രണ്ട് സുന്ദരികൾ 2 [Amal Srk]

Posted by

View post on imgur.com

” നല്ല കോളേജാ മാമ… ഞങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ” ഐശ്വര്യ മറുപടി നൽകി.

” നിങ്ങൾക്ക് കോളേജ് യൂണിഫോം ഒന്നും ഇല്ലേ..? ”

” ഇല്ല മാമ നമ്മടെ ഗവണ്മെന്റ് കോളേജ് അല്ലെ.. ഇവിടെ കളർ ഡ്രസ്സാണ്. ” നമിത മറുപടി നൽകി.

അപ്പഴാണ് നമിതയുടെ കൈയ്യിലെ സ്വിച്ച് ഫോൺ കേശവന്റെ ശ്രദ്ധയിൽ പെട്ടത്.

” ഇതാണോ നിന്റെ ഫോൺ..? ” കേശവൻ ചോദിച്ചു.

” അതെ.. ” നമിത മറുപടി നൽകി.

” ഐശ്വര്യടെ ഫോൺ ഏതാ..? ” അയാൾ ഐശ്വര്യയെ നോക്കി ചോദിച്ചു.

” എനിക്ക് ഫോണില്ല മാമ… അത്യാവശ്യം വന്നാൽ ഞാൻ ഇവൾടെ ഫോണാ യൂസ് ചെയ്യാറ്.. ” ഐശ്വര്യ നിഷ്കളങ്കമായി പറഞ്ഞു.

ഒരു നിമിഷം ആലോചിച്ച ശേഷം കേശവൻ വീട്ടിലേക്ക് നടന്നു ” രണ്ടാളും വാ.. ” അവരെയും ഒപ്പം വിളിച്ചു. എന്തിനാണ് തങ്ങളോട് കൂടെ ചെല്ലാൻ പറഞ്ഞതെന്ന് മനസ്സിലാകാതെ ഐശ്വര്യയും, നമിതയും കേശവന്റെ പിന്നാലെ നടന്നു.

നമിത വാച്ചിലേക്ക് നോക്കി,സമയം പോവുകയാണ് അധികം വൈകിയാൽ കോളേജിലേക്കുള്ള ബസ്സ് മിസ്സാകും. കേശവൻ അകത്ത് ചെന്നിട്ട് 10മിനിറ്റ് കഴിഞ്ഞു.

” എടി എനിയും വൈകിയാൽ ശെരിയാവില്ല.. നമുക്ക് പോയാലോ ” നമിത ചോദിച്ചു.

” അത് ശെരിയല്ലടി.. കേശവൻ മാമൻ ഞങ്ങളോട് ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞതല്ലേ.. ” ഐശ്വര്യ പറഞ്ഞു.

” എടി മാമന് നമ്മടെ കോളേജിന്റെ സമയത്തെ കുറിച്ചൊന്നും ധാരണയില്ല, അതുകൊണ്ടാ ഇത്രയും നേരം നമ്മളെ ഇവിടെ വെയിറ്റ് ചെയ്യിക്കണത്. നമ്മക്ക് പോവാടി…” നമിത ധൃതി കൂട്ടി.

” പറയാതെ പോയാൽ മാമൻ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും.. ”

ഈ സമയം കേശവൻ അവരുടെ അടുത്തേക്ക് വന്നു.

” മാമാ.. എനിയും വൈകിയാൽ ഞങ്ങടെ ബസ്സ് മിസ്സാകും…” നമിത ധൃതിയിൽ പറഞ്ഞു.

അടുത്ത നിമിഷം തന്നെ കേശവൻ കൈയ്യിലുള്ള സ്മാർട്ട്‌ ഫോൺ അവർക്ക് നേരെ നീട്ടി. ഒന്നും മനസ്സിലാകാതെ ഐശ്വര്യയും, നമിതയും പരസ്പരം നോക്കി.

Leave a Reply

Your email address will not be published. Required fields are marked *