പിറന്നാൾ സമ്മാനം [Kunjava]

Posted by

 

“കുറച്ച് കൂടി താഴ്ത്തി പാവാടയിട് മോളെ… എന്നാലേ സാരിയുടുക്കുമ്പോൾ നല്ല ഷേപ്പ് കിട്ടു… അപ്പഴേക്കും അച്ഛൻ പാവാട അൽപ്പം താഴ്ത്തി പാവാട വള്ളി കയ്യടക്കിയിരുന്നു… പാവാട മുറുകി കെട്ടി… ബാക്ക് ഓപ്പൺ ബ്ലൗസ് മുന്നിലൂടെയിട്ട് പിന്നിൽ അച്ഛൻ കൊളുത്തുകളിട്ട് തന്നു… പിന്നെ സാരി നിവർത്തി ഭംഗിയായി എന്നെയുടുപ്പിച്ചു… വീതി കുറച്ച് മുന്താണി ഞുറിഞ്ഞ് ഭംഗിയായി അച്ഛനെന്നെ സാരിയുടുപ്പിച്ചു… പിന്നെ പണ്ടെന്നെ സ്കൂളിൽ വിടാനൊക്കെ ഒരുക്കിയിരുന്നപോലെ കണ്ണെഴുതി പുരികം വരച്ച് മുടി അഴിച്ചിട്ട്‌ ചീവി എന്നെയൊരുക്കി… ഞാൻ കണ്ണാടിയിൽ നോക്കി… ജീവിതത്തിൽ ഒരിക്കൽ പോലും ഇത്ര സുന്ദരിയായി ഞാൻ ഒരുങ്ങിയിട്ടില്ലെന്ന് തോന്നി…

 

“എങ്ങനെയുണ്ട്…

“പിന്നെ… എപ്പഴുമെപ്പഴും ഞെട്ടാൻ എനിക്ക് വട്ടൊന്നുല്ല… അച്ഛനല്ലേ ഒരുക്കിയതെന്നെ…

“അയ്യോ….പൊക്കല്ലേ മോളെ വെറുതെ…

“എന്റെ പൊന്നച്ചാ… അച്ഛന് ശെരിക്കും ഒരു ബ്യൂട്ടി പാർലറും ബ്രൈഡൽ മേക്കപ്പും തുടങ്ങിയാൽ പൈസ വാരാം കേട്ടോ… അത്രക്ക് കഴിവുണ്ടിതിൽ അച്ഛന്…

“അമ്പോ… അതൊന്നും വേണ്ട….മോളുടെ കല്ല്യാണമാവട്ടെ… മോളുടെ കല്ല്യാണതിന് ഞാനൊരുക്കി തരാം…നല്ലൊരു ചെക്കനെ അച്ഛൻ നോക്കുന്നുണ്ട്…

“അതിനി അല്ലെങ്കിലും അത്രേയുള്ളു… അച്ഛനുള്ളപ്പോൾ ഇനിയെന്തിനാ വേറൊരാൾ…

“ഓ… ശെരി ശെരി…

“എങ്കിൽ പോകാം നമുക്ക്…

“വാ…

“നിക്ക്….ഇതൊക്കെ വല്യൊരു ഓർമ്മയില്ലേ… കുറച്ച് ഫോട്ടോസ് ഒക്കെയെടുത്തിട്ട് പോവാം…വാ… അച്ഛനൊരു സെമി ഹീൽസ് ഇട്ട് കാറിന്റെ താക്കോലുമായി വീട് പൂട്ടിയിറങ്ങി… കാറിന്റെ താക്കോൽ ഞാൻ വാങ്ങിച്ചു… കാർ ടൗണിൽ നിന്ന് ഇടതെക്ക് തിരിഞ്ഞു…

 

“ഞാൻ കാറിലിരിക്കാം….മോള് വല്ലതും പാർസൽ മേടിച്ചാൽ മതി…

“പിന്നെ… ഇത്രേം അടിപൊളിയായിട്ട് ഒരുങ്ങിയിട്ട് പത്ത്പേരെ കാണിച്ചില്ലെങ്കിൽ പിന്നെന്തിനാ അച്ഛാ… നമ്മൾ ഒരുമിച്ച് പോയി കഴിക്കും… അത് മതി…

“ശോ…എനിക്കാണെങ്കിൽ കയ്യും കാലും വിറയ്ക്കുന്നു…

“ഒന്നുല്ല…. – വണ്ടി നല്ലൊരു ഹോട്ടൽ നോക്കി ഓടിക്കുകയായിരുന്നു ഞാൻ… വണ്ടി കലൂരിൽ നിന്ന് ഇടത്തെക്ക് തിരിഞ്ഞു… അപ്പോഴാണ് എ.ജെ ഹാളിൽ എന്തോ പരിപാടി നടക്കുന്നത് കണ്ടത്… വെഡിങ് റിസപ്ഷൻ ആകാനാണ് സാധ്യത… ഞാൻ കുറച്ചപ്പുറത്തായി ഓരം ചേർത്ത് കാർ നിർത്തി…

 

“എന്താ മോളെ…

Leave a Reply

Your email address will not be published. Required fields are marked *