കുറച് നേരം അതിലേക് തന്നെ നോക്കിയിരുന്നപ്പോൾ കുറേ കറുത്ത മനുഷ്യർ ആ പുഴയുടെ മുകളിലൂടെ നടക്കുന്നതായി ഹാജിക് തോന്നി, ഹാജി പെട്ടെന്ന് തല വെട്ടിച്ചു, വീണ്ടും നോക്കി… ഇല്ല ആരും ഇല്ല…. ഹാജി മനസ്സിൽ പറഞ്ഞു “ഇത് വല്ലാത്തൊരു ശയിത്താന്റെ പുഴ തന്നെ എന്റെ റബേ “…
തിരിച് റൂമിലേക്കു പോവാനായി കോണി പടിയിൽ എത്തിയ ഹാജി വെറുതെ ഒന്ന് ടെറസിലേക് നോക്കിയപ്പോൾ അവിടെ ഒരു ആൾ രൂപം ഇരിക്കുന്നു, ഒരു നിമിഷത്തേക് ധീരനായ ഹാജിയുടെ ജീവൻ അങ്ങ് ആകാശം വരെ പോയി തിരിച്ചു വന്നു, ഇരിക്കുന്നത് മനുഷ്യൻ ആണോ മൃഗം ആണോ എന്ന് ഹാജിക് മനസിലായില്ല, ഹാജി പകച്ചു നിന്നും പോയി..
നല്ല പ്രായത്തിൽ ജഗ ജില്ലി ആയിരുന്ന ഹാജി പേടി ഉള്ളിൽ ഒതുക്കി ശംബ്ധമുണ്ടാകാതെ കോണി പടി ലക്ഷ്യം ആക്കി നടന്നു, ആ രൂപത്തിന്റെ അടുത്ത് എത്തി… ഏകദേശം മനുഷ്യനെ പോലെ തന്നെ ഉണ്ട്, മുകളിലത്തെ മുറികളിൽ തന്റെ മരുമക്കൾ ആണ് കുടക്കാർ അവർ ആരെങ്കിലും ആയിരിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഹാജി പതിഞ്ഞ സ്വരത്തിൽ വിളിച്ചു “മോളെ”….
വിളി കേട്ടതും ആ രൂപം തിരിഞ്ഞു നോക്കി പെട്ടെന്ന് എണീറ്റു നിന്നും… ഹാജി ഒന്ന് വിറച്ചെങ്കിലും ധൈര്യം സംഹരിച്ചു അവിടെ തന്നെ നിന്നും.. ആ രൂപം ഹാജിയുടെ അടുത്തേക് വന്നു.. തൊട്ടടുത്തെത്തിയപ്പോൾ ഹാജിയോട് ചോദിച്ചു
“ഉപ്പ, ഉറങ്ങിയില്ലേ ”
അപ്പളാണ് ഹാജി ആ മുഖം കണ്ടത് തന്റെ ഇളയ മരുമകൾ “റംല”..
ഒരു നെടു വിശ്വാസത്തോടെ ഹാജി ചോദിച്ചു…
ഹാജി : മോൾ എന്തെ ഉറങ്ങിയില്ലേ?? മോൾ എന്തിനാ ഇവിടെ വന്നിരിക്കുന്നു അതും ആ ശവം തീനി പുഴയെ നോക്കി
റംല : കിടന്നിട്ട് ഉറക്കം വന്നില്ല ഉപ്പ, അതുകൊണ്ട് ഇവിടെ വന്ന് ഇരുന്നതാ..
ഹാജി : അപ്പോ, ജനാലകൾ കൊട്ടിയടയുന്ന ശബ്ദം മോൾ കേട്ടില്ലേ ??
റംല : ഇല്ല ഉപ്പ ഞാൻ ശ്രദ്ധിച്ചില്ല…
ഹാജി ഒന്ന് അമ്പരന്നു താഴെ കിടന്ന ഞാൻ പോലും കേട്ടു, ഇവിടെയുണ്ടായിരുന്ന ഈ കുട്ടി കേട്ടില്ല.. റംലയുടെ മുഖം കണ്ടപ്പോ ഹാജിക് മനസിലായി ആൾ എന്തൊക്കെയോ ചിന്ദിച്ചിരുപായിരുന്നു എന്ന്..