വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ]

Posted by

മാം നെറ്റില്ല

വൈഫൈ ഓൺ ചെയ്തിട്ടുണ്ട്

വൈഫൈ കണക്റ്റ് ചെയ്തു ലൊക്കേഷൻ ഓൺ ചെയ്തു വണ്ടിയെടുത്തു

സ്കൂളിന് മുന്നിൽവണ്ടി നിർത്തിയതും വണ്ടിയിൽ നിന്നുമിറങ്ങിക്കൊണ്ട് മേഡം ആർക്കോ ഫോൺ ചെയ്തു എന്തൊക്കെയോ സംസാരിച്ചുകൊണ്ട് എന്നെയും കൂട്ടി നടന്നു

കണ്ണ് ടെസ്റ്റും ലേർണിങ്ങും റോഡ് ടെസ്റ്റും പാർക്കിങ്ങും എല്ലാം പെട്ടന്ന് പെട്ടന്ന് കഴിഞ്ഞു പതിനൊന്നര കഴിഞ്ഞപ്പോയെക്കും ലൈസൻസും വാങ്ങി ഞങ്ങൾ അവിടെനിന്നുമിറങ്ങി

ലൊക്കേഷൻ ഇട്ടിട്ടുണ്ട്

ലൊക്കേഷൻ നോക്കി വണ്ടി പതിയെ മുന്നോട്ട് എടുത്തു

വേഗത്തിൽ പോയിക്കോ

പറഞ്ഞതും ഇത്തിരി വേഗം കൂട്ടി

വണ്ടി ചെന്ന് നിന്നത് ഒരു മലയാളി ഹോട്ടലിന് മുന്നിലാണ്

എന്താ വാങ്ങേണ്ടത്

ഹോൺ അടിക്ക്

ഹോൺ അടിച്ചതും ഒരാൾ വന്നു

മെനു കാർഡ് നീട്ടി

അത് വാങ്ങാതെ തന്നെ എന്നെ നോക്കി

ചായയോ കോഫിയോ എന്താ വേണ്ടത്

എന്തായാലും ഒക്കെ ആണ്

രണ്ട് സമാവർ ചായ രണ്ട് മസാല ദോശ പാർസൽ ആക്കണ്ട

ശെരി മേഡം (അയാൾ തിരികെ പോയി)

നിങ്ങൾ മലബാറികളുടെ ഹോട്ടലാണ് നീയും മലബാറി അല്ലേ നിനക്ക് അറിയുന്നവരാണോ…

അറിയില്ല…

അബ്ദുല്ലയോടൊപ്പം വരാറുണ്ട് ഞാനിവിടെ എനിക്ക് മലബാറി ഭക്ഷണം ഇഷ്ടമാണ് എസ്‌പെഷ്യലി ബീഫും പൊറോട്ടയും പുട്ടും ബീഫും തലശ്ശേരി ബിരിയാണി(ഓരോന്നും പറയുമ്പോ തന്നെ അതിനോടുള്ള കൊതി അവരുടെ വാക്കുകൾ വിളിച്ചോതി)

പെട്ടന്നാണ് ഫോൺ റിങ് ചെയ്തത് അഫി വീഡിയോ കോൾ ചെയ്തതാണ് കാൾ എടുത്തതും

തിരക്കിലാണോ

അല്ല ഞങ്ങൾ ഭക്ഷണം കഴിക്കാൻ വന്നതാ വേറെ ആര്

മേഡവും ഞാനും… നീ എവിടെയാ…

ഹോസ്പിറ്റലിൽ

മേഡം : എന്ത്‌ പറ്റി ഉപ്പാക്ക് സുഖമില്ലേ

അല്ല മേം അവൾ ഡോക്ടറാണ്

മേഡം : സോറി പെട്ടന്ന് ഹോസ്പിറ്റൽ എന്ന് കേട്ടപ്പോ ഞാൻ കരുതി ഉപ്പാക്ക് സുഖമില്ലാഞ്ഞിട്ട് ഹോസ്പിറ്റലിൽ ആണെന്ന്

അപ്പോയെക്കും ചായയും മസാല ദോശയും എത്തി ഫോൺ ഹാൻഡ് റെസ്റ്റിൽ വെച്ചുകൊണ്ട് പ്ളേറ്റും ഗ്ലാസും വാങ്ങി

നീ കഴിച്ചോ

കഴിച്ചു, നിങ്ങൾ കഴിക്ക് റൂമിലെത്തിയിട്ട് വിളിക്ക്

ശെരി…

ഫോൺ കട്ട്‌ ചെയ്തു

മേഡം : ആരാ

Leave a Reply

Your email address will not be published. Required fields are marked *