ഹലോ ആ അതൊന്നും പറയേണ്ട ചേട്ടാ ദേ ഒരുത്തി അണിഞ്ഞൊരുങ്ങി ഇറങ്ങിയിട്ടുണ്ട്
അവനോ അവന്റെ കാര്യം പറയാണ്ടിരിക്കുകയാ ഭേദം ഇന്നലെ രാത്രി നട്ടപാതിരായ്ക്ക് അല്ലേ കയറി വന്നത് വന്ന ഉടനെ പോയി കിടന്നതാ
ഇന്ന് ഇല്ല എന്നു പറഞ്ഞു എന്തോ സമരം ആണെന്നോ മറ്റോ പറയുന്നത് കേട്ടു.
ഹ്മ് നിങ്ങൾക്കാത് പറയാം ഈ രണ്ടിനെയും കൊണ്ടു ഞാൻ ഇടങ്ങേറ് ആയികൊണ്ടിരിക്കുകയാ.
രണ്ടും വളർന്നിട്ടുണ്ട് 3എന്നിട്ടെന്താ ഇപ്പോഴും രണ്ടിന്റെയും എല്ലാ കാര്യവും ഞാൻ തന്നെ ചെയ്യണം..
ഹാ നിങ്ങൾക്കു ഇപ്പൊ അതും പറഞ്ഞു വിളിച്ചാൽ പോരെ..
അല്ല നിങ്ങടെ കൈവേദന എങ്ങിനെയുണ്ട് മാറിയോ.
പിന്നെ കേട്ടത് വളരെ നേരിയ ശബ്ദത്തിൽ.
അതാ പറഞ്ഞെ ഒരു രണ്ട് മാസം ലീവെടുത്തു വരാൻ അപ്പൊ എല്ലാത്തിനും പരിഹാരം കിട്ടുമല്ലോ
എന്നു പറഞ്ഞോണ്ട് ചെറു പുഞ്ചിരിയോടെ. അതേ ഇങ്ങോട്ട് വന്നാൽ എല്ലാം ഞാൻ ശരിയാക്കി തരാം കേട്ടോ . ഉഴിഞ്ഞോ കടഞ്ഞോ എങ്ങനെയെന്നു വെച്ചാൽ അതുപോലെ
അല്ലേൽ പിന്നെ അവിടെ മലർന്നു കിടന്നു ഉയിഞ്ഞു കൊണ്ടിരുന്നോ അല്ല പിന്നെ.
അതല്ല ഇനി വേറെ വല്ലവളും കടയുന്നുണ്ടോ ആവോ.
ദേ മനുഷ്യ പിള്ളേര് വലുതായി അതോർമയുണ്ടായിക്കോട്ടെ.
വല്ലവളും എന്റെ മക്കളുടെതിന്നു ഭാഗം ചോദിച്ചേച് വരാതിരുന്നാൽ മതി..
ലേഖേ ആരാ രാജീവ് ആണോ
അതേ അമ്മേ
ദേ അമ്മെക്കെന്തോ പറയണം എന്നു തോന്നുന്നു..
എന്നു പറഞ്ഞോണ്ട് അമ്മ ഫോൺ അച്ഛമ്മക്ക് കൊടുത്തു..
പിന്നെ കേട്ടത് എടാ രാഹുലെ നി ഇനിയും എഴുന്നേറ്റില്ലേ എന്നുള്ള വിളിയായിരുന്നു.
ആ അമ്മേ ദാ വരുന്നു.
അതെങ്ങിനെയാ നേരം അന്തി പാതിരായ്ക്ക് അല്ലേ വീട്ടിലോട്ടു കയറുകയുള്ളൂ.. വന്നാലോ കഴിക്കാനോ ഒന്നും തന്നെ വേണ്ട എന്നാൽ
കുളിക്കുകയെങ്കിലും ചെയ്തുകൂടെ.
കയറി അങ്ങ് കിടക്കും. എല്ലാം ചെയ്തു തരാൻ ഈ ഞാനൊരാൾ ഉണ്ടല്ലോ അല്ലേ.
എഴുനേറ്റു പോയി കുളിച്ചേച്ചും വാ
ഹ്മ് വരുന്നമ്മേ.
ആ അതും പറഞ്ഞോണ്ട് ഇനിയും കയറി കിടക്കാനാണ് ഭാവമെങ്കിൽ തലയിൽ വെള്ളം കൊണ്ടു വന്നു ഒഴിക്കും കണ്ടോ നീ..