വീട്ടിൽ എത്തി ഹാളിൽ എല്ലാരും പുതിയ ഡ്രെസ്സുകൾനോക്കുന്നു
തമിഴ്നെ കണ്ടതും അതുവരെ അടക്കി നിർത്തിയ ദേഷ്യം ഒറ്റയടിക്ക് പുറത്ത് വന്നു
എവിടായിരുന്നു ഇത്രേം നേരം
സാലറി കിട്ടിയപ്പോ എല്ലാർക്കും ഡ്രെസ്സെടുക്കാൻ പോയതാ
ഒന്ന് വിളിച്ച് പറയപോലും ചെയ്യാതെ ഫോണും ഓഫ് ആക്കിയോ
ഓഫീസിൽന്ന് ഇറങ്ങിയപ്പോ ഫോൺ ചാർജ് തീർന്നു ഓഫ് ആയി
നീ എങ്ങനെയാ വന്നേ?
(അവളൊന്ന് ഞെട്ടി) അത്… ഓട്ടോ… ഓട്ടോ പിടിച്ച്
ഇവിടെ എല്ലാരും തുണിയില്ലാതെ നിക്കുവാണോ ഇത്ര തിടുക്കപ്പെട്ട് പോവാൻ സമയമെത്ര ആയീന്നാ നിന്റെ വിചാരം നിന്നെ അന്വേഷിച്ച് എവിടൊക്കെ തെണ്ടീട്ടാ വരുന്നെന്നു നിനക്കൊക്കെ വല്ല നിശ്ചയമുണ്ടോ
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി
ആറ് മണികഴിഞ്ഞാൽ കവലയിലേക്ക് ബസ്സ് പോലും കിട്ടില്ല ആറു മണിയുടെ ബസ്സിന് വന്നാൽതന്നെ ഇരുട്ടത് ഇവിടംവരെ നടക്കണം വഴിയിലാണെൽ കൂവി വിളിച്ചാൽ പോലും കേൾക്കാൻ കുറച്ച് കുടിയന്മാരല്ലാതെ ഒരു പൂച്ചയും കാണില്ല ഇതൊന്നും നിനക്കറിയില്ലേ
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി
നിന്നോടാ ചോദിക്കുന്നെ മിണ്ടാതുള്ള ഈ നിൽപ്പുണ്ടല്ലോ അടിച്ച് മുഖം ഞാൻ പൊളിക്കും
മുഖം ഉഴർത്തി നോക്കിയ അവളെ നോക്കി
ഒരു കാര്യം ഞാൻ എല്ലാത്തിനോടും കൂടെ പറഞ്ഞേക്കാം ഒരുത്തി ഉണ്ടാക്കി തന്ന നാണക്കേട് അപ്പയേം കൊണ്ടാ പോയേ അപ്പാ പോവുമ്പോ നിങ്ങളെ എല്ലാം എന്റെ കൈയിൽ തന്നിട്ടാ പോയേ അവളെ പോലെ നാണക്കേട് ഉണ്ടാക്കി വെക്കാൻ നിങ്ങൾ ആരേലും നോക്കിയാൽ അപ്പാ സത്യം വെട്ടി നുറുക്കി കത്തിക്കുംഞാൻ
ചവിട്ടി തുള്ളി അകത്തേക്ക് പോവുമ്പോ ഉള്ളിൽ ദേഷ്യോം സങ്കടോം നിറഞ്ഞു നിന്നിരുന്നു അമ്മയുടെ മുറിയിലെ അലമാരയിൽ നിന്നും മാറാനുള്ള ഡ്രെസ്സും തോർത്തുമെടുത്തു കുളിച്ചു വന്നു മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേ അക്ക അങ്ങോട്ട് വന്നു
എന്തേ എന്തുപറ്റി എന്തിനാ അത്രേം ദേഷ്യപ്പെട്ടെ
അക്കാ അവളെങ്ങനെയാ വന്നേ…
ഓട്ടോയിൽ എന്നല്ലേ പറഞ്ഞേ
ഇവിടേക്ക് ഓട്ടോയിൽ ആണോ വന്നേ
അല്ല നടന്ന്…
മ്മ്…
എന്തേ…
അവൾ എന്തോ കള്ളം ചെയ്തിട്ടുണ്ട് അവൾ ഓട്ടോയിലല്ല വന്നത് ആണെങ്കിൽ അവൾ ഇവിടെ വരെ ഓട്ടോയിൽ വരില്ലായിരുന്നോ അതുമല്ല ചോദിച്ചപ്പോ അവൾ വിക്കിയത് അക്ക കണ്ടില്ലേ…