ഭർത്താവിന് പകരം [ജഗൻ]

Posted by

ഭർത്താവിന് പകരം

Bharthavinu Pakaram | Author : Jagan


ഉൾനാടൻ ഗ്രാമം ആയ മുക്കിട്ടുതറയിലേക്ക് കല്യാണം കഴിച്ച് വന്ന രേവതിക്ക് ഗ്രാമം ഒരു അത്ഭുതമായിരുന്നു. നെൽവയലുകളും ചെറുതും വലുതുമായ തോടുകളും ചെറിയ അരുവിയും കുന്നിൻ ചെരിവുകളും ആയി വളരെ മനോഹരമായ ഒരു ഗ്രാമം.

ബാംഗ്ലൂർ നഗരത്തിൽ പഠിച്ച് വളർന്ന രേവതിക്ക് ഗ്രാമത്തിലെ മേക്കാട്ടു മനയിലെ രവി വർമ്മയുടെ കല്ല്യാണ ആലോചന വന്നപ്പോൾ തീരെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല. പക്ഷെ രേവതിയുടെ അച്ഛൻ ശേഖര വർമ്മ ബിസിനസ് പൊട്ടി നിന്നപ്പോൾ കൂട്ടുകാരൻ ആയ പ്രഭാകര വർമ്മ തന്റെ മകൻ രവിക്ക് വേണ്ടി കല്ല്യാണം ആലോചിച്ചപ്പോൾ രേവതിയുടെ അച്ഛന് കൂടുതലൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. കടം കയറി മുടിഞ്ഞ അച്ഛൻ ജയിലിൽ പോകാതെ കടം വീട്ടാൻ പ്രഭാകര വർമ്മ തയ്യാറുമാണെന്ന് കേട്ടപ്പോൾ രേവതിയുടെ അച്ഛൻ രേവതിയുടെ സമ്മതം ഇല്ലാതെ തന്നെ ആ ആലോചനക്ക് സമ്മതം മൂളി. തനിക്ക് സമ്മതമല്ലെന്ന് പറഞ്ഞ രേവതിയോട് അച്ഛനും അമ്മയും ആത്‍മഹത്യ ചെയ്യും എന്ന് പറഞ്ഞപ്പോൾ രേവതി സമ്മതിച്ചു.

തന്നെ പെണ്ണ് കാണാൻ വന്ന രവി വർമ്മയെ കണ്ടപ്പോൾ രേവതിക്ക് എതിർപ്പ് കുറച്ച് കുറഞ്ഞു. നല്ല സുന്ദരനായ രവിയെ കണ്ട് രേവതിക്ക് സന്തോഷം ആയി. ഗ്രാമം, പഴയ ഇല്ലം എന്നൊക്കെ കേട്ടപ്പോൾ ഒരു മണകുണാഞ്ചൻ ചെറുപ്പക്കാരനെ ആണ് രേവതി പ്രതീക്ഷിച്ചത്. പിന്നെ ഗ്രാമം. അത് സാവധാനം സിറ്റിയിലേക്ക് മാറാം എന്ന് അവൾ കണക്ക് കൂട്ടി. അങ്ങനെ രേവതിയുടെയും രവിയുടെയും കല്ല്യാണം കേമമായി നടന്നു. അച്ഛന്റെ കടങ്ങൾ വീട്ടി. അച്ഛനും അമ്മയ്ക്കും സന്തോഷമായി.

കുറച്ച് ദിവസങ്ങൾ അങ്ങനെ പോയി. കുറെ ആയപ്പോൾ രേവതിക്ക് വീട്ടിലിരുന്ന് ബോറടിച്ച് തുടങ്ങി. എന്തിനും ഏതിനും ജോലിക്കാർ. അകത്തും പുറത്തും ജോലിക്ക് ആണും പെണ്ണും ആയി ജോലിക്കാർ. ഒരു ജോലിയും ചെയ്യണ്ട. എന്തിനും ആളുണ്ട്. രവി വർമ്മ കല്ല്യാണ തിരക്ക് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തോട്ടം ആയും അമ്പലം ആയും തിരക്കായി. അപ്പോൾ രേവതി കൂടുതൽ ഒറ്റപ്പെട്ടു. വെറുതെ ഇരുന്ന് തീറ്റ ആയപ്പോൾ രേവതി കേറി വീണ്ടും കൊഴുത്തു.

Leave a Reply

Your email address will not be published. Required fields are marked *