ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Posted by

രാജു ജീപ്പിൽ നിന്നിറങ്ങി രാവിലെ കൊണ്ട് പോയ ബാഗ് റീനയെ ഏല്പിച്ചു….

രാജു : പാച്ചു എവിടെ

റീന സാറ ചേച്ചിയെ നോക്കി കാണിച്ചു… പിള്ളേരും ചേച്ചിയും കൂടെ പാച്ചുവിന്റെ കൂടെ കളിക്കുകയായിരുന്നു……

റീന : കുറച്ചു നേരമായി ആൾ വന്നിട്ട്

രാജു : ചായ കൊടുത്തോ

റീന : മം….

ദേവസ്സി വർക്കിയുമായി കൈ കൊടുതു രാജുവിന്റെ അടുത്തേക്ക് വന്നു…

രാജു : നമസ്കാരം ചേട്ടാ

ദേവസ്സി : ആഹ് നമസ്കാരം ശ്രീരാജ്…. എന്താ ജോലിയൊക്കെ ആയി എന്നു പറഞ്ഞു വർക്കി

രാജു : ആ ഇന്ന് തൊട്ട് കയറി

ദേവസ്സി : നല്ലത്…പിന്നെ ഞാൻ വന്നത് വാടക കരാർ എഴുതി…. അതൊന്നു ഒപ്പിട്ട് തരണം… പിന്നെ കോപ്പി ഒരെണ്ണം നിങ്ങളും വെച്ചോളൂ….

ദേവസ്സി അതു രാജുവിന് കൊടുത്തു ഒപ്പിട്ടു വാങ്ങി… പിന്നെ കൊപിയും കൊടുത്തു…

ദേവസ്സി : എന്നാ ഞാൻ പോട്ടെ

രാജു : ശരി ചേട്ടാ…

ദേവസ്സി : പിന്നെ നന്നായിട്ടുണ്ട്…

രാജു ആളെ നോക്കി…

ദേവസ്സി : ഈ കരവിരുതേ…

പൂന്തോട്ടം ചൂണ്ടികാട്ടിയാണ് പറഞ്ഞത്…

രാജു തിരിച്ചു ചിരിച്ചതേയുള്ളൂ…ദേവസ്സി എല്ലാരേയും കൈ വീശി കാണിച്ചു പോയി…. റീന ഉമ്മറത്തേക്ക് എത്തിയതും

റീന : പോയോ

രാജു : മം… ഇതാ

രാജു ഡോക്യൂമെന്റസ് റീനയുടെ കൈകളിലേക്ക് കൊടുത്തു

രാജു : എടുത്തു വെച്ചേക്ക്

റീന : മം….

രാജു നേരെ വർക്കി ചേട്ടന്റെ വീട്ടിലേക്ക് പോയി…പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റ് എടുത്തു പിള്ളേർക്ക് കൊടുത്തു.. ബെന്നിയും ബിൻസിയും രാജുവിനെ കെട്ടി പിടിച്ചു….ചോക്ലേറ്റ് കിട്ടിയ അവസരത്തിൽ ബിൻസി ഒരു മുത്തം കൂടി രാജുവിന് കൊടുത്തു….

വർക്കി : മം…. രാജുവിന് ഇനി എന്നും പണിയാകും…..

രാജു : പിള്ളേരല്ലേ… ഈ പ്രായത്തിൽ കഴിച്ചില്ലെങ്കിൽ പിന്നെപ്പോഴാ

സാറ : പാച്ചുകുട്ടന്റെ അച്ഛൻ വന്നൂടാ… അച്ഛനെ കാണണ്ടേ….

രാജു ചെന്നു പാച്ചുവിനെ എടുത്തു.

സാറ : എങ്ങനുണ്ട് പുതിയ ജോലി

രാജു : മം… ഒന്നെന്നു തുടങ്ങണം… കുറച്ചു പണിയുണ്ട് … എന്നാലും ഒന്ന് ശരിയാക്കിയെടുത്താൽ നല്ല തിരക്കുണ്ടാകും…

Leave a Reply

Your email address will not be published. Required fields are marked *