രാഹുലിന്റെ കുഴികൾ 2

Posted by

മുത്തശ്ശനാണോ.

അല്ലെടാ ഞങ്ങടെ അച്ഛന് എന്ന് പറഞ്ഞോണ്ട് വീണ്ടും കരയാൻ തുടങ്ങി.

എന്താ പറ്റിയെ അച്ഛന് ഒന്നു പറ മാമി..

അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുക്കുകയാ.

ആ ഏതു ഹോസ്പിറ്റലിൽ.

വരുമ്പോ അച്ഛന് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.

അതേടാ കോളേജിൽ വെച്ചു അച്ഛന് ചെറിയ നെഞ്ച് വേദന വന്നെന്നു.

എന്നിട്ട്.

ആ എനിക്കറിയില്ലേടാ അവര് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തേക്കുകയാ..

ഏതു ഹോസ്പിറ്റലിൽ

ഹ്മ് നമുക്ക് അങ്ങോട്ട്‌ പോകാം മാമി

എന്നു പറഞ്ഞു സമാധാനിപ്പിച്ചു kondu ഞാൻ മാമിയെയും കൊണ്ട് അവര് പറഞ്ഞ ഹോസ്പിറ്റലിൽ എത്തി.

മാമി വണ്ടി നിറുത്തിയതും ഇറങ്ങി ഓടി.

പിറകെ ഞാനും മോളും.

മാമി കരഞ്ഞു ബഹളം വെക്കല്ലേ

എന്ന് പറഞ്ഞോണ്ട് ഞാനും മോളും പിറകെ.

ഹോസ്പിറ്റലിനുള്ളിൽ എത്തിയതും അനുചേച്ചികരഞ്ഞു കലങ്ങിയ കണ്ണുമായി icu വിന് മുന്നിൽ തന്നെ ഉണ്ട്.

എന്താ അനുചേച്ചി ഉണ്ടായേ.

രാഹുലെ ചെറിയ ഒരു അറ്റാക് ആയിരുന്നു..

എന്നിട്ട് നിങ്ങൾ അച്ഛനെ കണ്ടോ.

ഇല്ലെടാ ഞങ്ങൾ എത്തുന്നതിനു മുന്നേ അച്ഛന്റെ സഹ പ്രവർത്തകർ ഇവിടെ കൊണ്ട് വന്നിരുന്നു.

അത് കേട്ടതും മാമി കരയാൻ തുടങ്ങി.

കരയല്ലേ മാമി അച്ഛന് ഒന്നുമുണ്ടാകില്ല ഇത് ചെറിയ എന്തെങ്കിലും ആയിരിക്കും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.

രാഹുലെ മോനെ അച്ഛൻ എന്ന് പറഞ്ഞു മാമി എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു.

കൂടെ അനുചേച്ചിയും

 

അനുചേച്ചി അമ്മയെവിടെ

അമ്മയെ അറിയിച്ചിട്ടില്ലെടാ എന്നും പറഞ്ഞോണ്ട് അനുചേച്ചിയും കരയാൻ തുടങ്ങി.

കണ്ടു നിന്ന അച്ഛന്റെ സഹ പ്രവർത്തകർ എല്ലാം വിഷമത്തോടെ ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

ഒരു ഭാഗത്തു അനുചേച്ചിയും മറു ഭാഗത്തു മാമിയും ഇരുന്നു കരയുന്നു രണ്ടുപേർക്കും നടുവിൽ ഒരു സഹോദരനെ പോലെ ഞാനും.

അവരുടെ കരച്ചിൽ കേട്ട് ഹോസ്പിറ്റൽ നഴ്സ് മാർ അവരെ ചീത്ത പറയുന്നുണ്ട്.

ഇവിടെ ഇരുന്നു കരയാൻ പറ്റില്ല.

മറ്റു റോഗികൾക്ക് അതൊരു ബുദ്ധിമുട്ട് ആകും എന്നൊക്കെ പറഞ്ഞു.

ഇല്ലാ എന്ന് പറഞ്ഞു ഞാൻ സിസ്റ്റർസിനെ പറഞ്ഞുവിട്ടു കൊണ്ട് രണ്ടുപേരോടും ഒന്ന് കരയാതിരിക്കുമോ നിങ്ങൾ ഇങ്ങിനെ കിടന്നു കരഞ്ഞത് കൊണ്ടെന്താ പ്രയോജനം.

Leave a Reply

Your email address will not be published. Required fields are marked *