ഹാജി : സാജാ…. മഴ കൂടിയതോടെ ചാവടക്കി വീണ്ടും തല പൊക്കിയല്ലേ??
സാജൻ : (ദേഷ്യത്തോടെ) ഈ നാടിന്റെ ശാപം ആണ് ഹജ്യാരെ ആ ചാവടക്കി, നമ്മുടെയൊക്കെ ശവവും കൊണ്ടേ അത് പോവും..
ചുമരിൽ ചാരി നിന്ന് കൊണ്ട് ആൻഡ്രോസ് സലാം ഹാജിയെ നോക്കി പറഞ്ഞു…
ആൻഡ്രോസ് : ഹജ്യാരെ, ഇപ്രാവശ്യം കേളനെ കുടുംബത്തോടെ കൊണ്ടുപോവാൻ ഉള്ള തെയ്യാറെടുപ്പിൽ ആണ് ആ നശിച്ച പുഴ, ഹജ്യാർ എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം..
ആൻഡ്രോസ് പറഞ്ഞത് മനസിലാവാതെ സലാം ഹാജി സാജനെ ഒന്ന് നോക്കി…
സാജൻ : അത് പിന്നെ ഹജ്യാരെ, ഈ പോക് പോയാൽ 1 ആഴ്ച കൊണ്ട് ചവടക്കി കേളന്റെ വീട് വിഴുങ്ങും, ഇപ്പോ തന്നെ പറമ്പ് മൊത്തം കവിഞ് ഒഴുക്കാൻ തുടങ്ങി, കേളൻ ബണ്ട് കെട്ടാൻ പഞ്ചായത്തിലേക് അപേക്ഷിച്ചിരുന്നു അതിന്റെ ഫണ്ട് പാസ്സ് ആയതും ആണ്, പക്ഷെ ആ ഫണ്ട് കിട്ടാൻ 3 മാസം എങ്കിലും എടുക്കും, അപളെകും ചാവടക്കി ഒന്നും ബാക്കി വെക്കില്ല, ഹജ്യാർ എന്തെങ്കിലും ഒരു പരിഹാരം കാണണം…
തത്കാലം താൻ കയ്യിന്നു പൈസ ഇറക്കി ബണ്ട് കെട്ടികൊടുക്കാനും പഞ്ചായത്ത് ഫണ്ട് പാസായാലുടൻ അത് തനിക് തിരിച്ചു തെരാം എന്നും ആണ് മെമ്പർ ഉദ്ദേശിച്ചതെന്ന് സലാം ഹാജിക് മനസിലായി..
ഒരു നിമിഷം പോലും ആലോചിക്കാതെ സലാം ഹാജി പറഞ്ഞു….
ഹാജി : സാജാ, പഞ്ചായത്ത് ഫണ്ട് ഒക്കെ അവിടെ നിക്കട്ടെ, ബണ്ട് കെട്ടാൻ എന്താ വേണ്ടതെന്നു വെച്ചാൽ എത്രയും പെട്ടെന്ന് തുടങ്ങിക്കോ, ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.
കേട്ടുനിന്ന നാട്ടുകാരുടെ മുഖത്തെ സന്തോഷം പ്രകടമായിരുന്നു, അവർക്ക് ഉറപ്പായിരുന്നു സലാം ഹാജിയുടെ മുന്നിൽ എത്തിയാൽ സഹായം ലഭിച്ചു എന്ന്.. നാട്ടുകാരിൽ ചിലർ ഈ സന്തോഷ വാർത്ത അറിയിക്കാൻ കേളന്റെ വീട്ടിലേക്കു ഓടി, ബാക്കിയുള്ളവർ സലാം ഹാജിയോട് നന്ദിയും പറഞ്ഞു പതിയെ ഇറങ്ങി, സാജൻ ബണ്ട് നിർമാണ ആവിശ്യത്തിനായി ടൗണിലേക്കും വിട്ടു പിടിച്ചു…
എലാവരും പോയ ശേഷം നഫീസ ബീവി കൊണ്ടുവന്ന് കൊടുത്ത ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച് ഉമ്മറത്തെ ജനാലിലൂടെ മഴയും നോക്കി സലാം ഹാജി കുറച്ചു സമയം അങ്ങനെ ഇരുന്നു, മഴയുടെ ഒച്ചയെക്കാളും ഭയാനകം ആയിരുന്നു സലാം ഹാജിയുടെ വീടിനു പടിഞ്ഞാറിലൂടെ ഒഴുകുന്ന ചാവാടകിയുടെ ഒഴുകിന്റെ ശബ്ദം…