സയ്യിദ് : വണ്ടിക്കകത്തുനിന്ന് വലിച്ചാൽ കുഴപ്പമില്ലേ
(വണ്ടി സ്റ്റാർട്ട് ചെയ്തു എക്സ്സോസ്റ്റ് ഓൺ ചെയ്തുകൊണ്ട്)ഹേയ് എക്സോസ്റ്റ് ഉണ്ട് അത് ഓൺ ചെയ്തിട്ടാൽ മതി മണം മാറിക്കോളും
ശിഹാബ് : ഞാൻ കരുതി അവിടുത്തെ കുട്ടികൾ ആരേലും വലിക്കുമെന്ന് എന്റെ വീട്ടിലെ ചെക്കൻ വലിക്കും അതുകൊണ്ട് എനിക്ക് വണ്ടിയിൽ നിന്ന് വലിച്ചാലും കുഴപ്പമില്ല, ചെറിയ ചെക്കനാ…
(ഒന്ന് ചിരിച്ചുകൊണ്ട്) അവിടെ ഖഫീലല്ലാതെ വലിക്കുന്നത് ഞാനെ ഉള്ളൂ
എല്ലാരുടെയും വീടിന്റെ പറ്റിയും വീട്ടിലുള്ള ആളുകളെ പറ്റിയും ജോലിക്കാരെ പറ്റിയും സംസാരം നീണ്ടു എങ്കിലും ഞാൻ വീട്ടിലെ കാര്യങ്ങൾ പറയാതെ ഊരി
ശിഹാബ് : എന്റെ വീട്ടിൽ രണ്ട് ഫിലിൻസ് ആണ് ഞാൻ നല്ല മൊതലാക്കും
ഞങ്ങൾ രണ്ടുപേരും ചെറുതായി ചിരിച്ചു
അവരെ സൂക്കിൽ ഇറക്കി തിരികെ റൂമിൽ ചെന്നു
ഭക്ഷണം കഴിച്ച് അഫിയോട് സംസാരിച്ചുകൊണ്ട് കിടന്നു നേരത്തെ ഉറങ്ങി ഉണർന്നപ്പോ ഉറങ്ങികിടക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് എഴുന്നേറ്റു സമയം നോക്കി മൂന്നെ ഇരുപത്
എഴുനേറ്റ് പല്ലും തേച്ച് ട്രാക്ക് സ്യൂട്ടും ടീഷർട്ടും ഷൂവും ഇട്ടുകൊണ്ട് ഫോണുമെടുത്തു പുറത്തേക്കിയങ്ങി ഡോറും ലോക്ക് ചെയ്തു കൊണ്ട് ജോഗിംഗ് തുടങ്ങി റൂമിൽ എത്തുമ്പോഴേക്കും സമയം നാലേ മുക്കാൽ ആയിരിക്കുന്നു കുറച്ച് സമയം പുഷപ് എടുത്ത ശേഷം കിക്കും പഞ്ചും പ്രാക്ടീസ് ചെയ്തു
ആറുമണിയുടെ അലാറം അടിയുമ്പോഴേക്ക് ആകെ വിയർത്തു കുളിച്ചിരുന്നു ഒരു ടവലും ബ്രഷും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു വസ്ത്രങ്ങളെല്ലാം അഴിച്ച് മെഷീനിലേക്കിട്ടശേഷം നഗ്നനായി ബാത്ത്റൂമിലേക്ക് കയറി
കുളിയും ഭക്ഷണം കഴിപ്പും കഴിഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു നിൽക്കെ മേഡത്തിന്റെ കോൾ വന്നു
അസ്സലാമുഅലൈക്കും
വ അലൈകും അസ്സലാം… ഞാൻ വണ്ടിയിലുണ്ട്
ഫോൺ വെച്ച് രണ്ട് മിനിറ്റ് കൊണ്ട് മേഡം വന്ന് സലാം ചൊല്ലിക്കൊണ്ട് വണ്ടിയിൽ കയറി
നേരത്തെ എഴുന്നേറ്റോ
മ്മ്… കുറച്ചായി ജോഗിങ്ങും പ്രാക്ടിസും മുടങ്ങിയിട്ട് ഇന്ന് വീണ്ടും ജോഗിംഗ് തുടങ്ങി
ജിമ്മിൽ പോകരുതോ നീ പോകുവാണേൽ ബാക്കി എല്ലാർക്കും പോവാലോ
ഞാൻ കിക്ക് ബോക്സിങ് ക്ലാസ്സ് ഉണ്ടോ എന്ന് നോക്കിയിട്ട് അവിടെ പോകണമെന്ന് കരുതുകയാ