ബട്ട് അവൾ നോർമൽ ആണ്… ഒരു കൂർത്ത ആണ് ഇട്ടേക്കുന്നെ… അതു എലിയയെ അതീവ സുന്ദരി ആക്കി കഴിഞ്ഞു ഇരിക്കുന്നു.
പിന്നെ പർച്ചേസ് കിറ്റുകളുടെ എണ്ണത്തിൽ കുറവ് കൾ ഒന്നും അവളുടെ കൈയിൽ കാണാൻ ഇല്ലാ. അതിന് മാത്രം വാങ്ങി കൂട്ടിട്ട് ഉണ്ട് രണ്ടാളും.
ഞാൻ കാർ കൊണ്ട് ചെന്ന് എല്ലാം ഡികിയിൽ വെച്ച ശേഷം എലിയ പുറകിൽ കയറി. ദീപുനെ മുന്നിലേക്ക് ഇരിക്കാൻ തള്ളി വിട്ടേച്ചിട്ട് ആണ് എലിയ ഉള്ളിൽ കയറി ഡോർ അടച്ചു ലോക്ക് ചെയ്തു ചിരിക്കുന്നത് ഞാൻ കണ്ടു.
ദീപ്പു നാണത്തോടെ ഉള്ളിൽ കയറി എന്നെ നോക്കാതെ മുന്നിലേക്ക് നോക്കി സിറ്റ് ബെൽറ്റ് ഇട്ട് ഇരുന്നു.
ഞാൻ അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നു.
“എന്നാ ഏട്ടാ വണ്ടി എടുക്കുന്നിലെ.” ദീപുന്റെ ശബ്ദം കേട്ട് ആണ് ഞാൻ കാർ എടുക്കാൻ നോക്കിയേ.
“ഞാൻ ഇറങ്ങി തള്ളേണ്ടി വരുവോ അജു.”
“വേണ്ടി വരും എലിയ..”
ഞാൻ കാർ എടുത്തു റോഡിൽ യ്ക്ക് ഇറക്കി പോയി.
“എത്ര രൂപ പൊടിച്ചു എലിയ???”
ഏലിയായും ദീപ്തിയും ഒന്നും പറഞ്ഞില്ല….
എലിയ അപ്പൊ തന്നെ മുന്നിൽ പോകുന്ന ഒരു ബൈക്ക് കൈ ചുണ്ടി കാണിച്ചിട്ട്…
“അജു…
ആ ബൈക്കിന് എത്ര രൂപ ആകും.”
“രണ്ട് ലക്ഷം അത്രേ ഒക്കെ ആകു.”
“അത്രേ രൂപയുടെ സാധനമാ ഞങ്ങൾ വാങ്ങിട്ട് ഉള്ള്.”
ഞാൻ ഞെട്ടി വണ്ടി സൈഡിൽ നിർത്തിട്ട് രണ്ട് പേരെ നോക്കി… രണ്ടാളും തല താഴ്ത്തി ഒളികണ്ണ് ഇട്ട് എന്നെ നോക്കി… ഞാൻ രണ്ടു ആളെയും മാറി മാറി നോക്കി.
“ഈ കൂർത്തയുടെ ടോപ് ന്ന് 6000രൂപ… ഇങ്ങനത്തെ മൂന്നു കളർ എനിക്ക് ഇഷ്ട്ടായി… പിന്നെ..”
“എട്ടായി ഇത് എനിക്ക് എലിയ എടുത്തു തന്നതാ… പ്രൈസ് ടാഗ് കാണിച്ചില്ല..”
ഞാൻ എലിയയെ നോക്കി.
“3999 only ”
ഞാൻ എന്റെ ബനിയനും പാന്റും നോക്കി.
“എടി…. ഞാൻ 4000രൂപക്ക് മൂന്നു മാസം ഇടാൻ ഉള്ള തുണി എടുക്കൂല്ലോ…”
“എനിക്ക് ഒന്നും അറിയില്ല ഏട്ടാ.. എല്ലാം എലിയ ആന്റി വാങ്ങി തന്നതാ.