റീന : ഓക്കേ എന്നു വെച്ചാൽ സമാധാനമുണ്ട്…… പിന്നെ ഇവരൊക്കെ നല്ല സ്നേഹമുള്ളവരാ….
പാപ്പി : മം… എല്ലാം ശരിയാകും….
പാപ്പി അണ്ണനെ വിളിച്ചു…… ദൂരെ മാറി നിന്നു ആയിരുന്നു അവരുടെ സംസാരം……എന്തോ കാര്യമുള്ള സംസാരമാണ് എന്നു റീനയ്ക്ക് തോന്നി…
റീന : എന്തായിരുന്നു
പാപ്പി : അണ്ണൻ എപ്പോ വരുമെന്ന് ചോദിച്ചതാ…..
റീന : സംസാരം കേട്ടിട്ട് അങ്ങനെ അല്ലാലോ
പാപ്പി : സത്യായിട്ടും….
അവർ അവിടെ ഇരുന്നു തേനിയിലെ വിശേഷങ്ങൾ പങ്കു വെച്ചു…
പാപ്പി : പിന്നെ ആ പലഹാരങ്ങളും ഒക്കെ ഇവർക്കും കൊടുക്കണേ
റീന : മം… ആ കുട്ടികൾക്ക് മധുരമെന്നു വെച്ചാൽ ജീവനാ
പാപ്പി : പിള്ളേർക്ക് ഈ പ്രായത്തിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കണം…. എനിക്കൊന്നും അങ്ങനെ സാധിച്ചു കിട്ടിയിട്ടില്ല….
പാപ്പിയുടെ ശബ്ദം ഇടറി……
പാപ്പി : ഓഹ്…. ഇവിടെ എന്തൊരു തണുപ്പാ… എങ്ങനെ പറ്റുന്നു….
റീന : പറഞ്ഞിട്ട് കാര്യമില്ല…. ശീലമായി വരുന്നു…
അൽപ നേരം കഴിഞ്ഞു മേരിയും എത്തിയതോടെ സ്ത്രീ ജനങ്ങൾ എല്ലാരും അവിടെ നിറഞ്ഞു…..
മല്ലി കൊടുത്തയച്ച പലഹാരങ്ങളും മറ്റു വിഭവങ്ങളും റീന സാറയ്ക്കും മേരിയ്ക്കും പങ്ക് വെച്ചു നൽകി….
ഒപ്പം പിള്ളേരും മധുരം കഴിച്ചു…..
__________________________
സമയം 6 മണി…… റോഡിൽ നിന്ന പാപ്പി താഴെ നിന്നു ജീപ്പ് കയറി വരുന്നതിൽ നിന്നും അണ്ണനാണ് വരുന്നതെന്ന് മനസ്സിലായി….
ജീപ്പ് വന്നു നിന്നത്തോടെ ഒപ്പമുണ്ടായിരുന്ന വർക്കി ചേട്ടനും ഇറങ്ങി….
പാപ്പി : ആഹാ വർക്കി ചേട്ടനും ഉണ്ടായിരുന്നോ…
വർക്കി : നീ എപ്പോ എത്തി…
പാപ്പി : ഉച്ചക്ക് മുന്പേ
രാജു ജീപ്പ് ഉള്ളിലേക്ക് കയറ്റി…. പുറത്തിറങ്ങി ഉമ്മറത്തു ചെന്നു റീനയുടെ കയ്യിൽ ബാഗും പച്ച കറിയും ഏല്പിച്ചു…… അപ്പോഴേക്കും പിള്ളേരും രാജുവിന്റെ അടുത്തെത്തി കുശലങ്ങൾ ചോദിച്ചു…..
എല്ലാരും കൂടെ കുറച്ചു നേരം വർത്താനം പറഞ്ഞു…. ഇരുട്ടായതോടെ എല്ലാരും വീട്ടിലേക്ക് മടങ്ങി….
പാപ്പിയും രാജുവും ഉമ്മറത്തിരുന്നു കുറെ സംസാരിക്കുകയും ഫോണിൽ കുറെ പേർക്ക് രാജു നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് റീന അടുക്കളയിൽ നിന്നു കേട്ടു…..