രൂപ : ആദി…
ആദി : ഉം…
രൂപ : വിടെടാ.. ഇതാ കുഴപ്പം ഒരു തവണ സമ്മതിച്ചാൽ പിന്നെ സ്വസ്ഥത തരില്ല മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ
ആദി : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ
ഇത്രയും പറഞ്ഞു ആദി രൂപയോട് കുറച്ച് കൂടി ചേർന്ന് നിന്നു അവളുടെ കവിളിൽ കടച്ചു
രൂപ : ആ..
ശേഷം പതിയെ അവിടെ മുത്തമ്മിട്ടു
പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവർ കേട്ടത്
രൂപ : അമ്മ വന്നെന്നാ തോന്നുന്നെ വാ
ഇത്രയും പറഞ്ഞു രൂപ ഹാളിലേക്ക് പോയി പിന്നാലെ ആദിയും
ആദി : അമ്മ വന്നോ ബസ് സ്റ്റോപ്പിൽ വന്നിട്ട് എന്നെ വിളിച്ചുകൂടായിരുന്നോ ഞാൻ വന്നേനെയല്ലോ
അമ്മ : അതൊക്കെ എന്തിനാ കുറച്ച് ദൂരമല്ലേ… അല്ല നിന്റെ മുഖത്തൊക്കെ ഇതെന്താടാ
ആദി : (ദൈവമേ )
അമ്മ വേഗം തന്നെ ആദിയുടെ അടുത്തേക്ക് എത്തി
“എന്താടാ ഇത് ചുണ്ടൊക്കെ മുറിഞ്ഞിരിക്കുവാണല്ലോ എന്താടാ പറ്റിയെ ”
ആദി : അത് ഒന്നുമില്ല അമ്മേ..
അമ്മ : ഒന്നുമില്ലേ രൂപേ എന്താ…
പെട്ടെന്നാണ് രൂപയുടെ മൂക്കിലെ പാട് അമ്മ കണ്ടത്
അമ്മ : ദൈവമേ നിന്റെ മൂക്കിന് എന്താ പറ്റിയെ…ടാ ആദി😡
രൂപ : ബൈക്ക് ചെറുതായി ഒന്ന് സ്കിട് ആയി അത്രേ ഉള്ളു
അമ്മ : ബൈക്ക്…. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് പയ്യെ പോകണമെന്ന് ഇവളെയും കൊണ്ട്പോയി തള്ളിയിട്ടപ്പോൾ സമാധാനമായോ എന്റെ കുഞ്ഞിന്റെ മൂക്ക് ഇരിക്കുന്നത് നോക്കിയെ
രൂപ : ഒന്നുമില്ല അമ്മേ ആദി പയ്യെ തന്നെയാ പോയെ റോഡിൽ ഒരു കുഴി ഉണ്ടായിരുന്നു അതാ
അമ്മ : അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തല്ലേ സംസാരിക്കു നിങ്ങള് ഹോസ്പിറ്റലിൽ വല്ലതും പോയോ