വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Posted by

 

ഇത്രയും പറഞ്ഞു ആദി രൂപയെ നോക്കി പതിയെ ചിരിച്ചു

 

രൂപ : മിണ്ടാതെ ഇരിക്ക് ആദി അവന്റെ ഒരു ചിരി എല്ലാം കല്യാണത്തിന് ശേഷം മതിയായിരുന്നു

 

ആദി : എന്താടി ഞാൻ ഇട്ടേച്ചു പോകുമെന്ന് പേടിയുണ്ടോ

 

രൂപ : ഹേയ് അങ്ങനെ പോയാൽ നിന്നെ ഞാൻ കൊല്ലുമല്ലോ അതുകൊണ്ട് ആ പേടിയില്ല

 

ആദി : പിന്നെ എന്താ പ്രശ്നം

 

രൂപ : ഹേയ്.. കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയൊക്കെ ഇത്തിരി സ്പെഷ്യൽ അല്ലേ അതൊക്കെ പോയില്ലേ

 

ആദി : എന്ത് പോയി.. ആദ്യ രാത്രിയൊക്കെ നമുക്ക് ഇതിനെക്കാൾ സൂപ്പർ ആക്കാം പോരെ

 

രൂപ : അല്ല നീ ഇതൊക്കെ എവിടുന്നാ പഠിച്ചേ അതും പൊക്കിയെടുത്തൊക്കെ നിനക്ക് വേറെ ആരെങ്കിലും…

 

ആദി : ദേ ഞാൻ നല്ലത് തരും കേട്ടോ വേറെ ആരെങ്കിലും പോലും നിനക്ക് എന്താടി പൊട്ടി അതൊക്കെ ഓരോ തുണ്ട് കണ്ട് പഠിച്ചതാ

 

രൂപ : അയ്യേ അതൊക്കെ കാണുവോ

 

ആദി : എന്ത് അയ്യേ ഇപ്പോൾ പെണ്ണുങ്ങൾ വരെ കാണും പിന്നെ അല്ലേ

 

രൂപ : ഞാൻ കാണത്തില്ല

 

ആദി : അതിന് കാണാൻ നിന്റെയടുത്ത്‌ ആകെ ആ പൊട്ട ഫോൺ അല്ലേ ഉണ്ടായിരുന്നുള്ളു പിന്നെ നീ ആണെങ്കിൽ നെറ്റും ചെയ്യില്ല ഒടുക്കത്തെ പിശുക്കല്ലേ

 

രൂപ : പൊട്ടഫോൺ നിന്റെ… കണ്ടവള് മാരെ കാണുന്നതും പോര ഇനി എങ്ങാനും കണ്ടാൽ കൊല്ലും ഞാൻ

 

ആദി : ഇനി എന്തിനാ കാണുന്നെ എനിക്ക് നീ ഇല്ലേ

 

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

 

ആദി : നീ ഇരിക്ക് എന്നിട്ട് കഴിക്കാൻ നോക്ക് സമയം വൈകി

 

ഇത് കേട്ട രൂപയും ഭക്ഷണം കഴിക്കാൻ തുടങ്ങി

 

ഭക്ഷണത്തിനെല്ലാം ശേഷം ഉച്ചസമയം രൂപ റൂമിൽ തന്റെ ഡ്രെസ്സും മറ്റും അടുക്കി വെക്കുകയായിരുന്നു ആദി പതിയെ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *