പിന്നെ അതിനകത്ത് ഒരു ഫോട്ടോ കൂടി ഉണ്ടായിരുന്നു. ചിലപ്പോൾ ആ ഫോട്ടോ കാണിച്ചാൽ ഈ കൊച്ചുനു എന്തെങ്കിലും ഓർമ്മ വരുമെന്നറിയാമല്ലോ?
ആ ബാഗ് കാറിൽ ഇരിപ്പുണ്ട്.. ഞാൻ എടുത്തു തരാം.
പിന്നെ അജി വരുമ്പോൾ ഞാൻ ഇവിടെ വന്നതായിട്ട് പറയണം..
ശരി സാർ പറയാം
നല്ല ഫ്ലാറ്റ് ഇത് നിങ്ങളുടെ സ്വന്തം ഫ്ലാറ്റ് ആണോ..
ഏയ് അല്ല സാർ അജിയേട്ടന് കമ്പനിയിൽനിന്ന് കൊടുത്തതാണ്.
ഓക്കേ.. വരു ആ ബാഗ് തന്നേക്കാം..
എനിക്ക് ടൗൺ വരെ പോയിട്ട് ഒരു സുഹൃത്തിനെ കാണേണ്ട ആവശ്യം കൂടിയുണ്ട്. രണ്ടുമാസത്തെ സർവീസും കൂടിയേ ബാക്കി ഉള്ളൂ.. റിട്ടയർമെന്റ് ആകാറായി.
സാറിനെ കണ്ടാൽ അത്ര പ്രായം ഒന്നും തോന്നത്തില്ലല്ലോ..
എന്റെ കൊച്ചേ എനിക്ക് കൊച്ചിന്റെ അത്രയും പ്രായമുള്ള ഒരു മോളുണ്ട്.
ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞു കാറിന്റെ അടുത്തെത്തി
കാർ തുറന്ന ബാഗ് എടുക്കാൻ തുടങ്ങിയ സജീവൻ സാർ.. പെട്ടെന്ന് തലചുറ്റി താഴെ വീണു..
അയ്യോ സാർ എന്തുപറ്റി സാർ എന്തുപറ്റി…. ഞാൻ സജീവൻ സാറിനെ പിടിച്ച് കാറിന്റെ സൈഡിലോട്ടു നിർത്തി.
കാറിന്റെ ഡോറിന്റെ സൈഡിലിരുന്ന കുപ്പി വെള്ളം എടുത്ത് സജീവൻ സാറിന്റെ മുഖത്ത് തളിച്ചു..
പെട്ടെന്ന് പേടിച്ച് കണ്ണു തുറന്ന സാർ… എന്തൊക്കെയോ പിച്ചും പയ്യും പറഞ്ഞു.
സാർ ഓക്കേ അല്ലെ.. എന്തുപറ്റി പെട്ടന്ന്..
I am ok..
അതോ ഞാൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതല്ലേ.. ഭക്ഷണം ഒന്നും ശെരിയായില്ല.. പിന്നെ കൂടാതെ ബി പി ഉണ്ട്.. ഒപ്പം ഷുഗറും..
തിരക്കിനിടയിൽ ടാബിലറ്റ് കഴിക്കാൻ മറന്നു..
പോരാത്തതിന് ഇത്രയും ദൂരം വണ്ടി ഓടിച്ചതിന്റെ ക്ഷീണവും.
കുഴപ്പമില്ല… എന്റെ ഒരു ഫ്രണ്ട് ഇവിടെ ടൗണിൽ ഉണ്ടെന്നു ഞാൻ പറഞ്ഞില്ലേ.. അവൻ ഒരു ഡോക്ടർ ആണ്… ഇന്ന് അവിടെ കൂടും…
എന്നും പറഞ്ഞു കാറിൽ കയറിയ സജീവൻ സാർ വല്ലാതെ വിയർക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു
സാർ കുറച്ചു കഴിഞ്ഞ് പോകാം, ഇപ്പോൾ പോയാൽ വല്ലോ അപകടവും പറ്റും.
സാർ വരു.. ഞാൻ സാറിനെ പിടിച്ചു ഫ്ലാറ്റിലേക്ക് നടന്നു..