അതെന്താന്ന് ആണ് ചോദിച്ചേ.
നിന്റെ കയ്യിൽ വല്ലതും ഉണ്ടോ.
അടുത്തമാസം അച്ഛൻ അയക്കുമ്പോൾ തിരിച്ചു തരാം.
ഹ്മ് എത്രയാ വേണ്ടത്.
ഒരു പതിനഞ്ചു വേണം.
ഹ്മ് അതിനാണോ നീ ഓടുന്നെ എന്ന് പറഞ്ഞു ഞാൻ എന്റെ ഫോണെടുത്തു.gpay ചെയ്തു കൊടുത്തു.
ഹാവു ഞാൻ അമ്മയോട് ഒന്ന് വിളിച്ചു പറയട്ടെ..
ആ എന്ന് പറഞ്ഞോണ്ട് ഞാൻ അവനെയും നോക്കി ഇരുന്നു.
അവൻ ഫോണെടുത്തു.
ആ അമ്മേ കിട്ടിയിട്ടുണ്ട് കേട്ടോ.
നമ്മടെ രാഹുൽ തന്നു.
ആ ഞാൻ പറഞ്ഞോളാം
എന്താടാ അമ്മ പറയുന്നേ വല്ല്യ ഉപകാരം എന്ന് പറയാൻ പറഞ്ഞു.
എന്തിന്
ഇതൊക്കെ ചെയ്യാൻ കഴിഞ്ഞില്ലേ പിന്നെ കൂട്ടുകാർ ആണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ രമേശാ.
അല്ല നമ്മുടെ രതീഷും കണ്ണനെയും ഉച്ചക്ക് ശേഷം കണ്ടില്ലല്ലോ.
അവര് എറണാകുളം വരെ പോയേക്കുകയാ
അതെന്തിനാടാ രതീഷിന്റെ ചേട്ടൻ ഇന്ന് രാത്രി പന്ത്രണ്ടു മണിക്ക് ലാൻഡ് ചെയ്യും ഹോ അപ്പൊ പ്രവാസിയുടെ തള്ളും കേൾക്കേണ്ടി വരുമല്ലോ രമേശാ.
ഹ്മ് കഴിഞ്ഞപ്രാവിശ്യം തന്നെ ഹോ ഇനിയൊന്നും പറയാനില്ല അവന്റെ പറച്ചിൽ കേട്ടാൽ തോന്നും ദുബായിയും അബുദാബിയും എല്ലാം അവന്റെ കീഴിൽ ആണെന്ന്..
കൂട്ടുകാരന്റെ ചേട്ടൻ ആയിപ്പോയില്ലേ സഹിക്കുക അല്ലാതെന്താ അല്ലേ.
ഇതിലും വലുത് വന്നിട്ട് പിടിച്ചു നിന്നില്ലേ പിന്നെ ഇതാണോ..
അതെന്താടാ അതിലും വലുത്.
രണ്ട് പ്രളയം കോവിഡ് ലോക്ക് ഡൌൺ എല്ലാം താങ്ങിയ നമ്മൾക്കാണോടാ അവന്റെ തള്ള് താങ്ങാൻ പറ്റാത്തെ..
എന്നാ ഞാൻ പോയി അമ്മയെ കാണട്ടെ എന്ന് പറഞ്ഞു അവൻ പോയതും. ഞാൻ വെറുതെ ഒറ്റയ്ക്ക് ഇരുന്നപ്പോയാണ് ജയ ചേച്ചിയെ ഓർമ വന്നത്.
ഇതിലും നല്ല അവസരം ഇനി അടുത്ത കാലത്തൊന്നും കിട്ടാനില്ല എന്ന് കരുതി ഞാൻ ബൈക്കെടുത്തു ഇറങ്ങി.
പോകുന്ന വഴിയിൽ ഒരു പഴയ പാട്ടിന്റെ രണ്ടുവരി മൂളിക്കൊണ്ട് വിക്രമൻ ചേട്ടൻ എതിരെ വന്നു.
എങ്ങോട്ടാ വിക്രമൻ ചേട്ടാ എന്ന് എന്റെ സമാധാനത്തിനു വേണ്ടി എരിഞ്ഞു.
അറിയാം എനിക്ക്
ഷാപ്പിലെ അവസാന കുപ്പി തീർന്നാലേ ഇനി അങ്ങേര് തിരിച്ചു വരൂ അതും വീട്ടിലെത്തിയാൽ ആയി ഇല്ലേൽ വരുന്ന വഴി എതെങ്കിലും വരമ്പത്തു കാണാം.