പക്ഷേ എനിക്ക് ഒരുപാട് സംശയം ഉണ്ടായേക്കുവാ…
ക്രിസ്റ്റീന ഒരിക്കലും ഒരു സീരിയസ് ആയ രോഗിയെ ഇട്ടേച് അവൾ ഹോസ്പിറ്റൽ ന്ന് പോകത്തില്ല… എന്നാണ് അവിടെ നിന്ന് വന്ന ഡോക്ടർസ് നേഴ്‌സുന്മാരും പറഞ്ഞെ.
പക്ഷേ അന്ന് അവൾ വീട്ടിലേക് പോയി…
ഉച്ചയോടെ തിരിച്ചു വന്നു.
അപ്പോഴേക്കും എല്ലാം കഴിഞ്ഞു ഇരുന്നു.
പിന്നീട് അവൾക് എന്തോ സംഭവിച്ചപോലെ രണ്ടു വർഷം ഹോസ്പിറ്റലിലേക് വന്നിട്ട് ഇല്ലാ… എല്ലാം ഉപേക്ഷിച്ച രീതിയിൽ ആയിരുന്നു.
പിന്നെ ഈ അടുത്ത് രണ്ട് വർഷം മുന്നേ ആയിരുന്നു വേഗം ഹോസ്പിറ്റൽ ന്റെ ചുമതല മുഴുവനും എടുത്തു തലയിൽ വെചേ.
എന്താണ് എന്ന് പോലും ആർക്കും മനസിലായില്ല.
അജു എന്നാ ഞാൻ പിന്നെ വിളികാം രേഖ വിളിക്കുന്നുണ്ട് ഫുഡ് കഴിക്കാൻ പോകാൻ.”
ഉം.
അവൾ ഫോൺ വെച്ച ശേഷം ഞാൻ ആലോചിച്ചു.
എന്തോ എവിടേയോ അങ്ങ് കണക്ട് ആകുന്നില്ലലോ.
ഞാൻ പുറത്തേക് നോക്കി ആലോചിച്ചു കൊണ്ട് ഇരുന്നു. അവസാനം ക്രിസ്റ്റിന യെ കാണാൻ തന്നെ തീരുമാമിച്.
ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഫോൺ ഓഫ് ആക്കി പോക്കറ്റിൽ ഇട്ട് അവളുമാർ ഇറങ്ങി വരുന്നതും കത്ത് കാർ സിറ്റിൽ ചാരി കിടന്നു.
പെണ്ണ് അല്ലെ വർഗം. ഒരുമണിക്കൂർ മുകളിൽ എന്തോ ചെലവഴിച്.
എന്റെ ഫോൺ അടിക്കുന്ന സൗണ്ട് കേട്ട് ആണ് ഞാൻ മയക്കത്തിൽ നിന്ന് എഴുന്നേക്കുന്നെ.
ദീപ്തി ആയിരുന്നു… കാറും കൊണ്ട് വാ ഞങ്ങൾ ഫ്രണ്ടിൽ നിൽകുവാ.
ഞാൻ നോക്കിയപ്പോൾ ഞാനും ഞെട്ടി പോയി.
പണ്ട് കോളേജിൽ ചേട്ടന്റെ ഒപ്പം നിൽകുമ്പോൾ മാത്രം കണ്ട അതേ സ്റ്റൈലിൽ ദീപ്‌തി. ജീൻസും ടി ഷർട്ടും ഇട്ട്… അതു ആളുകൾ മുഴുവനും നോക്കുന്നപോലെ.
അവളുടെ ശരീര വടിവുകൾ മുഴുവനും കാണാം കഴിയുന്ന രീതിയിൽ ഉള്ള ഒരു മോഡേൺ ലുക്ക്. ഒപ്പം ഒരു സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്നു.
നല്ല രീതിയിൽ പർച്ചേസ് ചെയ്തിട്ട് ഉണ്ടെന്നു കൈയിൽ ഇരിക്കുന്ന കിറ്റ് കവറുകളുടെ പരസ്യം കണ്ടപ്പോഴേ എനിക്ക് മനസിലായി.
കൂടെ പോയ ഇവൾ ഇങ്ങനെ ആണേൽ കൊണ്ട് പോയ എലിയ യെ ഞാൻ നോക്കി.