അമ്മാ…(ഉറക്കെ വിളിച്ചു)
അല്പസമയം കഴിഞ്ഞ് അമ്മ വരുമ്പോമുഖം കഴുകിയിട്ടുണ്ട് എങ്കിലും കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു
എന്തേ…
കുറച്ച് വെള്ളം തരുമോ
ഇപ്പൊ തരാമെന്നുപറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി
കുളിയെല്ലാം കഴിഞ്ഞ് മുറ്റത്തെ കയറ് കട്ടിലിൽ ഇരുന്ന് കുറേ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവരുടെ ജീവിതത്തിനു ഞാൻ ആണ് ഇപ്പൊ ഒരു തടസമായി നിൽക്കുന്നത് അത് വേണ്ട എനിക്ക് ചെയ്തു തീർക്കാൻ ഇനിയും ഒത്തിരി കാര്യങ്ങൾ ബാക്കിയുണ്ട് അതിന്റെ പേരിൽ അവരുടെ ജീവിതം നശിപ്പിക്കണ്ട എന്നതായിരുന്നു ചിന്തകളുടെ അവസാനം
തമിഴ്നെയും മാങ്കനിയേയും വിളിച്ചു
തമിഴ് ആരാ ആള്…
അവളെനെ നോക്കി…
നിനക്ക് ആരെയോ ഇഷ്ടമല്ലേ… ആരാ ആള് എന്താ ചെയ്യുന്നേ…
രാജീവ്… ഡിഗ്രി കഴിഞ്ഞ് പോലീസിൽ കയറാൻ ട്രൈ ചെയ്യുകയാ
അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
അച്ഛൻ മരിച്ചു അമ്മ മാത്രം
അവന്റെ വീട്ടിൽ അറിയുമോ
അറിയാം…
മ്മ്… അവരോട് വരാൻ പറ്റുന്ന സമയം അറിയിച്ചിട്ട് പെണ്ണ് കാണാൻ വരാൻ പറ
അവൾ എന്നെ നോക്കി
(മാങ്കനിയെ നോക്കി)നിന്റെ മനസിൽ ആരെങ്കിലും ഉണ്ടോ…
ഇല്ല
എന്നാ നിനക്കൊരു ചെക്കനെ നോക്കട്ടെ…
ചേച്ചീ എനിക്കിപ്പോ കല്യാണം വേണ്ട
അതെന്താ…
ചേച്ചി ഒറ്റയ്ക്ക്
ഞാനെങ്ങനെയാ ഒറ്റയ്ക്കാകുന്നെ അമ്മ ഉണ്ട് പ്രകാശുണ്ട് അക്ക ഉണ്ട് കല്യാണം കഴിഞ്ഞ് പോയാലും നിങ്ങളൊക്കെ വരില്ലേ പിനെ എന്താ
അതല്ല ചേച്ചി കല്യാണം കഴിക്കാതെ
(ചിരിക്കാൻ ശ്രമിച്ചത് വിജയിച്ചോ എന്ന സംശയത്തോടെ) എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് അതെല്ലാം കഴിയുമ്പോയേക്കും നീ കിളവി ആവും അപ്പൊ പിനെ എഴുപതാം കല്യാണം നടത്തിയാൽ മതി പിനെ നിനക്ക് ആരോടേലും ഇഷ്ടമുണ്ടെങ്കിൽ ഇപ്പോ പറയണം
ഇല്ല…
എന്നാ ഞാൻ ചെക്കനെ നോക്കിക്കോട്ടെ
അവളൊന്നും മിണ്ടിയില്ല
നിങ്ങളാരും എനിക്കൊരു ബുദ്ധിമുട്ടോ ഭാരമോ അല്ല എന്നാലും നിങ്ങൾ കല്യാണം കഴിച്ച് കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് എന്റെ ജീവിതത്തിൽ കല്യാണം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല എനിക്ക് വേണ്ടി കാത്തിരുന്നു ജീവിതം തുലക്കരുത് നിങ്ങളെ നോക്കാനാ അപ്പ എന്നെ ഏൽപ്പിച്ചത് നിങ്ങളെ ജീവിതം ഇല്ലാതാക്കാൻ അല്ല ആലോചിച്ചിട്ട് പറഞ്ഞാൽ മതി