രാജു : ഇങ്ങു താ….
കരഞ്ഞു കൊണ്ടിരുന്ന പാച്ചുവിനെ അടുപ്പത്തു വെച്ച കറിയോർത്തു രാജുവിന്റെ കയ്യിലെൽപ്പിച്ചു.
രാജു കുഞ്ഞിനെ എടുത്തതും അൽപ നേരം കൊണ്ട് തന്നെ കരച്ചിൽ നിർത്തി…
പാച്ചുവിന്റെ കരച്ചിൽ നിന്നത് അടുക്കളയിൽ നിന്നു റീന കണ്ടു ചിരിച്ചു…..
രാജുവിനാണെങ്കിൽ പാച്ചുവിനെ ഇപ്പൊ വലിയ കാര്യമാണ്….. അവന്റെ നിഷ്കളങ്കമായ മുഖവും ചിരിയും… പിന്നെ സ്വന്തം അനിയന്റെ കൂടെ ചിലവഴിക്കാൻ പറ്റാത്ത ബാല്യം ഇവന്റെ കാര്യത്തിൽ സംഭവിക്കരുത്…
കരച്ചിൽ നിർത്തിയതോടെ റീന കുഞ്ഞിനെ വന്നു വാങ്ങി….
റീന : കുളിച്ചോളൂ… നേരം വൈകണ്ട..
രാജു വേഗം ചൂടുവെള്ളവുമായി പോയി കുളികഴിഞ്ഞിറങ്ങി…..
റീന കുഞ്ഞിന് പാൽ കൊടുതു വീണ്ടും ഉറക്കി അടുക്കളയിലോട്ട് പോയി…
രാജു ഒരു മുണ്ടെടുത്തു നനഞ്ഞ തോർത്ത് പിഴിഞ്ഞു തല കുടഞ്ഞു വരുന്നത് റീന അടുക്കളയിൽ നിന്നു കണ്ടു….
റീന ആ വരവോന്നു നോക്കി നിന്നു…. രാജുവും അതി ശ്രദ്ധിച്ചു…..
ഡ്രസ്സ് മാറി വേഗം ഉമ്മറത്തു വന്നിരുന്നു….. ജീപ്പ് മുറ്റത് കിടപ്പുണ്ടായിരുന്നത് ഇന്നലെ കഴുകണം എന്നു വെച്ചതാ…. ഇന്നെങ്കിലും നോക്കണം….
സാറ ചേച്ചിയാണ് വാതിൽ തുറന്നത്…..
സാറ : ആഹാ നേരത്തേ റെഡി ആയോ
രാജു : ആഹ്… ചേട്ടൻ എവിടെ
സാറാ : നല്ല ഉറക്കമാ…. ഇന്നും കൂടി ഉള്ളൂ… നാളെ തൊട്ട് ആളും പോകും നേരത്തേ…
രാജു : മം…
സാറ : അവളെവിടെ….
റീന സാറയുടെ വർത്താനം കേട്ടു പുറത്തേക്ക് വന്നു…
രാജു : അടുക്കളയിൽ ആണ്…
സാറ : ആ വന്നല്ലോ
റീന ചേച്ചിയെ കണ്ടു ചിരിച്ചു….
സാറ : കഴിഞ്ഞോ പണികള്
റീന : ഓഹ് കഴിയുന്നു…
സാറ : പിന്നെ കാണാം…
റീന തലയാട്ടി…..
റീന : കഴിക്കാം…
രാജു : ആയോ
റീന : മം…
രാജു ചെന്നു മേശയിൽ ഇരുന്നു…. ദോശയും ചമ്മന്തിയുമായിരുന്നു…. കൂടെ കട്ടനും….
രാജു ദോശ കഴിച്ചു തുടങ്ങിയതും റീന ചോർ നിറച്ച പാത്രവുമായി വന്നു….അതിൽ പയർ ഉപ്പേരിയും ചോറും പിന്നെ മുട്ട പൊരിച്ചതും പരിപ്പ് കറിയും ഉണ്ടായിയുന്നു…കൂടെ ആറിയ ചൂട് വെള്ളം നിറച്ച ഒരു കുപ്പിയും….