ഇന്ന് നല്ല തിരക്കായിരുന്നു ഇപ്പോഴാ ഒന്ന് ഫ്രീ ആയെ വിശക്കുന്നു ക്യാന്റീനിൽ പോവുകയാ
നീ ഭക്ഷണമൊന്നും കഴിച്ചില്ലേ…
സമയം കിട്ടീല്ലിക്കാ… ഉച്ചക്ക് ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു കഴിയുമ്പോയേക്ക് ഈ സമയമായി
സാരോല്ല പോയി എന്തെങ്കിലും കഴിക്ക്
ഞങ്ങൾ ക്യാന്റീനിലെത്തി
ആരാ കൂടെ മെർലിൻ(അസിസ്റ്റന്റ്) ഉണ്ട് അവളും ഒന്നും കഴിച്ചില്ലല്ലോ
എന്നാ വയറു നിറയെ എന്തേലും കഴിക്ക്
മ്മ്… മൊഞ്ചായല്ലോ…
നല്ലൊരു പൈസ സലൂണിൽ കൊടുത്തു
അതൊന്നും സാരോല്ല ഇപ്പൊ ഒന്നും കൂടെ ലുക്ക് ആയി
മ്മ്… അവളെ ഒറ്റയ്ക്കാക്കണ്ട നീ വീട്ടിലെത്തിയിട്ട് വിളിക്ക്
ശെരി…
മേടത്തിന്റെ സംസാരത്തിൽ ദേശ്യമൊക്കെ മറന്നു പഴയപോലെ ആയി, മെഡിക്കൽ കാർഡ് ബാങ്ക് അക്കൗണ്ട് എന്നിവ എടുത്തു, കഫീൽ ഒന്ന് രണ്ടുവട്ടം വിളിച്ചുസംസാരിച്ചു, ശിഹാബും സെയ്ധും നല്ല കൂട്ടായി, സൂക്കിലെ മലയാളികളെ ഒരുപാടുപേരെ പരിചയപെട്ടു, മേഡത്തോടൊപ്പം പല സ്ഥലങ്ങളിൽ പോയി, അഫിയുമായുള്ള ഫോൺ വിളിയും, ജോലിക്കാരികളെ തപ്പലും പിടിവലികളും, ഇടയ്ക്കിടെ ഖാലീദിന്റെ ഉപ്പാന്റെ വീട്ടിലേക്കുള്ള പോക്കും,പൊറോട്ടയും, നൈസ് പത്തിരിയും, ബിരിയാണി, മന്തി, നെയ്‌ച്ചോറ്, ദോശയും, ചട്ണിയും, മീൻ, ചിക്കൻ, മട്ടൻ, ബീഫ് ഒക്കെ ആയി ദിവസം ഒരുനേരത്തെ കുക്കിംഗ് മിക്കവാറും ഞാൻ തന്നെയായി (ഞാൻ കുക്ക് ചെയ്യുന്ന ഭക്ഷണത്തിൽ നിന്നും കഫ്റ്റീരിയയിൽ ഉള്ളവർക്കും കുറച്ച് കൊടുക്കാൻ മേഡം പറഞ്ഞതിനാൽ അതും കൊടുക്കും അവർക്കും ഭക്ഷണത്തിനു നല്ല അഭിപ്രായമാണ്) രണ്ട് ആഴ്ച്ചകൾ കടന്നുപോയതറിഞ്ഞില്ല വ്യാഴാഴ്ച്ച സ്കൂൾ വിട്ട് വരും വഴി
ഒരു ലൊക്കേഷൻ അയച്ചിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ട് അവിടെ പോണം
ശെരി
ഭക്ഷണം കഴിഞ്ഞു ലോക്കേഷനിൽ ചെന്നു മേഡത്തെ വിളിച്ച് എത്തിയ കാര്യം പറഞ്ഞു
വെയിറ്റ് ഇപ്പൊ ആള് വരും
അല്പസമയം കൊണ്ട് ഒരു ഫിലിപ്പിനി വന്നു വണ്ടിയിൽ കയറി
അവൾ പറഞ്ഞപ്രകാരം ഖത്തർ മാളിലേക്ക് ചെന്നു
അവിടെ എത്തിയത് മുതൽ എന്റെ അളവിൽ ഷർട്ട് പാന്റ് ഷഡി ബനിയൻ ബെൽറ്റ് ഷൂ വാച്ച് പേഴ്‌സ് സ്പ്രേ കോസ്മെറ്റിക് ഐറ്റംസ് എല്ലാം വാങ്ങാൻ തുടങ്ങി പറഞ്ഞാലും കാര്യമില്ലെന്ന് അറിയുന്നത്കൊണ്ട് ഓരോ ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോഴും കാർഡ് സ്വൈപ് ചെയ്ത് അവളുടെ പുറകെ നടന്നു എല്ലാം വാങ്ങിക്കഴിഞ്ഞു തിരികെ വരും വഴി അവളെ ഇറക്കി സൂക്കിലേക്ക് ചെന്നു വണ്ടി നിർത്തി ഒരു സിഗരറ്റും കത്തിച്ചുകൊണ്ട് കഫ്റ്റീരിയക്ക് മുന്നിലെ ബെഞ്ചിനുനേരെ നടക്കും വഴി അശറഫ്കാനോട് ചായക്ക് ആഗ്യം കാണിച്ചു കൊണ്ട് ബെഞ്ചിൽ ഇരുന്നു കൊണ്ട് ഫോൺ എടുത്തു അബ്‌ദുല്ലക്കനെ വിളിച്ചു