മനു വേഗം പോയി കഴുകിട്ടു വന്നു. അവനോടു കാറിൽ കയറാൻ പറഞ്ഞിട്ട് അവൾ കാറിൽ കയറി. അവനും കയറി. വണ്ടി നീങ്ങി തുടങ്ങി. അവന്റെ മൂടൊന്നു മാറ്റാൻ വേണ്ടി അവൾ ഒന്ന് കറങ്ങാൻ തീരുമാനിച്ചതാണ്. ആദ്യം അവർ കുറച്ചു സ്ഥലങ്ങൾ കറങ്ങി. പിന്നെ സ്ട്രീറ്റ് ഫുഡ്‌യൊക്കെ കഴിച്ചു, അവൻ ഇപ്പോൾ നല്ല happy ആയി. വരുന്ന വഴിയിൽ റോഡ് സൈഡിൽ തുണികൾ വിൽക്കുന്നത് കണ്ടു.
മനു : ചേച്ചി
ഭാമ അവനെയൊന്നു ഇരുത്തി നോക്കി
മനു : സോറി അമ്മേ, അവിടെയൊന്നു നിർത്തുമോ
ഭാമ വണ്ടി നിർത്തി
ഭാമ : എന്താടാ,
മനു : അല്ല, അവിടെ നല്ല t ഷർട്ടുകൾ ഉണ്ട്, ഞാൻ വാങ്ങിട്ടു വരാം.
ഭാമ : പോടാ, എങ്ങനെയുള്ളതൊന്നും വാങ്ങരുത്. സ്കിന്നിനു അലർജി ഉണ്ടാകും. ഞാൻ വേറെ നല്ല ഷോപ്പിൽ കൊണ്ടുനിർത്താം
മനു : ഏയ്, അത് വേണ്ട, ഇത് മതി. ഞാൻ ഇടുന്നത് ഇതൊക്കെതന്നെയാണ്. കുഴപ്പമില്ല.
ഭാമ : പറഞ്ഞാൽ കേൾക്കില്ലല്ലോ. പോയി വാങ്ങിക്കു.
മനു കാറിൽ നിന്നും ഇറങ്ങി അവിടെ ചെന്നു ഓരോന്ന് അവൻ വച്ചുനോക്കി. ഭാമ കാറിന്റെ സൈഡ് മിററിൽ കൂടി അതൊക്കെ കാണുന്നുണ്ട്, അവൻ 2 t ഷർട്ട് വാങ്ങിട്ടു വിലപെശുന്നത് കണ്ടു. അവൾ കാറിൽ നിന്നും ഇറങ്ങി അവനെയും നോക്കി കാറിൽ ചാരി നിന്നു. അവസാനം അവൻ പറഞ്ഞ വിലക്ക് അയാൾ അവനു t ഷർട്ട് കൊടുത്തു. അവൻ അതും വാങ്ങി അവളുടെ അടുത്തെത്തി.
മനു : കണ്ടോ, വല്യ കടയിൽ നിന്നും വാങ്ങിയാൽ ഈ പരുപാടി നടക്കില്ല, ഫിക്സ് റേറ്റായിരിക്കും,
ഭാമ : ഓ ശെരി സാറെ, തല്ക്കാലം വണ്ടിയിൽ കേറൂ.
വരുന്ന വഴിക്കു മനു ഫാൻ വാങ്ങുന്ന കാര്യം അവളെ ഓർമിപ്പിച്ചു . ഫാനും വാങ്ങി അവനും അവളും വണ്ടിയിൽ കയറി വീട്ടിലേക്കെത്തി.
പുതിയ ഫാൻ ഭാമ മനുവിന് കൊടുത്തു. അവർ എന്നത്തേയും പോലെ കിടന്നുറങ്ങി. പിന്നിടുള്ള ദിവസങ്ങളിൽ അവർ പഴയതുപോലെ കമ്പനിയായി.
മനു : ഞാൻ ഇടയ്ക്കു ചേച്ചിയെന്നും അമ്മയെന്നു വിളിക്കുന്നതിനേക്കാൾ നല്ലത് ചേച്ചിയമ്മ എന്ന് വിളിച്ചോട്ടെ
ഭാമ : ഉം അതുകൊള്ളാം അങ്ങനെയിരിക്കെ ഒരുദിവസം വൈകിട്ട് ഭാമ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു വന്നപ്പോൾ മനുവും വേറൊരു പയ്യനും മുറ്റത്തു നിന്നു സംസാരിക്കുന്നു.
ഭാമ : ആരാടാ ഇത്
മനു : ഇതെന്റെ ഫ്രണ്ടാണ്.
ഭാമ : മോന്റെ പേരെന്താ
അഖിൽ : അഖിലിന്നാണ് ആന്റി.
ഭാമക്ക് ആന്റിവിളി അത്രക്കങ്ങോട്ട് പിടിച്ചില്ല. അവൾ അകത്തേക്ക് പോയി. അല്പം കഴിഞ്ഞു അകത്തേക്ക് ഭാമയുടെ റൂമിൽ വന്നു.
ഭാമയെന്ന ചേച്ചിയമ്മ 2 [Ajitha]
Posted by