”അതാ അങ്ങോട്ട് ഇരുന്നോളു…“
സാറെന്നോട് പറഞ്ഞു…ആയിക്കോട്ടെ ഇവിടെയിരുന്നീ ഫുണ്ടയുടെവയറു കാണുന്നതിലും ഭേദമീ ടീച്ചറുടെ കുണ്ടി തന്നെയാ…..
ഞാനെന്റെ സാധനങ്ങളുമായി ആ പിറകു തിരിഞ്ഞു നിൽക്കുന്ന ടീച്ചറുടെ മുൻപിലെ കസേരയിൽ വന്നിരുന്നു….അതേ നിമിഷം തന്നെയവരൊരു ഫയലും പിടിച്ചു എനിക്കു നേരെ തിരിഞ്ഞു
സത്യത്തിൽ ഞെട്ടിത്തരിച്ചു പണ്ടാരമടങ്ങി പോയി ഞാൻ……അവൾ….എന്റെയുറക്കം കളഞ്ഞു മനസ്സിൽ കേറി കൂടിയവളിപ്പോ എന്റെ ടീച്ചറായൊരു സാരിയും ചുറ്റി മുൻപിൽ നിൽക്കുന്നു…ചന്തി കുത്തിയിരുന്നയെന്റെ മൂട് ഞാൻ പോലുമറിയാതെ കസേരയിൽ നിന്ന് പൊങ്ങി പോയി….എന്നാൽ അവളാകട്ടെ ആദ്യത്തെയൊരു ഞെട്ടൽ അതി വിദക്തമായി എന്നിൽ നിന്നും മറച്ചുകൊണ്ട് മുൻപിലുള്ള ചെയറിൽ വന്നിരുന്നു
“”മമ് ഇരിക്കു…“
മുൻപിലെ ഫയലഴിച്ചു നോക്കിക്കൊണ്ടവൾ പറഞ്ഞു….പിന്നെ ഞാൻ മാത്രം നിന്നിട്ടെന്തു കാര്യം ഞാനുമിരുന്നു
പക്ഷെ അവളെന്റെ മുഖത്തേക്ക് മാത്രം ശ്രദ്ധിക്കുന്നില്ല…ഇനിയെന്നെ മനസിലാവാഞ്ഞിട്ട് ആണോ…ഏയ്യ് എന്നെ കണ്ടപ്പോളുണ്ടായ അവളുടെ കണ്ണുകളിലെ ഞെട്ടൽ ഞാൻ ശെരിക്കും കണ്ടതാണല്ലോ….പിന്നെന്തു കൊണ്ടാ….നാണമാവുമോ…
”പേരെന്താ…?
എന്റെയാലോചനകളെ മുറിച്ചു കൊണ്ടവൾ ചോദിച്ചു
“ആദി…ആദിത്യൻ..”
“mm”“
അതും പറഞ്ഞവൾ രജിസ്റ്ററിൽ എഴുതാൻ തുടങ്ങി….പെട്ടന്ന് എന്തോ ഓർത്തത് പോലെന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു
”എത്ര വയസ്സുണ്ട്….?
പണി പാളി……കൂട്ടി പറഞ്ഞാലോ…വേണ്ട ആട്ട് കിട്ടും….ശ്ശോ എന്റെയൊരു വിധി….നിറച്ചു നിറച്ചു പടിക്കല് കൊണ്ടുപോയി കലമുടക്കാൻ ആണല്ലോ വിധി….
“അത് age പറയണമെന്ന് നിർബന്ധമാണോ…?
ഒരല്പം മടിയോടെ ഞാൻ ചോദിച്ചു…അതിനെന്നെയൊന്ന് കടുപ്പിച്ചു നോക്കുക മാത്രമാണ് പുള്ളിക്കാരി ചെയ്തത്
”20….!
തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു….
“മമ് …”
ഒരു മൂളലോടയവൾ ബാക്കി എഴുതുവാൻ തുടങ്ങി
“രണ്ടു മാസം കൂടി കഴിഞ്ഞാൽ 21 ആവും കെട്ടോ…!
അല്പം ശബ്ദം താഴ്ത്തി അവൾക്കു മാത്രം കേൾക്കാൻ പാകത്തിന് ഞാൻ പറഞ്ഞു…എന്നാൽ ഞാനതൊന്നും കേട്ടിട്ടില്ലായേ എന്നാ ഭാവത്തിൽ അവളിരുന്നു
ഒള്ളത് പറഞ്ഞാലെനിക്ക് ശെരിക്കും സങ്കടം വന്നു…ജീവിതത്തിൽ ആദ്യമായിട്ട് ആണൊരു പെണ്ണിനോട് ഇങ്ങനൊരു വികാരം തോന്നിയത്…ഒടുക്കം അവളുടെ മുൻപിൽ തന്നെയിങ്ങനെ ചീഞ്ഞു നാറിയിരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല….വിധി….നമ്മളൊന്ന് ആഗ്രഹിക്കും ദൈവം വേറെയൊന്നു വിധിക്കും…how cruel…..