ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

Posted by

രാജു മുറ്റത്തു പൂന്തോട്ടം നനയ്ക്കുകയായിരുന്നു… സാറയും മേരിയും റെഡി ആയി മുറ്റത് നിൽപുണ്ടായിരുന്നു…

പിള്ളേർ വീട്ടിൽ ടീവിയുടെ മുന്നിലും…

സാറ : ആഹാ…. പെണ്ണാകെ മാറിയല്ലോ…

രാജു സാറയുടെ വാക്കുകൾ കേട്ടു തിരിഞ്ഞതും റീന ഒരു മഞ്ഞ ചുരിദാറുമിട്ടു ഷാൾ കൊണ്ട് തല മൂടി ഇറങ്ങി വന്ന ഒരു വരവുണ്ട്…. രാജുവിന്റെ ഹൃദയത്തിലേക്ക് ഉള്ള കടന്നു വരവായിരുന്നു അത്…. ഇത്രയും ഭംഗിയുള്ള പെണ്ണിനെ അവൻ കണ്ടിട്ടേ ഇല്ല….

മേരി : സ്വന്തം ഭാര്യയെ തന്നെ ഇങ്ങനെ കണ്ണു വെക്കല്ലേ രാജു…

രാജു മേരിയുടെ കളിയാക്കൽ കാരണം തിരിഞ്ഞു കളഞ്ഞു അപ്പോഴാണ് റീന രാജുവിനെ നോക്കിയത്….

സാറ : എന്നാ പോവാം…. ഇരുട്ടാവുന്നത് മുന്നേ പോരാം…

റീന രാജുവിനെ നോക്കി…. രാജു പോയിട്ട് വാ എന്നാ കണക്കെ തലയാട്ടി…

അവർ മൂവരും കൂടെ നടന്നു…

റീന അവിടം ആദ്യമായാണ് നടന്നു കാണുന്നത്…. പോകുന്നതിനിടയിൽ അവർ റീനയുടെയും രാജുവിന്റെയും കാര്യങ്ങൾ ചോദിച്ചു… ഒപ്പം നാട്ടുകാര്യങ്ങളും….

പള്ളിയിലേക്ക് കയറാനായി അല്പം കയറ്റം കയറണം…. നല്ല തണുപ്പും….

അങ്ങനെ റീന ആദ്യമായി മാതാവിന്റെ പള്ളിയിലെത്തി…

നല്ല വിശാലമായ പള്ളി… പഴമയുടെ പ്രൗടിയുണ്ട്….

റീന അകത്തു കയറി നന്നായി പ്രാർത്ഥിച്ചു….പ്രാർത്ഥനയോടൊപ്പം കണ്ണുകളും നിറഞ്ഞു കവിഞ്ഞു…

മേരിയത് ശ്രദ്ധിക്കുകയും സരയെ കാണിക്കുകയും ചെയ്തു…

പ്രാർത്ഥന കഴിഞ്ഞു സാറ തന്നെ റീനയെ പള്ളിയിലെ അച്ഛനെയും കപ്പിയാരെയും പരിചയപ്പെടുത്തി കൊടുത്തു.

റീനയ്ക്ക് പള്ളിയും അന്തരീക്ഷവും നന്നായി ഇഷ്ടപ്പെട്ടു…. ഒന്ന് പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ കയറി വന്നതിന്റെ ക്ഷീണവും മനസ്സിലെ ദുഖവും ഒന്ന് കുറഞ്ഞു….

നേരം ഇരുട്ടി തുടങ്ങിയതിനു തുടർന്ന് മടക്കം അവർ വേഗത്തിലാക്കി…..

7 മണി കഴിഞ്ഞിരുന്നു അവർ തിരിച്ചെത്തുമ്പോൾ….

മേരി : എന്നാ ഞാൻ ചെല്ലട്ടെ…. ഹോം വർക്കും പിന്നെ വീട്ടിലെ പണിയും ബാക്കിയുണ്ട്…

സാറയും റീനയും അങ്ങനെ അവരവരുടെ വീട്ടിലേക്ക് മടക്കമായി…

രാജു പാച്ചുവിന്റെ കൂടെ മുറിയിൽ കളിക്കുകയായിയുന്നു….

റീന : ആഹ് ഉണർന്നോ….

രാജു : ഉണർന്നു…പിന്നെ ആകെ അലങ്കോലമാക്കുകയും ചെയ്തു….

മൂലയ്ക്ക് മാറ്റിയിട്ട തുണി ചൂണ്ടിയാണു രാജു പറഞ്ഞത്…..

Leave a Reply

Your email address will not be published. Required fields are marked *