അതേ അമ്മേ വലുതായി എന്ന് കരുതി അവനിപ്പോഴും മാറിയിട്ടില്ല
അന്ന് അമ്മയുടെ മടിയിൽ ആയിരുന്നേൽ ഇപ്പൊ എന്റെ മടിയിൽ അത്രയേ ഉള്ളു..
ആ നല്ല കുട്ടികൾ അങ്ങിനെയ അതും ആൺകുട്ടികൾ അവരുടെ അമ്മമാരുടെ കൂടെയേ കാണു.
ഇവൻ വരുമ്പോഴാ ഇവന്റെ മാമൻ നിന്റെ അനിയൻ ചെക്കൻ എന്റെ മടിയിൽ നിന്നും മാറുകയുള്ളു.
ഇപ്പൊ അവനൊക്കെ അതോർമ കാണുമോ എന്തോ.
അതൊക്കെ ഓർമ കാണും മുത്തശ്ശി
മാമൻ നാട്ടിൽ വരട്ടെ നമുക്ക് ചോദിക്കാന്നെ..
ഹ്മ് അവനൊക്കെ വല്യ ആളായി മോനെ..
എന്ന് പറഞ്ഞോണ്ട് മുത്തശ്ശി എന്റെ നെറ്റിയിൽ ഉമ്മ വെച്ചു.
അല്ല വീട്ടിലെ കാർന്നോമ്മാർ എവിടെ മുത്തശ്ശി രണ്ടുപേരും തുടങ്ങിയോ കത്തിവെപ്പ്.
ടാ ടാ വേണ്ട ഇനി അവരെ കളിയാക്കാൻ നിൽക്കേണ്ട.
അവര് പഴയ ഫ്രണ്ട്‌സ് അല്ലെടാ അവർക്കും ഉണ്ടാകില്ലേ എന്തെങ്കിലും ഒക്കെ പറയാൻ.
എന്ന് പറഞ്ഞോണ്ട് അമ്മ നീ ഈ ചായ രണ്ടുപേർക്കും കൊണ്ടു പോയി കൊടുത്തേ എന്ന് പറഞ്ഞു.
അല്ല അച്ഛമ്മ എവിടെ അമ്മേ.
ഇവിടെ ഉണ്ടായിരുന്നു കണ്ണാടി എടുത്തോണ്ട് വരാം എന്ന് പറഞ്ഞു പോയതാ.
അപ്പോയെക്കും അച്ഛമ്മ അങ്ങോട്ടേക്ക് എത്തി.
കണ്ണട കിട്ടിയോ അച്ഛമ്മേ.
ഹ്മ്
അപ്പോയെക്കും ചായ എന്റെ നേരെ നീട്ടികൊണ്ട് അമ്മ അവർക്ക് കൊടുക്കാൻ പറഞ്ഞു.
ഞാൻ എണീക്കില്ല എന്ന് പറഞ്ഞോണ്ട് ചിണുങ്ങി.
ഇങ്ങോട്ട് താ മോളെ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞു അച്ഛമ്മ കൈനീട്ടി.
വേണ്ട ഞാൻ കൊടുത്തോളം എന്ന് പറഞ്ഞോണ്ട് അമ്മ തന്നെ ചായയുമായി പോയി…
=======================
ഖാദർ ഇക്കാന്റെ കടയിലെ ചൂടുള്ള
പഴം പൊരിയും വായിലാക്കി അണ്ണാക്ക് പൊള്ളി നിൽകുമ്പോഴാണ് കീശയിലിരുന്നു ഫോൺ അനൗൺസ്‌മെന്റെ.
അതും ഹിന്ദി സോങ് രൂപത്തിൽ.
കര കാണാ കടലലെ മേലെ മോഹ പൂ കുരുവി പറന്നെ അറബി പൊന്നാണ്യം പോലെ എന്നുള്ള പഴയ പാട്ടിനു മുന്നിൽ എന്റെ മൊബൈൽ റിങ് സൗണ്ട് എവിടെ കേൾക്കാൻ.
റൂഖ്യ താത്ത ഒന്ന് സൗണ്ട് കുറച്ചേ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണെടുത്തു