”മറ്റേതോ…??
അവന്റെ പറച്ചിലുകേട്ട ഞാൻ അത്ഭുതത്തോടെ ചോദിച്ചു
“ഡേയ് മറ്റേതെന്ന് പറഞ്ഞാൽ മറ്റേത്….love…പ്രേമം…കാതൽ…പ്യാർ…!!
”പറി…“
അവന്റെയാ സംസാരം കേട്ട് ചൊറിഞ്ഞു വന്ന ഞാൻ കസേരയിൽ നിന്നെണീറ്റു…
”നീപ്പോയി പൈസ കൊടുത്തു വാ…വണ്ടിയവിടെ തന്നെ ഉണ്ടോന്ന് ഞാൻ പോയി നോക്കട്ടെ…ചാവി പോലുമെടുക്കാതെയാ ഓടിപ്പോന്നെ…“
സ്വയം പിറുപിറുത്തുകൊണ്ട് ഞാനിറങ്ങി നടന്നു….അവളെ ഒരു തവണ കൂടി കാണാൻ പറ്റണെ എന്നായിരുന്നു ആഗ്രഹം…പക്ഷെ വിധിയെന്നെ തോൽപ്പിച്ചു കളഞ്ഞു…..ഫാസ്സീനോ കിടന്നിടത്തൊരു മൈരുമില്ലായിരുന്നു…..
”ശെയ്യ് പോയോ…“
പൾസറിന്റെ സീറ്റിലടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…ഒരുതവണ കൂടിയവളെ കാണാൻ ഒത്തിരുന്നേൽ…………
”വഴീന്ന് മാറട….!!!!
പെട്ടെന്നായിരുന്നു കേട്ട് മറന്നയാ പെൺശബ്ദം വീണ്ടും വന്നെന്റെ കർണപഠത്തിലടിച്ചത്
അതേയ് അവളു തന്നെ….
പെട്ടന്ന് തന്നെ ഞാൻ ശബ്ദം വന്ന ധിക്കിലേക്ക് തിരിഞ്ഞു നോക്കി….തേണ്ടേയിരിക്കുന്നു നീല ഫസ്സിനോയുടെ മുകളിലവൾ…..ഇത്തവണയവളുടെ മുഖം ഞാനകമാനമൊന്ന് സ്കാൻ ചെയ്തു…വേറൊന്നിനുമല്ല നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടി ആണ് അല്ലാണ്ട് എനിക്ക് നോക്കി വെള്ളമിറക്കാൻ ഒന്നുമല്ലട്ടോ…….
എന്താ ഈ പെണ്ണിനെക്കുറിച്ചു പറയുവാ..തക്കാളി ചുണ്ടും മുന്തിരികണ്ണുമെന്ന് പറഞ്ഞു തുടങ്ങിയാൽ ക്ളീഷേ ആവും…പക്ഷെ സത്യം പറയാതിരിക്കാൻ വയ്യല്ലോ….അതുകൊണ്ട് അല്പം ക്ളീഷേ ആയിക്കോട്ടെ……വട്ട മുഖമാണ്….എന്നാൽ അത്രയും ഉരുണ്ടതുമല്ല…..എവിടെയൊക്കെയോ ഒരു പഞ്ചാബി പെൺകൊടിയുടെ സാമ്യതകൾ ഉണ്ട് താനും…….ചുവന്ന ചുണ്ടുകൾ…കീഴ് ചുണ്ടൽപ്പം തടിച്ചതാണ്…ഹോ അതു കടിച്ചു വലിക്കാൻ തോന്നും സത്യത്തിൽ…..ചെറിയ നീളൻ മൂക്ക് അതീന്നൊരു പൂമൊട്ട് വിരിഞ്ഞത് പോലുള്ള കണ്ണുകൾ….നല്ല കറുകറുത്ത കൃഷ്ണമണികളും അതിരു വരച്ചത് പോലതിന് ചുറ്റും നീട്ടിയെഴുതിയ കണ്മഷിയും…..മുടി പോണീ ടൈൽ കെട്ടിയതാണെന്ന് തോന്നുന്നു……കുതിരവാലുപോലെ തൂങ്ങി കിടപ്പുണ്ട്….വെട്ടമടിച്ചിട്ട് അതിനിടയിൽ എവിടെയൊക്കെയോ ഒരു കളർ വ്യത്യാസവും……കഴുത്തിനു മുകളിലേക്ക് ഞാൻ എന്തായാലും പത്തിൽ പത്തു കൊടുക്കും….അതുപോലെയെന്റെ മനസ്സിളക്കി കളഞ്ഞവൾ
“നടുറോട്ടിൽ നിന്നും സ്വപ്നം കാണാതെ വഴിമാറിതാടാ……”
രണ്ടു ഹോണുമടിച്ചെന്നെ പേടിപ്പിച്ചുകൊണ്ടവൾ പറഞ്ഞു
പെട്ടെന്നായിരുന്നു ഞങ്ങളിറങ്ങി വന്ന കടയിൽ നിന്നും പതിഞ്ഞ താളത്തിലൊരു പാട്ടവർ ഇട്ടത്…………..
“”“”പൂക്കൾ പൂക്കും തരുണം…ആരുയിരേ…
പാർത്ഥതാരും ഇല്ലയെ…..
ഉളരും കാലേയ് പോഴുതേയ്……..