റീന : അയ്യോ പണി ആയല്ലേ
രാജു : ഏയ്…
റീന പാച്ചുവിനെ എടുത്തു….. അവന്റെ തുണി രാജു മാറിയിരുന്നു….
രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാനുണ്ടായിരുന്നു…. അതിനായി അടുക്കളയിൽ കയറി റീന …. രാജു പുറത്ത് പാപ്പിയോട് സംസാരിക്കുന്നതായി റീന കേട്ടു…..
റീനയ്ക് തന്റെ മമ്മയെയും ബാലേട്ടനെയും വിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു…. പക്ഷെ സാഹചര്യമോർത്തു മെനകെടാൻ നിന്നില്ല….
എന്തോ ആലോചനയിൽ നിൽകുമ്പോൾ ഒരു കെട്ടു വിറക് പിന്നിൽ കൊണ്ടു വന്നിട്ടത് റീനയറിഞ്ഞു…..
രാജു : ഗാരേജിന്റെ തൊട്ടപ്പുറത്തുള്ള കടയിൽ നിന്നു കിട്ടിയതാ….ചൂടുവെള്ളം വെക്കാനും ചോറിന്റെ പണിക്കും പുറത്തുള്ള അടുപ്പിൽ സെറ്റ് ആക്കാം….
റീന : ഞാനും അത് പറയണം എന്നു വെച്ചതാ….. ഗ്യാസ് മുതലാവില്ല….
രാജു : ഭക്ഷണം ആയോ….
റീന : ഇപ്പൊ ആവും….
8 മണിക്ക് മുന്നേ തന്നെ കഞ്ഞിയും ചമ്മന്തിയും പപ്പടവും ആയി റീന മേശയിൽ കൊണ്ട് വെച്ചു….
രാജു വന്നിരുന്നു അതിന്റെ ഒപ്പം തന്നെ റീനയും മാറിയിരുന്നു…
രാജു : എന്തായാലും പള്ളിയിൽ പോയതിന്റെ ഒരു സംതൃപ്തി മുഖത്തുണ്ട്…
കഞ്ഞി കോരി കുടിക്കുന്നതിനിടയിൽ രാജുവിനെ റീന നോക്കി…
റീന : അറിയില്ല… ഒന്ന് പ്രാർത്ഥിച്ചപ്പോൾ സമാധാനം… പക്ഷെ അതോടെ ദുഃഖം തീരില്ലല്ലോ…
രാജു : സമയം എടുക്കും….
റീന : സമയം എത്ര എടുത്താലും തീരുന്നതല്ല എന്റെ ദുഃഖവും…. പിന്നെ പകയും…
അത് പറയുമ്പോൾ റീനയുടെ മുഖം ചുമന്നിരുന്നു…. ഒരു പ്രത്യേക തരം തീക്ഷണതയും ആ കണ്ണുകളിൽ രാജു തിരിച്ചറിഞ്ഞു…
രാജു : നാളെ പാപ്പി വരും….
റീന : ആണോ…
രാജു : എപ്പോഴാ വരാ എന്നറിയില്ല… പക്ഷെ വരും…..
റീന : വിശേഷിച്ചു എന്തെങ്കിലും….
രാജു അതിനു ഉത്തരം പറഞ്ഞില്ല… പക്ഷെ എന്തോ ഉണ്ടെന്നാണ് രാജു തന്നെ നോക്കിയതിലൂടെ മനസ്സിലായത്…
രാജു : കഴിക്ക്…
റീന ചൂടി കഞ്ഞി കോരി കുടിച്ചു….ഒപ്പം രാജുവും…
അത്താഴം കഴിഞ്ഞു ബാക്കിയുള്ള പണികളൊക്കെ റീന തീർത്തു വെച്ചു…. രാജുവിന്റെ അലക്കിയ വസ്ത്രങ്ങൾ റീന അവന്റെ മുറിയിൽ കൊണ്ട് വെച്ചു…