എന്നിരുന്നാലും പറയുന്നതിലൊക്കെ ചില സത്യമുള്ളതുപോലെ എലാ മഴ കാലത്തും കര കവിഞ് ഒഴുകി ഈ പുഴ ആരെങ്കിലും കൊല്ലാറുണ്ട്, പിന്നെ പെറുക്കിയെടുക്കാൻ ശവം പോലും കിട്ടില്ല, അറബികടലിൽ ഓളിയിട്ട് തപ്പിയിട്ടും കേരള പോലീസ് മാനം നോക്കി ഇരുന്നതല്ലാതെ ശവം അവർക്ക് കിട്ടിയിട്ടില്ല.
ഇനി സലാം ഹാജിയുടെ വീടിന് മുന്നിൽ തടിച്ചു കൂടിയവരുടെ കാര്യത്തിലേക് വരാം, അതേ ചവടക്കി പുഴ തന്നെ ആണ് അവരുടെ പ്രശ്നം. മഴ ശക്തമായത്തോടെ ചവടക്കി അതിന്റെ തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയിരിക്കുന്നു, ഈ പ്രാവിശ്യം നോട്ടം ഇട്ടിരിക്കുന്നത് പുഴയുടെ കുറച്ച് മുകളിൽ ആയി താമസിക്കുന്ന കോല്ലൻ കേളനെയും കുടുംബത്തെയും ആണ്. അരക് കീഴ്പോട്ട് തളർന്ന കേളനെയും രണ്ട് മക്കളെയും പോറ്റാൻ കേളന്റെ ഭാര്യ ജാനകി ചില്ലറയൊന്നും അല്ല കഷ്ട്ടപെടുന്നത്, അവരെ കുടുംബത്തോടെ ഉന്മൂലനം ചെയ്യാൻ ആണ് ചവടകിയുടെ ലക്ഷ്യം അതിനൊരു പരിഹാരം കാണാൻ ആണ് ആ നാട്ടുകാർ മുഴുവനും ഹലാല വീടിനു മുനിൽ തടിച്ചു കൂടിയിരിക്കുന്നത്..
നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് 8:30 ആവുമ്പളേക്കും സലാം ഹാജി പുറത്തേക് വന്നു, സലാം ഹാജിയെ കണ്ടതും ബഹുമാനം കൊണ്ട് കുത്തിയിരുന്ന് ചായ കുടിച്ചോണ്ടിരുന്നവർ ഒക്കെ എണിച്ചു നിന്നും,നാട്ടുകാരുടെ മുഖഭാവത് നിന്നും തന്നെ സലാം ഹാജിക് ഏറെ കുറെ കാര്യങ്ങൾ പിടികിട്ടി, പഞ്ചായത്ത് മെമ്പർ ആയ സാജൻ സലാം ഹാജിയോട് കാര്യങ്ങൾ പറയാൻ വന്നതും ആകാശം പൊട്ടി പിള്ളരുന്നതുപോലെയുള്ള ഒച്ചതിൽ ഒരു ഇടിയും കൂടെ ഒരു മിന്നലും
, നാട്ടുകാർ നോക്കി നിൽക്കേ ആ മിന്നൽ പിള്ളർപ് നേരെ കാണുന്ന ചർച്ചിന്റെ പിറകിലോട്ട് ഊഴ്ന്നിറങ്ങി, എലാവരും ഒരു നിമിഷം ഒന്ന് സ്ഥബ്തരായി, അതേ ചർച്ചിന്റെ പിറകിലൂടെയാണ് ചവടക്കി അറബികടലിലേക് ഒഴുകുന്നത്, പുരികം ചുളിച് ഒന്ന് ആകാശത്തേക് നോക്കിയ ശേഷം സലാം ഹാജി എല്ലാവരോടും വീടിന്റെ അകത്തേക്ക് കയറി ഇരിക്കാൻ ആവിശ്യപെട്ടു, അവസാനത്തെ ആളും കയറിയെന്ന് ഉറപ്പാകിയശേഷം സലാം ഹാജി മുൻവശത്തെ വാതിൽ അടച്ചു കുട്ടിയിട്ടു, കുറച്ച് പ്രമുഖർ തീൻ മേശക് ചുറ്റും ഇരിക്കുന്നു ബാക്കിയുള്ളവർ അവരുടെ പുറകിൽ നില്കുന്നു, സലാം ഹാജി വന്ന് കസേരയിൽ ഒന്ന് ഇരുന്നു, ശേഷം പഞ്ചായത്ത് മെമ്പറായ സാജനെ ഒന്ന് നോക്കി..