കട്ടൻ കുടിച്ച ഗ്ലാസ് ടേബിളിൽ വെച്ചതും റംല ആ ഗ്ലാസ് എടുക്കാനായി വന്നു (സലാം ഹാജിയുടെ ഏറ്റവും ഇളയ മകന്റെ ഭാര്യ )… സലാം ഹാജി ചിന്തിച്ചു, കുറേ നാളുകൾ ആയി ഈ കുട്ടി ഒന്ന് ചിരിച്ചു കണ്ടിട്ട്, ഏത് സമയത്തും മുഖത് സങ്കടം മാത്രം, ആരോടും ഒരു മിണ്ടാട്ടവും ഇല്ല, കാണുന്നതോണ്ട് മാത്രം ആണ് ഈ വീട്ടിൽ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയുന്നത് തന്നെ..
അതികം ആലോചിക്കാതെ സലാം ഹാജിക് കാര്യം പിടികിട്ടി, കുടുംബത്തിൽ ഇത്രയും സ്വത്തും വെച്ച് വല്ലവന്റെയും കടയിൽ പണിയെടുക്കുന്ന ഭർത്താവ് തന്നെയാണ് അവളുടെ പ്രശനം, ആരോട് പറയാൻ, ആര് കേൾക്കാൻ, എത്ര പ്രാവിശ്യം അവനോട് പറഞ്ഞതാണ് “മോനെ, നിനക്ക് ഇവിടുത്തെ കാര്യങ്ങൾ നോക്കിയാൽ പോരെ” ,
അവന്റെ കാല് പിടിക്കുന്ന രീതിയിൽ പറഞ്ഞിട്ടുപോലും അവനി കുടുംബത്തിലെ പൈസ വേണ്ട എന്നായിരുന്നു മറുപടി..മൂത്തവൻ മുനീർ 2 മാസം മുന്നേ വന്ന് പോയതെ ഉള്ളു, മുബാരിസ് ഇപ്പോ നാട്ടിലും ഉണ്ട്, മുബഷിറിന്റെ കാര്യം പറയാൻ പറ്റില്ല വാന്നാൽ വന്നു ഇല്ലെങ്കിൽ ഇല്ല, അവനെ കൊണ്ട് പെണ്ണ് കെട്ടിച്ച നേരത്തെ കുറിച്ചോർത്തു സലാം ഹാജി സ്വയം ശപിച്ചു..
ഒക്കെ ആലോചിച്ചോണ്ട് സലാം ഹാജി അവിടെ ഇരുന്നു ശേഷം നാട്ടുകാരുടെ മുഴുവൻ പ്രശ്നം തീർക്കുന്ന തനിക് സ്വന്തം മകന്റെയും ഭാര്യയുടെയും കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ആലോചിച് തല കുമ്പിട്ടു പോയി..
ആ പകൽ അങ്ങനെ കഴിഞ്ഞു പോയി, രാത്രി എലാവരും അത്താഴം കഴിച്ചു കിടക്കാൻ പോയി. സമയം ഒരു 12:00,12:30 ആയി കാണും മുകളിലത്തെ വരാന്തയിലെ ജനാലകൾ കാറ്റത് കൊട്ടിയടയുന്ന ശബ്ദം കേട്ടാണ് സലാം ഹാജി ഉറക്കം എണീറ്റത്, തൊട്ടടുത്ത നോക്കിയപ്പോൾ ഭൂമി കുലുങ്ങിയാലും എണ്ണിക്കില്ല എന്ന മട്ടിൽ ബീവി നഫീസ കൂർക്കം വലിച്ചു കിടന്ന് ഉറങ്ങുന്നു…
ഇത്രെയും പേര് ഈ വീട്ടിൽ ഉണ്ടായിട്ടും ജനാലക് ലോക്ക് ഇടാൻ ഒരുത്തനും ഓർമയില്ല എന്ന് പിറു പിറുത് കൊണ്ട് ഹാജി മെല്ലെ എണീച്ചു മുകളിലേക്കു പോയി, പുറത്ത് അതി ശക്തമായ മഴ, കാറ്റ് ഏകദേശം കൊടുക്കാറ്റിന്റെ സ്വരൂപം സ്വീകരിച്ചിരിക്കുന്നു, ജാനാലകൾ അടച്ചു കുളത്തിട്ടശേഷം സലാം ഹാജി പടിഞ്ഞാറേക് ഒന്ന് നോക്കി “ചാവടക്കി ” ആർത്തലമ്പി ഒഴുകുന്നു,