“” വല്ല കള്ളൻമാരും കേറുമെടീ പോത്തേ… “
അഞ്ജിത മഞ്ജിമയെ ഓർമ്മിപ്പിച്ചു……
“” കുഴപ്പമില്ലാന്ന് ഡോക്ടർ പറഞ്ഞില്ലേ… പിന്നെ എല്ലാവരും ഇവിടെന്തിനാ… ?”
ബോധമില്ലാതെ കിടന്ന മേനോനെയും എടുത്ത് പോരുമ്പോൾ വീട് പൂട്ടാനോ ഗേയ്റ്റടയ്ക്കാനോ ആരും ഓർത്തിരുന്നില്ല എന്നതാണ് സത്യം……
“” അമ്മ കൂടി ചെല്ല്……. “
അഞ്ജിത പറഞ്ഞു..
“” ഞാനെങ്ങോട്ടുമില്ല……. “
രുക്മിണി തീർപ്പു പോലെ പറഞ്ഞു…
“” നിങ്ങളും പോണില്ലേ… ….?””
കലിപ്പോടെ അഞ്ജിത മഞ്ജിമയേയും സച്ചുവിനേയും നോക്കി…
“” കാറിവിടെ കിടന്നോട്ടെ… ഓരോട്ടോ പിടിച്ച് പൊയ്ക്കോ…””
അഞ്ജിത പറഞ്ഞു നിർത്തി…
വിവേകാണ് വരുന്നത്…
ഹോസ്പിറ്റലിലേക്കാണ് വരുന്നത്..
അതുകൊണ്ടാണ് അവൾ ഹോസ്പിറ്റലിൽ നിൽക്കുന്നത്…
മഞ്ജിമയ്ക്കു പിന്നാലെ സച്ചുവും ഹോസ്പിറ്റലിന്റെ മെയിൻ ഗേയ്റ്റ് ലക്ഷ്യമാക്കി നടന്നു…
സീൻ: നാല്‌പത്തിമൂന്ന്
സന്ധ്യ കഴിഞ്ഞിരുന്നു…
ഗേയ്റ്റും മുൻ വശത്തെ വാതിലും ലോക്ക് ചെയ്തു സച്ചു ഹാളിലേക്കു വന്നു..
മഞ്ജിമ കുളി കഴിഞ്ഞ്, അപ്പോഴേക്കും ഹാളിലെത്തി..
ചുരിദാറായിരുന്നു അവൾ ധരിച്ചിരുന്നത്..
“” നീ കുളിക്കുന്നില്ലേ… ?””
സച്ചു മറുപടി പറയാതെ അവളെ കടന്ന് ബാത് റൂമിലേക്ക് കയറി..
അവൻ കുളി കഴിഞ്ഞിറങ്ങിയതും മഞ്ജിമ ഫോണിലായിരുന്നു..
സംസാരം കേട്ടപ്പോൾ അമ്മയാണെന്ന് അവന് മനസ്സിലായി…
“” എങ്ങനുണ്ട്… ?””
അവൾ കോൾ കട്ടാക്കിയതും അവൻ ചോദിച്ചു…
“” അതു പോലെ തന്നെ…””
അവൾ അവനെ നോക്കാതെ പറഞ്ഞു……
ഇരുവരുടെയും മനസ്സിലുള്ളത് ഒന്നു തന്നെയായിരുന്നു…
പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ എവിടെ എങ്ങനെ തുടങ്ങണം എന്ന് നിശ്‌ചയില്ലായിരുന്നു രണ്ടു പേർക്കും…
“” വല്ലതും കഴിച്ചാലോ… ?””
അവൾ ക്ലോക്കിലേക്കു നോക്കി..
എട്ടു മണിയാകുന്നതേയുള്ളൂ…