അങ്ങനെ ഞായറാഴ്ച രാവിലെ തന്നെ അവർ വീട്ടിൽ എത്തി. മൂന്ന് പേരും ചെറിയ ഓരോ ഗിഫ്റ്റ് ഉമ്മാക്ക് കൊടുത്തു എന്നിട്ട് വിഷ് ചെയ്തു ഉമ്മാക്ക് ഒരുപാട് സന്തോഷമായി.
കേക്ക് ഇല്ലേ മിഥുൻ ചോദിച്ചു.
കേക്ക് ഒന്നും വാങ്ങിയില്ല. അത്രയ്ക്ക് ആഘോഷം ഒന്നും ഇല്ല എന്ന് ഞാൻ പറഞ്ഞില്ലേ.. ഞാൻ അവനോട് പറഞ്ഞു.
അവൻ ചെറിയ കുട്ടികളെ പോലെ കേക്ക് മുറിക്കാതെ എന്ത് ബർത്ത്ഡേ എന്നും പറഞ്ഞ് മാറി നിന്നു. എന്നിട്ട് അജിത്തിനോട് പറഞ്ഞു.
എടാ നീ പോയി ഒരു കേക്ക് വാങ്ങി കൊണ്ട് വാടാ..
അജിത്ത് പോവാൻ നിന്നപോൾ ഉമ്മ അവനെ തടഞ്ഞു. എന്നിട്ട് ഉമ്മ മിഥുനിനെ പിടിച്ച് തോളിലൂടെ കൈ ഇട്ട് ചോദിച്ചു. നിനക്ക് കേക്ക് വേണോ ബിരിയാണി വേണോ..?
അപ്പോൾ മിഥുനിന്റെ മുഖം തെളിഞ്ഞു. ബിരിയാണി ഉണ്ടാക്കിയോ.. അവൻ ചോദിച്ചു.
നേരം 9 മണിയല്ലേ ആയുള്ളൂ. 1 മണി ആവുമ്പോഴേക്ക് ബിരിയാണി റെഡിയാക്കാം എന്ന് ഉമ്മ പറഞ്ഞു.
എന്നാ ബിരിയാണി ഞാൻ ഉണ്ടാക്കാം ഉമ്മ എന്റെ ഹെപ്പർ ആയി നിന്നാൽ മതി എന്ന് പറഞ്ഞ് അവൻ ഉമ്മാന്റെ കൈ പിടിച്ച് അടുക്കളയിലേക്ക് നടന്നു.
കൂടെ ഞങ്ങളും കൂടി. ഫൈസലും അജിത്തും കിട്ടുന്ന അവസരം പാഴാക്കാതെ ഉമ്മാനെ തട്ടിയും മുട്ടിയും ഉമ്മാന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ കൂടി ഉച്ചയായപ്പോഴേക്ക് ബിരിയാണി റെഡിയാക്കി.
ഉമ്മ ഇത്ര ഹാപ്പിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല. മിഥുൻനെ ഉമ്മാക്ക് നന്നായി ഇഷ്ട്ടപ്പെട്ടു എന്ന് എനിക്ക് മനസിലായി കാരണം ഉമ്മ ഇടയ്ക്ക് അവന്റെ തോളിലൂടെ കൈ ഒക്കെ ഇട്ട് നിൽക്കുന്നത് ഞാൻ കണ്ടു.
ഫൈസൽ പിന്നെ ഉമ്മാന്റെ സൗന്ദര്യത്തെ നന്നായി പൊക്കിയടിക്കുന്നുണ്ട്. അതും ഉമ്മാക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തോന്നി.
അങ്ങനെ ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഹാളിൽ ഇരിക്കുകയായിരുന്നു. അജിത്ത് ഒരു കാര്യം മറന്നു ഇപ്പൊ വരാം എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. എന്നിട്ട് കാറിൽ നിന്ന് ഒരു കവർ എടുത്ത് വന്നിട്ട് ഉമ്മാന്റെ കയ്യിൽ കൊടുത്തു.