അവൾ കുളിരു കോരിയതു പോലെ ഒന്നു ഉടൽ വെട്ടി വിറച്ചു……..
സംഭവിച്ചത് പലതിന്റെയും ആരംഭമാകാം…….
അല്ലെങ്കിൽ………….???
ഇടതു കൈയ്യിലെ ചൂണ്ടുവിരലിന്റെ നഖത്താൽ മേൽച്ചുണ്ടിനു മീതെയിരുന്ന മറുക് അവൾ ഇളക്കിയെടുത്തു…
കറുത്ത സ്റ്റിക്കർ പൊട്ട് കയറിയ നഖം ടാപ്പ് പതിയെ തുറന്ന് അവൾ കഴുകി…
വാഷ് ബേസിന്റെ വശങ്ങളിലൂടെ ഒന്നു വെള്ളത്തിൽ കറങ്ങിയ ശേഷം വേസ്റ്റ് ട്രാപ്പ് ഹോളിലൂടെ അതു മറഞ്ഞതും ഒന്നുകൂടി മുഖം കഴുകി മഞ്ജിമ ഗൂഢമായ ചിരിയോടെ നിവർന്നു… ….
( അവസാനിച്ചു…….)