സലാം ഹാജിക് 3 മക്കൾ, മൂത്തവൻ മുനീർ (33 വയസ് ) ഗൾഫിലുള്ള സലാം ഹാജിയുടെ ബിസിനെസ്സുകൾ നോക്കി നടത്തുന്നതിൽ തലവൻ, ഓരോ 6 മാസം കൂടുമ്പോഴും നാട്ടിലേക് വന്നു പോവുന്നവൻ. മുനീറിന്റെ ഭാര്യ റംസീന (30 വയസ് )ഒരു തനി നാട്ടിൻപുറത്തുകാരി, ഭർത്താവിന്റെ കുടുംബത്തിൽ കോടികൾ ഉണ്ടെങ്കിലും അതിന്റെ ഒരു ഗമയും കാണിക്കാത്തവൾ, അവളും കോലായിപ്പള്ളികാരി തന്നെയാണ്, ഗൾഫിലേക്ക് വല്ലപോഴും പോവും 1,2 മാസം നിന്നശേഷം തിരിച്ചു വരും ഗൾഫിലെ കാലാവസ്ഥ അവൾക് പിടിക്കില്ല. മുനീറിനും റംസീനക്കും മക്കൾ രണ്ട് റൈഹാൻ (വയസ് 4), റഹീസ് (വയസ് 2) റൈഹാനെ ഈ വർഷം ഇവിടെ അടുത്തുള്ള ഒരു CBSE school ൽ ചേർത്തു.
സലാം ഹാജിയുടെ രണ്ടാമത്തെ മകൻ മുബാരിസ് (വയസ് 32)സലാം ഹാജിയുടെ ബിസിനസ് കാര്യങ്ങൾ നോക്കിനാടത്താൻ മൂത്തവൻ മുനീറിനെക്കാൾ പ്രാപ്തിയുണ്ടെന്ന് തെളിയിക്കാൻ ഗൾഫിലും നാട്ടിലുമായി ഓടി നടക്കുന്നു, ചില നേരത്തെ അവന്റെ സാമാർഥ്യം കാണുമ്പോൾ സലാം ഹാജിക് തന്നെ തോന്നിയിട്ടുണ്ട് മുബാരിസ് മുനീറിനെക്കാൾ കേമൻ ആണെന്ന് പക്ഷെ സലാം ഹാജി അതൊരിക്കലും അവരോട് പറഞ്ഞിട്ടില്ല കാരണം തന്റെ രണ്ട് മക്കളും ഓന്നിനൊന്ന് മികച്ചതാണെന് പറയിപ്പിക്കാനുള്ള ഓട്ടം കാണുമ്പോ സലാം ഹാജിക് അഭിമാനം വാനോളം ഉയരും..
മുബാരിസിന്റെ ഭാര്യ ജിഷാന (വയസ് 29) ഒരു കണ്ണൂർ കാരി ഉമ്മച്ചി കുട്ടി, അത്യാവിശം മോഡേൺ ആണ് ആൾ, സ്വന്തമായി ഡ്രൈവിംഗ് ഒക്കെ അറിയാവുന്നത്കൊണ്ട് സലാം ഹാജിയുടെ വീട്ടിലുള്ള സ്ത്രീകൾക് പുറത്തുപോവൻ സലാം ഹാജിയെ ബുദ്ധിമുട്ടിക്കേണ്ട ആവിശ്യം വരുന്നില്ല, സലാം ഹാജിയുടെ 3 മരുമക്കളിൽനിന്ന് ഏറ്റവും വിദ്യ സംബന്ന ആയവൾ, തന്റെ ഭർത്താവിനെ ഭർത്താവിന്റെ സഹോദരനെകാളും മികച്ചതാണെന്നു പറയിപ്പിക്കാൻ കുത്തന്ത്രങ്ങൾ മെനയുന്നവൾ,
നേരിന് നേരിട്ടു അവളോട് കൊമ്പ് കോർക്കാൻ ആ വീട്ടിലോ നാട്ടിലോ ആരും ഉണ്ടായിരുന്നില്ല അത്രക് പേടിയാണ് അവളെ, ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണ് പുലി. മുബാരിസിനും ജിഷാനകും ഒരു കുഞ്, സുന്ദരിയായ ഫമീന(വയസ് 3) പ്രതേകിച്ചു പണിയൊന്നും ഇല്ലാത്തതുകൊണ്ട് ചൂണ്ടു വിരലും വായിലിട്ട് നഫീസ ബീവിയുടെ പുറകെ നടക്കൽ ആണ് കുഞ് ഫമീനയുടെ പണി… വീട്ടിലെ പോനൊമന..