രാജു പാച്ചുവിനെ കിടത്തി നനഞ്ഞ തുണി മാറ്റി വേറെ ഉടുപ്പിച്ചു…..
പാച്ചുവിനെയും കൊണ്ട് ഉമ്മറത്തേക്ക് പോയി….പ്രകാശം പരന്നത്തോടെ ഏലപ്പാറ നല്ല ശാന്ത സുന്ദരമായി അവനു തോന്നി…..പക്ഷെ ഏലപ്പാറ ഇത്രയും സൗന്ദര്യമുള്ളതായി അവനു തോന്നാൻ ശരിക്കുള്ള കാരണം റീനയായിരുന്നു…..
അവളുടെ സാമീപ്യം നിറഞ്ഞ സ്ഥലം…… പക്ഷെ പെട്ടെന്നുൻ തന്നെ തങ്ങൾ ഇവിടെ വരാനായ കാരണവും കൂടെ ഓർത്തതോടെ മനസ്സിൽ നിന്നു ആ ചിന്ത തൽകാലത്തേക്ക് മാഞ്ഞു… മാത്രമല്ല ഇന്ന് പാപ്പി വരും….. അതിനെ പറ്റിയുള്ള ആകുലതയും അവന്റെ മനസ്സിലേക്ക് കടന്നു വന്നു….
റീന : വേഗം കുളിച്ചോളൂ ട്ടോ…. വെള്ളം ചൂടായി….
റീനയുടെ വിളി കേട്ടു രാജു തിരിഞ്ഞു….
രാജു : ആഹ്….
റീന വന്നു കുഞ്ഞിനെ എടുത്തു….
റീന : വെള്ളം ഞാൻ എടുത്തു വെച്ചിട്ടുണ്ട്…
രാജു : ഞാൻ എടുത്തേനേ…
റീന : കൈ പോള്ളിയതല്ലേ….
രാജു അകത്തേക്ക് കടക്കാൻ നോക്കിയതും വർക്കി ചേട്ടന്റെ വീട്ടിലെ വാതിൽ തുറന്നു വർക്കി ചേട്ടൻ റെഡി ആയി ജോലിക്ക് പോകാനിറങ്ങി….
രാജു : ങേ ഇത്ര നേരത്തേ പോണോ….
വർക്കി : ഓഹ്… ഇതാണ് എന്റെ ടൈം….
സാറ ചേച്ചിയും പിന്നാലെ വന്നു….
സാറ : ഇനി 6 മണി വരെ എനിക്ക് സമാധാനം…. അല്ലെങ്കിൽ ഇങ്ങേരെന്നെ വെറുതെ ഇരുത്തില്ല…. എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചു കൊണ്ടിരിക്കും….
വർക്കി : എന്നാ ഞാൻ ചെല്ലട്ടെ…..
വർക്കി ചേട്ടൻ ഞങ്ങൾക്കും സാറ ചേച്ചിക്കും കൈ വീശി നടന്നകന്നു….
സാറ : പണി കഴിഞ്ഞു കാണാമെടി….
റീന : ഓഹ് ചേച്ചി….
രാജു കുളിക്കാനായി പോയി….. റീന അകത്തേക്ക് കയറും മുന്നേ മേരിയുടെ വീട്ടിലേക്ക് നോക്കി…. രാവിലെ തന്നെ മേരി ചേച്ചിയുടെയും മക്കളുടെയും ബഹളം കേൾക്കാം….അറിയാതൊരു പുഞ്ചിരി അവളുടെ മുഖത്തു വന്നു…
പാച്ചുവിനെ മുറിയിൽ കൊണ്ട് പോയി പാൽ കൊടുത്തു കിടത്തി…..
അപ്പോഴേക്കും രാജു കുളി കഴിഞ്ഞു വന്നു വസ്ത്രങ്ങൾ നോക്കുന്നതിനിടയിൽ അലക്കി തേച്ച ഡ്രസ്സ് മേശയിൽ കണ്ടു….
അതുമെടുത്ത അടുക്കളയിലേക്ക് എത്തി നോക്കി…