സലാം മടക്കിയ എനോട് വിശേഷം ചോദിച്ചു ഞാൻ സൈൻ അൽഹംദുലില്ലാഹ് (സുഖം സർവ്വ സ്തുതിയും ദൈവത്തിനാണ്) എന്ന് മറുപടി പറഞ്ഞു ജോലിയില്ലേ എന്ന് ചോദിച്ചഅദ്ദേഹത്തോട് കാര്യങ്ങൾ പറയാനുള്ള ഭാഷ അത്രയും നാളത്തെ എന്റെ അലച്ചിലിൽ ഞാൻ പഠിച്ചിരുന്നു അദ്ദേഹം ഒന്നും പറയാതെ എന്നെ കൂട്ടി കൊണ്ടുപോയി പിനെ ഞാനെന്റെ ജീവിതത്തിൽ പണത്തിന്റെ ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല കാലിദ് വേറെ വീട് വെച്ചപ്പോ അദ്ദേഹമാണ് എന്നോട് അവന്റെ കൂടെ പോവാൻ പറഞ്ഞത് അവൻ ബിസിനസുമായി എപ്പോനോക്കിയാലും തിരക്കാണ് ജോലിക്കാരെ പോലും വീട്ടിലെ അഗംങ്ങളെ പോലെ കാണാൻ ആണ് അദ്ദേഹം മക്കളെ ശീലിപ്പിച്ചത് അവരും അങ്ങനെ തന്നെയാണ്
ഇത് എന്നോട് നിങ്ങൾ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന് വല്ല ഓർമയുണ്ടോ…
എന്നിട്ടും അവര് സാലറി കുറക്കുമോ എന്നൊക്കെ ചോദിച്ചു നീ എന്നെ വിളിക്കുന്നുണ്ടല്ലോ
അമ്മോ… ഇനി പറയുന്നില്ല…
മ്മ്… നൂറ ഒരു പാവമാ അവളോട് ദേഷ്യപെടുകയൊന്നും ചെയ്യരുത് അവൾക്ക് പെട്ടന്ന് സങ്കടം വരും
മ്മ്…
അവള് തറവാട്ടിൽ പോവുമ്പോ ഖാലിദിന്റെ ഉപ്പാനോടും ഉമ്മാനോടും നീ എന്റെ സലാം പറയണം… അസ്സലാമു അലൈകും
ഞാൻ പറയാം… വ അലൈകും അസ്സലാം
എന്നാ വെച്ചോ…
ശെരിയിക്കാ
ഫോൺ വെച്ച് കഴിഞ്ഞു അഫിയെ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സയ്യിദ് വന്നപ്പോ അഫിയോട് പിനെ വിളിക്കാം എന്ന്പറഞ്ഞു അവനോട് സംസാരിച്ചിരിക്കെ ശിഹാബ് വന്നു
എവിടായിരുന്നെടാ നിന്നെ ഇന്ന് കണ്ടെ ഇല്ലല്ലോ
ശി : രാവിലെ തുടങ്ങിയ ഓട്ടമാ ഇപ്പോഴാ ഒന്ന് തീർന്നത്
പിന്നെയും ഓരോന്ന് സംസാരിച്ചിരുന്നു
ഞാൻ പോട്ടെടാ
സയ്യിദ് : എന്താ നേരത്തെ ഓട്ടമുണ്ടോ
ഹേയ് വൈകീട്ട് കുളിച്ചില്ല ഒന്ന് കുളിക്കണം പിനെ പർച്ചേഴ്സ് കഴിഞ്ഞു വരുന്ന വഴിയാ വീട്ടിൽ പോയില്ല കുറച്ച് ഡ്രെസ്സെല്ലാം വാങ്ങിയിരുന്നു അതൊക്കെ അടുക്കിവെക്കണം
ശിഹാബ് : പർച്ചേർഴ്സിന് പോവുമ്പോ നമ്മളെയൊന്നും വിളിക്കില്ല അല്ലേ… അത് പോട്ടെ എന്താ വാങ്ങിയേ കറുപ്പും കാപ്പിയുമൊക്കെ തന്നെയാണോ
അല്ലടോ വാ കാണിച്ചുതരാം അല്ലേൽ നിങ്ങളും റൂമിലേക്ക് പോരെ അതാവുമ്പോ നിങ്ങൾ നോക്കി കഴിഞ്ഞു പിന്നെയും മറക്കേണ്ട പണിയില്ലല്ലോ അങ്ങനെ തന്നെ ഹാങ്ങറിൽ വെക്കാലോ