എന്റെ മക്കൾക്ക് വേണ്ടിയാ ഞാൻ കഷ്ടപെട്ടത് അല്ലാതെ..
ഹ്മ് അച്ഛാ ചേട്ടൻ വിളിച്ചപ്പോഴും അതുതന്നെയാണ് ചോദിച്ചേ.
അവൻ ഇവിടെ ഇല്ലാത്തതു ആണ് മോളെ നല്ലത്.
കഴിഞ്ഞ പ്രാവിശ്യം വന്നപ്പോളുണ്ടായ കോലാഹലം എല്ലാം നമ്മൾ കണ്ടതല്ലേ.
അതാ എന്റെയും ആദി അച്ഛാ.
ചേട്ടന്റെ ലീവ് ആകുമ്പോഴേക്കും അതിന്റെ വിധി വന്നു നമുക്ക് അനുകൂലം ആയാൽ മതിയാർന്നു.
അമ്മയെവിടെ മോളെ.
അകത്തുണ്ട് തല വേദനിക്കുന്നു എന്നു പറഞ്ഞപ്പോ ഞാൻ മരുന്ന് കൊടുത്തിട്ടുണ്ട് ഇപ്പൊ ഉറങ്ങിയിട്ടുണ്ടാകും.
ഹ്മ് അവളെ ഉണർത്തേണ്ട കിടന്നോട്ടെ ഞാൻ ഇവനെയും കൂട്ടി പോയി വരാം മോളെ.
ഹ്മ് ശരിയച്ച..
പത്തു കൊല്ലമായിട്ട് കോടതിയും കേസുമായി നടക്കുകയാ അച്ചാച്ചൻ.
അച്ചാച്ചൻ ഒരു കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരൻ ആയിരുന്നു.
ഞങ്ങളിപ്പോൾ നിൽക്കുന്ന ഭൂമി തന്നെ നാല് ഏക്കറിന് മുകളിലുണ്ട് ഇതെല്ലാം അച്ചാച്ചന്നു കുടുംബ വിഹിതം ആയിട്ട് കിട്ടിയതാ.
അച്ചാച്ചന്റെ അച്ഛനും അമ്മയ്ക്കും ഒരേ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇട്ടുമോടാനുള്ള സ്വത്തുക്കൾ ഉണ്ട് താനും.
അച്ചാച്ചൻ പഠിപ്പ് കഴിഞ്ഞു ജോലിക്കുള്ള ശ്രമം ആരംഭിച്ചപ്പോയെ അച്ചാച്ചന്റെ അമ്മയും അച്ഛനും ഇനി നിനക്കെന്തിനാ ഒരു ജോലി കണ്ടവന്മാരുടെ വായിൽ ഇരിക്കുന്നത് കേട്ടു അവിടുന്ന് കിട്ടുന്നതിലും കൂടുതൽ നിനക്ക് ഇവിടെ ഇരുന്നു ഉണ്ടാക്കിക്കൂടെ എന്നു പറഞ്ഞു നോക്കിയെങ്കിലും അച്ചാച്ചൻ അത് കേൾക്കാതെ വാശി പിടിച്ചു ജോലിക്ക് കയറിയതായിരുന്നു. ഇത്രയും പഠിപ്പും വിദ്യാഭ്യാസവും ഉണ്ടായിട്ടും എന്തിനാ വെറുതെ കളയുന്നെ എന്നു കരുതിക്കാണും..
പിന്നെ നാട്ടുകാരുടെ ഇടയിൽ ഒരു അഭിമാനവും അതിന് വേണ്ടിയായിരുന്നു.
അച്ഛമ്മയെ ജോലി സ്ഥലത്തു നിന്നും കണ്ട് ഇഷ്ടപ്പെട്ടു കൂടെ ഇറക്കി കൊണ്ടു പോന്നു എന്നൊക്കെ അച്ചാച്ചൻ ഇടയ്ക്കു പറയാറുണ്ട്.
അച്ചാച്ചന്റെ അച്ഛനും അമ്മയും എതിർക്കാനൊന്നും പോയില്ലത്രേ.
ഒരേ മകൻ അവനിഷ്ടമുള്ളത് എന്തിനാ നമ്മളായിട്ട് മുടക്കുന്നെ എന്നു കരുതിക്കാണും.
ചെറിയ പ്രായത്തിലെ അമ്മമ്മയെ കണ്ടാൽ ആരും കുറ്റം പറയില്ല കേട്ടോ.. അതും ഒരു കാരണമായിരുന്നിരിക്കാം.
അച്ചാച്ചനെ പോലെ തന്നെ യായിരുന്നു അച്ഛനും ഒരേ ഒരു മകൻ. അവരുടെ വംശം മൂന്നാല് തലമുറ ആയിട്ട് അതെ പോലെ യായിരുന്നു എന്നു അച്ചാച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്..