ഉമ്മാന്റെ വോയിസ് 2 : ഓൾക്ക് ഹോസ്പിറ്റലിൽ പോവാൻ ആണ്.
ഇത് കേട്ട ഞാൻ ഉമ്മാക്ക് വിളിച്ചു
ട്ര ട്ര ട്ര ട്ര (ഫോൺ റിങ് ചയ്തു)
ഉമ്മ : ഹലോ അജു,
ഞാൻ : ഹലോ, ആ എന്താ ഉമ്മ ഷാനത്താക്ക്
ഉമ്മ : എടാ ഓളെ രണ്ട് കയ്യും വേദന ആണ്, ഇവടെ രണ്ട് മൂന്ന് വട്ടം പല ഡോക്ടർ മാരെ കാണിച്ചു ഒരു മറ്റോം ഇല്ല.
ഞാൻ : മരുന്ന് കുടിച്ചിട്ടും മാറുന്നില്ലേ
ഉമ്മ : ഇല്ലടാ, പൈൻ കില്ലർ കുടിക്കുമ്പോൾ ഒരു ആശ്വാസം മാത്രം
ഞാൻ : അയ്യോ,
ഉമ്മ : ഷുഹൈബ്(കാകു) നാട്ടിൽ അന്വേഷിച്ചപ്പോൾ കോഴിക്കോട് മിംസിൽ നല്ല ഒരു ഡോക്ടർ ഇണ്ട് എന്ന് ആണ് അറിഞ്ഞേ, അപ്പോൾ തന്നെ ബുക്ക് ചെയ്തു
ഞാൻ : എന്നക്കതിനാ ബുക്ക് ചെയ്തേ
ഉമ്മ : മറ്റന്നാ രാവിലെ ആണ് ഡോക്ടറെ അപ്പോയിന്മെന്റ്
ഞാൻ : (ഞട്ടികൊണ്ട്) മറ്റന്നാളോ
ഉമ്മ : അതെന്താ അനക്ക് വല്ല പരിപാടിയും ഉണ്ടോ
ഞാൻ : ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു
ഉമ്മ : അത് ക്യാൻസൽ ചെയ്‌തളാ
(ഞാൻ എതിർക്കാൻ നിന്നില്ല, കാരണം ഷാനത്താക്ക് അർജന്റ് ആയതോണ്ട് ആണ് കാകു അടക്കം വരാത്തത്, അതുകൊണ്ട് തന്നെ എനിക്ക് ഒഴിയാൻ പറ്റില്ല എന്ന് മനസിലായി)
ഞാൻ : ഓക്കെ, ഷാനത്ത എപ്പളാ ഇവടെ ലാൻഡ് ചെയ്യാ
ഉമ്മ : നാളെ രാത്രി 8മണിക്ക് ലാൻഡ് ചെയ്യും, അവിടെ എടുത്ത് എവിടേലും റൂം എടുത്താൽ മതി, മറ്റന്നാ ഡോക്ടറെ കണ്ട ശേഷം പെട്ടന്ന് റിട്ടേൺ എടുക്കുന്ന വരെ അവിടെ തന്നെ നിന്നാൽ മതി.
ഞാൻ ആകെ മൂഞ്ചി കൊണ്ട് ഒക്കെ മൂളി, എനിക്ക് എന്റെ ട്രിപ്പ് ക്യാൻസൽ ആയ സങ്കടം ആയിരുന്നു.
ഞാൻ : ഹമ്
ഉമ്മ : ഇന്നാ ശെരി നാളെ 8മണി ആവുമ്പോൾതിൻ അന്റെ കൊറച്ചു ഡ്രസ്സ് ഒക്കെ എടുത്ത് എയർപോർട്ടിൽ എത്തണം ട്ടോ