“ഒക്കെ മിസ്റ്റർ ആദിത്യൻ…നിങ്ങളുടെ ആധാർ കാർഡ് നമ്പർ ആവശ്യമായിരുന്നു…?
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..ഓഹ് സോറി അവൾ അല്ല ടീച്ചർ
”അതിലെങ്ങാനും കാണും…“
നിരാശയുടെ പടുകുഴിയിൽ കിടന്ന ഞാനല്പം താല്പര്യമില്ലാതെ പറഞ്ഞു..അത് കേട്ടതും അപ്പുറത്തിരുന്നവളുടെ ദേഹത്തു ബാധ കേറിയെന്ന് തോന്നുന്നു…കണ്ണും കവിളുമെല്ലാം ചുവന്നിങ്ങു വന്നു
”ഇതുലുണ്ടേൽ ഞാൻ നിന്നോട് ചോദിക്കുമോ….?
പല്ലുകടിച്ചു പിടിച്ചു കൊണ്ടവൾ ചോദിച്ചു….ഒരല്പം ഭയന്നു പോയ ഞാൻ വേഗം തന്നെ പോക്കറ്റിൽ നിന്നും ഫോണെടുത്തു തപ്പി പെറുക്കിയെന്റെ കാർഡിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു…….
“മ്മ്മ്….”“
ഒന്ന് ശാന്ത മായതു പോലവളെന്റെ ഫോൺ വാങ്ങി നമ്പർ എഴുതി എടുക്കാൻ തുടങ്ങി…ഞാൻ ആണെങ്കിൽ ഈ പറിയെല്ലമൊന്ന് കഴിഞ്ഞിട്ടിവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലുമായി…പെട്ടന്ന് ആണ് എന്റെ ഫോൺ ലോക്ക് വീഴുന്ന ശബ്ദം കേട്ടത്…..വല്ലാത്തൊരു നടുക്കത്തോടെ ആണ് ഞാൻ പിന്നീടവളെ നോക്കിയത്….
ലോക്ക് സ്‌ക്രീനിൽ ഇട്ടേക്കുന്ന ഫോട്ടോ ഞാനിന്നലെ അവളെ വരച്ചത് ആണ്…ഏത് ഗുളികൻ കയറി നേരത്താണോ അതെടുത്തു വോൾപേപ്പർ ആക്കാൻ തോന്നിയത്…..പെട്ടല്ലോ എന്നൊരു ഭാവത്തിൽ ഞാനവളെ നോക്കിയപ്പോ അവിടുത്തെ ഭാവങ്ങളും എനിക്കത്ര വ്യക്തമായില്ല…….ഇടക്ക് ഫോണിലേക്കും എന്റെ കണ്ണുകളിലേക്കും അവൾ മാറി മാറി നോക്കുന്നത് കണ്ടപ്പോളെ മനസിലായി ഫസ്റ്റ് day തന്നെ ഞാനെന്റെ പെട്ടിയിലേക്കുള്ള ആദ്യത്തെ ആണി അടിപ്പിച്ചിട്ടുണ്ടെന്ന്………..
“മിസ്സ് കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ട്…”
അവളിറങ്ങി പോടായെന്ന് പറയും മുൻപേ ഞാൻ തന്നെ എണീറ്റു പോകാൻ തീരുമാനിച്ചു
“മമ്…”
വീണ്ടും ഒരു മൂളലോടെ എന്റെ ഫോണും ഫയലും തിരിച്ചു തന്നു…ഇങ്ങനെ മൂളിക്കൊണ്ടിരിക്കാൻ ഇവളെന്താ കഴിഞ്ഞ ജന്മം വല്ല മൂങ്ങയുമായിരുന്നോ…..
കൂടുതലൊന്നും പറയാതെ ഞാനെന്റെ സാധങ്ങളുമെടുത്തു പുറത്തേക്ക് ഓടി…മൂങ്ങ ആണേലും മാങ്ങയാണേലും പേര് കൊള്ളാം ചാരുലത…..സ്റ്റാഫ് റൂമിന്റെ വാതിലു കടന്നതേ എന്നെ ഇടക്കെപ്പോഴോ ഇട്ടേച്ചു പോയ ആത്മവിശ്വാസ തെണ്ടി തിരികെ വന്നു
മറ്റുള്ളവർക്ക് നീ ചാരുലത ടീച്ചർ ആണെങ്കിൽ എനിക്ക് മാത്രം നീയെന്റെ ചാരുവായി വേണം…കുട്ടന്റെ മാത്രം ചാരുവായി………..ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ഞാനാ വരാന്തായിലൂടെ നടന്നു