ആണാകാൻ മോഹിച്ച പെൺകുട്ടി [വാത്സ്യായനൻ]

Posted by

 

പിറ്റേന്ന് പുലർച്ചെ ദീപക്കിനെ ധന്യ അവൻ്റെ വീട്ടിൽ കൊണ്ടുചെന്ന് ആക്കി. അവൻ്റെയും അവളുടെയും മുഖത്ത് നവ്യപ്രണയത്തിൻ്റെ ശോഭ പ്രകടമായിരുന്നു. അവരുടെ കൂട്ടുകാർക്ക് സത്യം മനസ്സിലാക്കാൻ കഷ്ടിച്ച് ഒരാഴ്ച വേണ്ടി വന്നില്ല. അവർ ആദ്യം കരുതിയത് അവർ ഇരുവരും ലെസ്ബിയൻസ് ആണ് എന്നായിരുന്നു. വാസ്തവത്തിൽ ദീപക് ട്രാൻസ്ജെൻഡർ ആയിരുന്നതു പോലെ ധന്യ ബൈസെക്‌ഷ്വലും ആയിരുന്നു; അതിനാൽ ആയിരുന്നല്ലോ അവൾക്ക് ദീപക്കിനെ ആണായി സ്നേഹിക്കാനും അതേ സമയം അവൻ്റെ പെൺശരീരവുമായി രതിസുഖം പങ്കിടാനും കഴിഞ്ഞത്. മാസങ്ങൾക്കു ശേഷം ദീപക് കൂട്ടുകാരോട് തൻ്റെ ട്രാൻസ് സ്വത്വം വെളിപ്പെടുത്തി; അവരുടെ പിന്തുണ കിട്ടിയതിൻ്റെ ധൈര്യത്തിൽ സ്വന്തം മാതാപിതാക്കളോടും. അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അവർ കാലക്രമേണ തങ്ങളുടെ മകൻ്റെ ഇഷ്ടത്തിന് ഒപ്പം നിൽക്കാൻ പഠിച്ചു. അതിനു പിന്നാലെ ആയിരുന്നു ദീപക്കും ധന്യയും തമ്മിലുള്ള പ്രണയം അവർ ഇരുവരുടെയും കുടുംബാംഗങ്ങളെ അറിയിച്ചത്. ധന്യയുടെ മാതാപിതാക്കളും സഹോദരിയും പുരോഗമനപരമായി ചിന്തിക്കുന്നവർ ആയിരുന്നതിനാൽ അവരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഒന്നും ഉണ്ടായില്ല. ദീപക്കിൻ്റെ ആൺവ്യക്തിത്വവുമായി മുൻപേ തന്നെ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ, തെല്ല് ആശയക്കുഴപ്പങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, അവൻ്റെ കുടുംബത്തിലും അവരുടെ ബന്ധം അംഗീകരിക്കപ്പെട്ടു. വർഷങ്ങൾ കടന്നു പോയപ്പോൾ ശരീരത്തിനും മനസ്സിനും ഏറെ കഷ്ടപ്പാടുകൾ സമ്മാനിച്ച ഹോർമോൺ ചികിത്സകളും ശസ്ത്രക്രിയകളും നിയമനടപടികളും താണ്ടി ദീപക് തൻ്റെ സ്ത്രീത്വത്തെ മനുഷ്യസാദ്ധ്യമായ എല്ലാ അർഥത്തിലും ഉപേക്ഷിച്ചു. ഏറെ വൈകാതെ ബന്ധുമിത്രാദികളുടെ അനുഗ്രഹാശിസ്സുകളോടെ ധന്യയും ദീപക്കും വിവാഹമണ്ഡപത്തിൽ കൈ പിടിച്ച് പരസ്പരം ജീവിതപങ്കാളികളായി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *