കൂടെ പഴം പൊരി ഒരു കടിയും കടിച്ചു.
ഹാ ഹലോ.
രാഹുലെ നീ നാളെ ഒന്നിവിടെ വരെ വരുമോ .
എന്താ മാമി വല്ല പ്രോബ്ളവും ഉണ്ടോ.
അല്ലെടാ മോളെ നാളെ ഡോക്ടറെ കാണിക്കേണ്ട ദിവസമാ.
അച്ഛനാണെങ്കിൽ എക്സാം ഡ്യൂട്ടി ഉണ്ടെടാ എങ്ങിനെ പോകും എന്നാലോചിച്ചു നിന്നപ്പോഴാ അനു നിന്റെ പേര് പറഞ്ഞെ..
ഹോ അനുചേച്ചിക്കെങ്കിലും ഓർമയുണ്ടല്ലോ.
അതെല്ലേടാ നീ വരുമോ.
നോക്കട്ടെ വീട്ടിൽ പോയിട്ട് പറയാം.
അമ്മയോട് ചോദിക്കാനാണോ.
ഇപ്പോഴും അമ്മയുടെ അനുവാദം കിട്ടിയാലേ നീ എങ്ങോട്ടെങ്കിലും പോകുകയുള്ളു അല്ലേ എന്ന് പറഞ്ഞു കളിയാക്കി.
ഹാ എന്ന് പറഞ്ഞോണ്ട് ഞാൻ കയ്യിലുള്ള പഴം പൊരിയിലേക്ക് നോക്കി.
എന്താടാ ഒരു ശബ്ദം
ഒന്നുമില്ല ഇവിടെ പഴംപൊരിയിൽ ഒന്ന് കടിച്ചത.
ഹോ അത്രക്കും ഉറപ്പാണോടാ അവിടുത്തെ പഴം പൊരിയെല്ലാം
എന്തോ എങ്ങിനെ.
അല്ല കടിച്ചാൽ പൊട്ടാത്ത പഴം പൊരിയാണോ എന്ന്..
അതേ ഖാദറിക്കാന്റെ പഴം പൊരി ചില ഇടത്ത് ഭയങ്കര ഉറപ്പാ.
അതെങ്ങിനെയാടാ നിനക്കറിയാം
റുകിയ താത്താക്കല്ലേ അറിയാൻ പറ്റു.
ഹോ കോമെഡി ഞാൻ ചിരിച്ചു കേട്ടോ ഹഹഹ.
ടാ നീ വരുമോ ഇല്ലയോ. ഇനി ഞാൻ മാമനെ കൊണ്ടു വിളിപ്പിക്കണോ.
ഹോ നേരെ മേലെടെത്തും നിന്നും ഓർഡർ ഇറക്കിക്കാനാണോ പരിപാടി.
വീട്ടിൽ പോയി നോക്കട്ടെ അവിടെ കുറെ കാർന്നോമാരും കാർന്നോതികളും ഉള്ളതാ അവരുടെ അവസ്ഥ എന്താ എന്നറിയില്ലല്ലോ.
ഹോ ഇവനെ കൊണ്ടു തോറ്റു.
ഇനി ഞാൻ വിളിക്കില്ല എന്ന് പറഞ്ഞു ഫോൺ വെച്ചോണ്ട് പോയി മാമി.
ചേ വെറുപ്പിക്കേണ്ടായിരുന്നു കുറച്ചു ഓവർ ആയോ.
ഹാ എവിടെ പോകാന എന്തായാലും നമ്മളെ മാമിയല്ലേ ഒരേ ഒരു മാമന്റെ ഒരേ ഒരു പൊണ്ടാട്ടി എന്ന് പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ടു
ഞാൻ വണ്ടിയുമെടുത്തു വീട്ടിലേക്കു വിട്ടു.
വീട്ടിലെത്തിയതും അമ്മ മുന്നിൽ തന്നെ ഉണ്ട്
നീയെന്താടാ അജിതമാമി ഫോൺ വിളിച്ചപ്പോ വീട്ടിൽ വന്നു ആലോചിച് പറയാം എന്ന് പറഞ്ഞു ഫോൺ വെച്ചത്.
അല്ലേൽ നീ എല്ലായിടത്തും പോകുമ്പോൾ എന്നോട് ചോദിച്ചിട്ടല്ലേ പോകുന്നത്.