റീന : ചേച്ചി…. ആ ബൈക്കിൽ പോയ ആൾ ആരാണ്…
സാറ : അത് നമ്മുടെ അന്നമ്മ ചേച്ചിയുടെ വിത്താണ്….റോബിൻ
സാറ ചേച്ചി ആ മുകളിലെ വീട് ചൂണ്ടി പറഞ്ഞു…
സാറ : അതാണ് അന്നമ്മ ചേച്ചിയുടെ വീട്…. ചേച്ചി ഇപ്പൊ അങ്ങനെ പുറത്തിറങ്ങാറൊന്നുമില്ല….ഇല്ലാത്ത രോഗങ്ങളില്ല…. പണ്ട് എന്നും പള്ളിയിലേക്ക് പോകുമായിരുന്നു….ഇപ്പൊ അതുമില്ല
റീന : അയാളെന്തിനാ മേരി ചേച്ചിയെ തടഞ്ഞു നിർത്തുന്നെ
സാറ : ഈ റോബിൻ പെണ്ണു കെട്ടിയിട്ടില്ല ഇത് വരെ….മേരിയുടെ കെട്ടിയോൻ പോയെ പിന്നെ അവനു അവളെ ഒരു നോട്ടമുണ്ട്….
റീന : ആണോ
സാറ : പക്ഷെ മേരിക്ക് അവനെ കണ്ടു കൂടാ….
റീന : എന്താ ജോലി…
സാറ : അവറാച്ഛൻ മുതലാളിയുടെ വലം കൈയ്യാണ്.. കട്ടപ്പനയിലെ വലിയ എസ്റ്റേറ്റ് മുതലാളിയാണ് ഈ അവറാചൻ…. അയ്യാളുടെ ഡ്രൈവറും പിന്നെ അവിടത്തെ മേൽനോട്ടക്കാരൻ ഒക്കെയാണ്….
റീന : അപ്പൊ ഈ അന്നമ്മ ചേച്ചി….
സാറ : വീട്ടിലുണ്ടാവും… ഇടയ്ക്ക് ഞങ്ങൾ പോകും…. ഞാനും മേരി ചേച്ചിയും കൂടി….. പാവമാ…. എന്നെ കെട്ടി കൊണ്ടുപോരുമ്പോൾ എനിക്ക് വലിയ കൂട്ടായിരുന്നു…..
റീന : ഇപ്പൊ എനിക്ക് കൂട്ടുള്ള പോലെ…
സാറ ചിരിച്ചു…..
സാറ : ഇവന്റെ അപ്പൻ ചെറുപ്പത്തിലേ പണി വന്നു മരിച്ച ഇവന്റെ അപ്പൻ പോയത്… അതിൽ പിന്നെ ചേച്ചി കഷ്ടപ്പെട്ട് വളർത്തിയതാ….പക്ഷെ എന്ത് പറയാൻ… ഒരു മാതിരി സ്വഭാവം ആണ്….
റീന : പിന്നെ ഒരു വീടും കൂടി ഉണ്ടല്ലോ…. അതിലാര താമസിക്കുന്നെ…
സാറ : അതിൽ ആരുമില്ല…. അത് കേസിൽ നിൽക്കുന്ന വീടാ….. അതിന്റെ അവകാശികളൊക്കെ കൊച്ചിയിലാ… കേസ് കാരണം ആരും ഇങ്ങോട്ട് വരാറില്ല….
റീന : ചേച്ചി
സാറ : എന്നാ മോളെ
റീന : ഞങ്ങൾ വരുന്ന വഴിക്ക് ഒരു പള്ളി കണ്ടിരുന്നു…
സാറ : ആ…. ഏലപ്പാറ തിരുമല മാതാവിന്റെ പള്ളിയാണ്…
റീന : ഇനി പോകുമ്പോൾ എന്നേം കൂടി കൂട്ടുമോ
സാറ : ഓഹ് അതിനെന്താ….. നമ്മുക്ക് ഇന്ന് പോണോ