയാവും എന്നാ കരുതുന്നത് അതുവരെ എല്ലാർക്കും ഒകെ ആണെങ്കിൽ പാലുകാച്ചും ഇവരുടെ കല്യാണവും ഒരേ ദിവസമാക്കാം

ഷെൽവൻ : ഈ വീട് പൊളിച്ചു പണിയുകയാണോ

അല്ല വേറെ പണിയാനാ ആലോചിക്കുന്നത്

ഷെൽവൻ : അപ്പൊ ഈ വീട് രാജീവിന്റെ പേരിൽ ആക്കി കൊടുകാലോ

അത് പറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *