സോറി… ഒന്ന് മിണ്ടു
മേഡം സോറി പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി അത്ഭുതതോടെ ഞാൻ മേഡതെ നോക്കി കണ്ണിൽ ഉരുണ്ടുകൂടിയ നീർതുള്ളികൾ കണ്ടു
എന്താ മേം എനിക്ക് ദേഷ്യമൊന്നുമില്ല… അല്ലേൽ ഒരു ജോലിക്കാരൻ ദേഷ്യപെടുന്നതിനൊക്കെ എന്തിനാ സങ്കടപെടുന്നേ
കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ പൊഴിഞ്ഞുവീഴുന്നത് കണ്ട് എന്റെ നെഞ്ചോന്ന് പിടച്ചു
എനിക്കാരുമില്ല ഖാലിദ് മാസത്തിൽ രണ്ട് ദിവസം വന്ന് നിന്നിട്ട് പോവും എനിക്ക് കുട്ടികളുണ്ടാവില്ല എന്നറിഞ്ഞശേഷം എനോട് ശെരിക്കുമൊന്ന് മിണ്ടുകപോലുമില്ല കാണുന്നവർക്ക് മുന്നിൽ കുറേ സമ്പത്തുണ്ട് ബിസിനസുണ്ട് എന്നല്ലാതെ എനിക്കൊന്നുമില്ല എന്തിന് സംസാരിക്കാൻ പോലുമാരുമില്ല (ഇടറിയ ശബ്ദത്തോടെ മേഡംപറഞ്ഞു കൊണ്ടിരുന്നു) അഫി ഭാഗ്യവതിയാണ് അവളെ ജീവനെക്കാളേറെ സ്നേഹിക്കാൻ നീ ഉണ്ട്, നിനക്കറിയുമോ അബ്ദുല്ല നിങ്ങളുടെ നാട്ടിലെ കാര്യങ്ങളൊക്കെ പറയുമ്പോ ഞാൻ കരുതാറുണ്ട് ഞാനവിടെ ഒരു പാവപെട്ട വീട്ടിലെങ്കിലും ജനിച്ചാൽ മതിയായിരുന്നുവെന്ന്
മേം… കരയല്ലേ… പ്ലീസ്…
എനിക്ക് സംസാരിക്കാൻ നിങ്ങളൊക്കെ അല്ലേ ഉള്ളൂ അപ്പൊ നിങ്ങളും കൂടെ പിണങ്ങിയിരുന്നാൽ ഞാൻ എന്ത് ചെയ്യും
എനിക്ക് പിണക്കമൊന്നുമില്ല കരയല്ലേ പ്ലീസ് പറയുന്നത് കേൾക്ക് മേം
എന്നിട്ടാണോ നീ എന്നോട് മിണ്ടാതിരുന്നേ നിനക്കെന്താ വേണ്ടേ എന്ന് ചോദിച്ചപ്പോ ദേഷ്യത്തോടെ ഒന്നും വേണ്ടെന്നു പറഞ്ഞേ
ഓഹ്… നൂറാ… കരച്ചിലൊന്ന് നിർത്ത്. ഒരുപാട് സംസാരിക്കുന്ന നീ കാലത്ത് മുതൽ മുഖം വീർപ്പിച്ചിരുന്നതും ഒന്ന് ചിരിക്കുക പോലും ചെയ്യാതെ സ്കൂളിലേക്ക് ഇറങ്ങിപോവുന്നതും കണ്ടപ്പോ എന്തോ പോലെ തോന്നി ഇപ്പൊ ആണേൽ വണ്ടിയിൽ കയറി നീ അങ്ങനൊക്കെ പറഞ്ഞപ്പോ ദേഷ്യം തോന്നി അതുകൊണ്ട് പറഞ്ഞു പോയതാ നീ അത് വിട് സോറി..
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു കഴിഞ്ഞു മേഡതെ നോക്കുമ്പോ എന്നെ തന്നെ നോക്കിയിരിക്കുന്ന മേഡത്തെയാണ് കാണുന്നത് മേടത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നതാണ് ചെയ്യണമെന്നഅറിയാതെ ഇരിക്കുമ്പോഴാണ് ഗ്ലാസിൽ മുട്ട് കേട്ടത്
മുന്നിലെ ഗ്ലാസ്സ് താഴ്ത്തി കോഫി വാങ്ങിച്ചു കാർഡ് അവൾക്ക്നേരെ നീട്ടി
ബില്ലും കാർഡും തിരികെ തന്നതും ഗ്ലാസ് ക്ലോസ് ചെയ്തു ഒരു കപ്പ് മേടത്തിനുനേരെ നീട്ടി
മേഡം കോഫി…