ഹലോ…
നീ എന്താടാ ഈ രാത്രീല്
അല്ലിക്കാ എനിക്ക് ഇവർ ആകെ പറഞ്ഞ സാലറി രണ്ടായിരത്തി അഞ്ഞൂറാ കഴിഞ്ഞ ദിവസം അഞ്ഞൂറ്റിചില്വാനം റിയാൽ എന്നെകൊണ്ട് ബ്യൂട്ടിപാർലറിൽ ചിലവാക്കിച്ചു ഇന്നാണേൽ പത്തായിരം റിയാലിന് മേലേ ഡ്രെസ്സും സാധനങ്ങളും വാങ്ങി ഇതെല്ലാം ഇതെല്ലാം പിടിച്ചോണ്ട് എനിക്ക് എന്താ ബാക്കിയുണ്ടാവുക നിങ്ങളൊന്നു ചിന്തിച്ചുനോക്ക് നിങ്ങൾക്കറിയാലോവീട്ടിലെ അവസ്ഥ ചമഞ്ഞൊരുങ്ങി നടക്കാനാണോ ഞാനിങ്ങോട്ട് വന്നേ
നീ ഇതൊന്നും മനസിൽ വെച്ച് മേഡത്തോട് ദേഷ്യപെടുകയൊന്നും ചെയ്യരുത് അതൊരു പാവമാ, പിനെ നിനക്ക് അവർ ചെയ്തുതരുന്നതിനൊന്നും നിന്റെ സാലറിയിൽ നിന്ന് പിടിക്കുകയൊന്നുമില്ല അതാലോചിച്ച് ടെൻഷനാവണ്ട നിന്റെ ഡ്രസ്സ് കോസ്മറ്റിക്സ് എന്തിന് പല്ലുതേക്കുന്ന പേസ്റ്റ് മുതൽ സ്പ്രേ വരെ എല്ലാം അവർ തരും പിനെ വീട്ടിലെ ഡ്രൈവർ ജോലിയിൽ അതികം എന്ത് ചെയ്യിച്ചാലും അതിന് വേറെ പൈസ തരും നീ വെറുതെ ടെൻഷൻ ആവണ്ട നീ അവിടെ നല്ലോണം നിന്നാൽ മതി അവിടെ നിൽക്കാൻ നിനക്ക് പറ്റിയില്ല എങ്കിൽ നിനക്ക് ഒരിടത്തും നിൽക്കാൻ പറ്റില്ല അത്രയും നല്ല വീടാ (സംസാരിക്കുന്നതിനിടെ ചായയുമായിവന്ന അഷറഫ്‌ക്ക ഞാൻ ഫോണിലാണെന്ന് കണ്ട് ഒന്നും മിണ്ടാതെ ചായ തന്ന് തിരികെ പോയി)
മ്മ്…
എടാ…
മ്മ്…
നിനക്കറിയാലോ എന്റെ ബന്ധുക്കൾ കുറേ പേര് മക്കൾക്ക് വേണ്ടിയും മരുമക്കൾക്ക് വേണ്ടിയുമെല്ലാം ജോലി നോക്കുന്നുണ്ട് പലരും എന്നോടും പറഞ്ഞിട്ടുണ്ട് എന്നിട്ടും അവരെയൊന്നും നോക്കാതെയാ നിന്നെ അവിടെ ആക്കിയത്, എനിക്ക് എന്തൊരാവശ്യം വന്നപ്പോഴും നീയേ ഉണ്ടായിരുന്നുള്ളൂ പിനെ നിന്റെ പ്രശ്നങ്ങൾ എല്ലാം എനിക്കറിയാം നിന്നെ ഞാനൊരു കുഴിയിൽ ചാടിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ
ഇല്ല…
എന്നാ നീ അവിടെ നിൽക്ക് നിനക്ക് അതുകൊണ്ട് ഒരു കുഴപ്പവും വരില്ല ഞാനാ പറയുന്നേ
മ്മ്…
എടാ ഞാൻ കടവും കടത്തിൻമ്മൽ കടവുമായി ഒരു ഏജന്റ് വഴി ഖത്തറിൽ ചെന്നതാ അവിടെ ചെന്നിട്ട് പണിയില്ലാതെ റൂമില്ലാതെ പണിയന്വേഷിച്ചു അലഞ്ഞു തിരിഞ്ഞു നടന്നു നാട്ടിൽ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാൻ പോലും അന്നെനിക്ക് വഴിയില്ല ഐഡി പോലുമടിക്കാതെ മാസങ്ങൾ കഴിഞ്ഞു നോമ്പ് സമയത്ത് ഏതേലും കയ്മയിൽ നോമ്പ് തുറന്ന് ഏതേലും പള്ളിയിൽ കക്കൂസിൽ പോക്കും കുളിയും കഴിച്ചും പകൽ മുഴുവൻ നോമ്പും അലച്ചിലും നോമ്പ് തുറക്കാൻ കിട്ടുന്നത് കൊണ്ട് അത്താഴവും കഴിയും കരച്ചിലും ദുആ (പ്രാർത്ഥന) യുമായി നാള് നീക്കുന്ന സമയത്താണ് ഒരു ദിവസവും നിന്റെ കഫീലിന്റെ വാപ്പ റാഷിദ് എന്റെ അടുത്ത് വന്നു സലാം ചൊല്ലുന്നത്