അമ്മ : എന്താടാ ഉറങ്ങുന്നില്ലേ
ആദി : അമ്മേ അത് പിന്നെ
അമ്മ : ഒന്നും പറയണ്ട പോയി കിടന്നോ
ആദി : അത് ഇനി ഉണ്ടാകില്ല
അമ്മ : സാരമില്ല നീ കിടന്നോ
ആദി : ഉം… പിന്നെ മാമനെ കണ്ടിരുന്നോ
അമ്മ : ഉം കണ്ടു
ആദി : എന്നിട്ട്
അമ്മ : എന്നിട്ടെന്താ എന്നെ കാണുമ്പോൾ ഒരു അപരിചിതനെ പോലെ മുഖം തിരിച്ചു നടന്നു ഞാൻ കുറേ സംസാരിക്കാൻ നോക്കി പക്ഷെ ഞാൻ അടുത്ത് ചെല്ലുമ്പോഴേക്കും എന്റെ അടുത്ത് നിന്ന് മാറി കളയും നാത്തൂനും അങ്ങനെ തന്നെയാ എന്നോട് ഒരു വാക്ക് മിണ്ടിയില്ല മാളുവും വന്നിരുന്നു അവൾക്ക് എന്നോട് സംസാരിക്കണമെന്നുണ്ടായിരുന്നു പക്ഷെ ഏട്ടൻ സമ്മതിച്ചില്ല ഞാൻ അടുത്ത് ചെന്നപ്പോഴേക്കും അവളെയും വിളിച്ചുകൊണ്ട് പോയി കളഞ്ഞു ശെരിക്കും വിശമമായെടാ ഞാൻ കരഞ്ഞില്ലെന്നേ ഉള്ളു
അമ്മയുടെ കണ്ണുകൾ നിറഞ്ഞു
ആദി : പോട്ടമ്മേ അവർ നമ്മളെ മനസ്സിലാക്കുന്നില്ലെങ്കിൽ വേണ്ട
അമ്മ : പിന്നെ മാളൂന് അവർ കല്യാണം ആലോചിക്കുന്നുണ്ട്
ആദി : അവള് കുഞ്ഞല്ലേ അമ്മേ
അമ്മ : നമ്മളോടുള്ള വാശി തീർക്കാൻ ആയിരിക്കും
ആദി : ഞാൻ മാമനോട് സംസാരിക്കാം
അമ്മ : കാര്യം ഉണ്ടെന്ന് തോന്നില്ല ഏട്ടന് നമ്മളോട് അത്രക്ക് വെറുപ്പാ
ആദി : അതൊക്കെ ഞാൻ മാറ്റി എടുത്തോളാം
ഇത്രയും പറഞ്ഞു ആദി റൂമിന് പുറത്തേക്ക് പോയി
കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരുവോണ ദിവസം
രൂപ : ആദി ഇന്ന് തന്നെ പോണോ
ആദി : ഉം ഇന്നാ പറ്റിയ ദിവസം എല്ലാ തിരുവോണത്തിനും ഞാൻ അവിടെ ഉണ്ണാൻ പോകുന്നതാ അമ്മ മാളുന് ഒരു ഡ്രസ്സ് എടുത്ത് കൊടുക്കും മാമൻ എനിക്കും അമ്മ ഡ്രസ്സ് എടുത്ത് വച്ചിട്ടുണ്ട് അത് കൊണ്ട് പോയി കൊടുക്കണം