നിനക്കെന്താ വേണ്ടേ ബാർബിക്ക്യു ഷവർമയോ സാൻഡ്‌വിച്ചോ ബർഗറോ
(അവരെനോക്കി)എടാ നിങ്ങൾക് എന്തേലും വേണോ
സയിദ് : ഒന്നും വേണ്ട
എന്നാ ചായ പറയട്ടെ
ശെരി
മിഷേൽ മൂന്ന് ചായ തരുമോ എനിക്ക് സുലൈമാനി വിത്ത്ഔട്ട് ഷുഗർ മിന്റ് ഇട്ട്
മിഷേൽ അകത്തേക്ക് പോയി അല്പസമയം കഴിഞ്ഞു
മിഷേലും തേൻമൊഴിയും മൂന്ന് ചായ കൊണ്ട് തന്നു
തേൻമൊഴി : വണ്ടിയെടുത്തിട്ടുണ്ടോ? വെജിറ്റബിൾ ഷോപ്പിൽ നിന്ന് സാധനം വാങ്ങാനുണ്ടായിരുന്നു വണ്ടിയുണ്ടേൽ അതിൽ വെക്കാൻ പറയാം വരുമ്പോ കൊണ്ടുവന്നാൽ മതി അല്ലേൽ നാളെവാങ്ങാം
വണ്ടിയുണ്ട്
എന്നാ ഞങ്ങളെവിടെ പോയി സാധനം വാങ്ങട്ടെ
ശെരി അവിടെ പാർക്കിംഗ് ഒഴിഞ്ഞാൽ ഞാൻ വണ്ടി അങ്ങോട്ടിടാം
ശെരി അവർ ആനിനെ കൂട്ടി അങ്ങോട്ട് പോയതിനു പുറകെ വെജിറ്റബിൾ ഷോപ്പിന് മുന്നിലെ പാർക്കിങ്ങിൽ നിന്ന് വണ്ടി എടുക്കുന്നത് കണ്ട് ചായ ചെയറിൽ വെച്ച് പെട്ടന്ന് വണ്ടിയെടുത്ത് അങ്ങോട്ടിട്ട് വീണ്ടും ചെയറിൽ ചെന്നിരുന്നു
നിങ്ങൾക്ക് പരിപാടിയൊന്നുമില്ലെങ്കിൽ നമുക്ക് സിഗരറ്റ് കിട്ടുന്ന സൂക്കിൽ പോയാലോ
സയ്യിദ് : വണ്ടി എടുത്തു പോവാൻ പറ്റുമെങ്കിൽ പെട്ടന്ന് പോയിവരാം അല്ലെങ്കിൽ പത്തുമണി കഴിഞ്ഞു പോവാം പത്തുമണി കഴിഞ്ഞാൽ പിനെ സാധാരണ വിളിയൊന്നും വരില്ല അല്ലേൽ പിനെ ചോദിച്ചിട്ട് പോണം
വണ്ടിയെടുത്ത് പോവാം അവര് സാധനം വാങ്ങിക്കഴിഞ്ഞു അവരെ ഒന്ന് വീട്ടിലാക്കി സാധനവും കൊടുത്തിട്ട് ഞാൻ വരാം
ശിഹാബ് : മ്മ്… എന്നാ പെട്ടന്ന് പോയിവരാലോ…
അവർ വെജിറ്റബിൾ ഷോപ്പിൽ നിന്ന് ഇറങ്ങി കഫ്റ്റീരിയയിലേക്ക് ചെന്ന് സാധനങ്ങൾ വാങ്ങി പുറത്തേക്കിറങ്ങി
മിഷേൽ : ഞങ്ങള് പോട്ടെ സാധനം അവർ വണ്ടിയിൽ വെച്ചുതരും നീ വരുമ്പോ കൊണ്ടുവന്നാൽ മതി
നിക്ക് ഞാൻ അങ്ങോട്ടാക്കിത്തരാം… (അവരെ രണ്ടുപേരെയും നോക്കി) ഞാനിവരെ അവിടെയാക്കി സാധനം കൊടുത്തിട്ടുവരാം
സയ്യിദ് : ഒക്കെ ഡാ ഞങ്ങളിവിടുണ്ടാവും
ഞാൻ അവരോടൊപ്പം വണ്ടിക്ക് അരികിലേക്ക് നടന്നു ടിക്കിയിൽ സാധനങ്ങൾ കയറ്റിക്കഴിഞ്ഞു ടിക്കി അടച്ചു
അവരെയും സാധനങ്ങളും വീട്ടിലിറക്കി തിരിച്ചു സൂക്കിൽ ചെന്നു അവരെയും കൂട്ടി അവർ പറഞ്ഞ വഴിയേ അടുത്തുള്ള സൂകിലേക്ക് ചെന്നു അവിടെയുള്ള സൂപ്പർ മാർക്കറ്റും മലയാളി തന്നെയായിരുന്നു സിഗരറ്റ് വാങ്ങി ഇറങ്ങി സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിൽ വന്നുകയറി