സലാം ഹാജിയും കുടുംബവും 1
Salam Hajiyum Kudumbavum Part 1 | Author : Firon
മഴ അടച്ചു കൊട്ടി ശക്തമായി തന്നെ പെയിതുകൊണ്ടിരുന്നു, കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്നു. പണ്ട് എഴുപത്തുകളിലും എൺപതുകളിലും ഇതുപോലുള്ള മഴ കണ്ടിട്ടുണ്ട് എന്നാലും ഈ 2023ൽ ഇതോട്ടും പ്രതീക്ഷിച്ചതല്ല.
ജൂലൈ മാസത്തിലെ ആ കോരി ചൊരിയുന്ന മഴയത്തും ഹലാലാ വീടിനു മുന്നിൽ നാട്ടുകാർ തടിച്ചു കൂടി നിൽക്കുന്നുണ്ട്, അയാളെ കാണാൻ, അതേ “കാസർഗോഡ്” ജില്ലയിലെ “കോലായിപള്ളിയിൽ” ഹലാല വീട്ടിൽ അസീസ് ഹാജി (57 വയസ്), സുബ്ഹി ശേഷം അസീസ് ഹാജി വീട്ടിൽ വന്നൊന്ന് മയങ്ങി സാധാരണ പത്തിവുള്ളതല്ല ഈ മയക്കം പക്ഷെ അന്ന് എന്നതാണെന്നറിയില്ല ഒരുപക്ഷെ പുറത്ത് പെയ്യുന്ന പേമാരിയുടെ അതി ശക്തമായി അടിച്ചുവീശുന്ന കുളിര് കൊണ്ടായിരിക്കാം അയാൾ ഉറങ്ങിപോയത്.
എന്നാലും സമയം വെളുപ്പിന് 7:45 ആവുന്നത്തെ ഉള്ളു, പുറത്ത് തടിച്ചു കൂടിയ ജനങ്ങളുടെ മുഖത് ദുഃഖവും ആദിയും തളം കെട്ടി കിടക്കുന്നു, തണുപ്പിന് ഒരു ആശ്വാസമേന്നോണം ഒരു ട്രെയിൽ 10 ഗ്ലാസ് കട്ടൻ ചായയുമായി നഫീസ ബീവി (വയസ് 51)പുറത്തേക് വന്നു, (നഫീസ ബീവി ആരെന്നലെ?? സലാം ഹാജിയുടെ പ്രിയ പത്നി)തൊട്ടുപുറകെ ബാക്കിയുള്ളവർക്കുള്ള ചായയുമായി വേലകാരി കൂട്ടുവമ്മയും എത്തി..
കൂട്ടുവമ്മ സലാം ഹാജിയുടെ പറമ്പിൽ ഒരു കൊച്ചു വീട്ടിൽ ആണ് താമസം. ഭർത്താവ് മരിച്ചു മക്കൾ ഇല്ല, ഇപ്പോൾ സലാം ഹാജിയുടെ വീട്ടിൽ തന്നാൽ കഴിയുന്ന പണി ഒക്കെ ചെയ്യ്തു അങ്ങനെ കഴിഞ്ഞു പോവുന്നു. വേലകാരി എന്നതിൽ ഉപരി ഒരു കുടുംബങ്ങാതെ പോലെ തന്നെയാണ് സലാം ഹാജിയും കുടുംബവും അവരെ കണ്ടത്.
ഇനി സലാം ഹാജിയെയും ഹാജിയുടെ കുടുംബത്തെയും പരിചയപ്പെടാം,
നാട്ടിലെ പേരുകേട്ട തറവാട് “ഹലാല വീട് ” അവിടെ തലയിടുപോടെ നെഞ്ചും വിരിച് എന്ത് പ്രതിസന്ധികളെയും തരണം ചെയ്യും എന്ന് നാട്ടുകാർക്ക് തന്റെ പ്രവർത്തിയിലൂടെ കാണിച്ചുകൊടുത്തു ഒരു മനുഷ്യൻ “സലാം ഹാജി”, ആ നാട്ടിൽ ഹാജിയുടേതാണ് അവസാന വാക്ക്, പോലീസ് സ്റ്റേഷനിൽ തീരാത്ത പരാതികളും ഹാജിയുടെ അടുത്ത് തീർപാവും.