ഞാൻ ഒന്ന് മൂളി.
ഇനി മുതൽ നീ ഞങ്ങളുടെ ഫ്രണ്ട് ആണ്. അല്ലെടാ.. മിഥുൻ മറ്റ് രണ്ട് പേരെയും നോക്കി പറഞ്ഞു.
അതെ എന്ന് രണ്ട് പേരും പറഞ്ഞു.
എനിക്കും സന്തോഷമായി ആദ്യമായിട്ടാണ് എന്നെ ഒരാൾ ഫ്രണ്ട് ആയിട്ട് അംഗീകരിക്കുന്നത്.
എനിക്ക് ഇവരോട് ഒക്കെ ഒരു തരം ഇഷ്ടകേട് ആയിരുന്നു. ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഇവരോട് ആണ്.
വൈകുന്നേരം ഞാൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മ അടുക്കളയിൽ ആയിരുന്നു. നൈറ്റി തന്നെയാണ് വേഷം ഉപ്പ അടുത്തുണ്ട്. ചിട്ടിയുടെ എന്തോ കണക്ക് ഒക്കെയാണ് രണ്ട് പേരും പറയുന്നത്.
ഇപ്പോൾ ഉള്ള ചിട്ടി കഴിഞ്ഞു ഇനി പുതിയ ചിട്ടി തുടങ്ങാൻ ഉപ്പ സമ്മതിക്കുന്നില്ല എന്നതാണ് വിഷയം എന്ന് എനിക്ക് മനസിലായി.
ഞാൻ യൂണിഫോം മാറ്റി ഒരു തുണിയും ടീഷർട്ടും എടുത്തിട്ട് അവരുടെ അടുത്തേക്ക് പോയി.
ഞാൻ ചെന്നപ്പോൾ ഇനി അതും പറഞ്ഞ് തെണ്ടി നടക്കാം എന്ന് നീ വിചാരിക്കേണ്ട എന്നും പറഞ്ഞ് ഉപ്പ എണീറ്റ് പോയി.
ഞാൻ എന്താ എന്ന് ഉമ്മനോട് ആംഗ്യം കാണിച്ച് ചോദിച്ചു.
ഉമ്മ ഒന്നുമില്ല എന്ന രീതിയിൽ കൈ കൊണ്ട് താളം കാണിച്ചു.
പിന്നെ ഞാൻ അതിനെ പറ്റി ചോദിച്ചില്ല. എന്നെ പറ്റി മീറ്റിങ്ങിൽ ടീച്ചർ എന്ത് പറഞ്ഞു എന്ന് ഞാൻ ചോദിച്ചു.
സ്ഥിരം പറയുന്ന പോലെ തന്നെ നീ നന്നായി പഠിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷെ നീ തീരെ ആക്റ്റീവ് അല്ല. നീ ആരോടും മിണ്ടുന്നില്ല എന്നൊക്കെയാണല്ലോ ടീച്ചർ പറഞ്ഞത്. അതെന്താ..?
അത് വെറുതെ.. ഞാൻ ക്ലാസ് ടൈമിൽ ആരോടും മുണ്ടുന്നില്ല. ഇന്റർവെൽ ടൈമിൽ ഞാൻ എന്റെ ഫ്രണ്ട്‌സ്ന്റെ കൂടെയാണല്ലോ.. അത് ടീച്ചർ കാണാഞ്ഞിട്ടാ..
മ്മ് നിന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ കണ്ടു. ഫൈസലും മിഥുനും പിന്നെ എന്താ ആ നീണ്ട ചെക്കന്റെ പേര്..
അജിത്ത്. ഞാൻ പറഞ്ഞു കൊടുത്തു.