**************************
അങ്ങനെ കല്യാണദിവസം എത്തി കുറച്ചു പേരെ വിളിച്ചാൽ മതി എന്ന് കരുതിയെങ്കിലും എല്ലാവരെയും വിളിച്ചു വന്നപ്പോൾ കുറച്ചധികം ആളുകൾ ആയി പോയി എങ്കിലും ഒരു കുറവും ഇല്ലാതെ തന്നെ കല്യാണം നടന്നു ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആദി എന്റെ കഴുത്തിൽ താലി ചാർത്തി ചെറിയ വിറയൽ ഒക്കെ ഉണ്ടായിരുന്നെങ്കിലും ആദി അതൊക്കെ അഡ്ജസ്റ്റ് ചെയ്തു അച്ഛമ്മയോടൊപ്പം ആന്റിയും വിവാഹത്തിന് വന്നു പക്ഷെ ദൂരേ നിന്ന് നോക്കുക മാത്രമാണ് ചെയ്തത് കല്യാണം കഴിഞ്ഞ ഉടനെ അച്ഛമ്മയെ കൊണ്ട് പോകുകയും ചെയ്തു വിഷ്ണു ഏട്ടൻ നേരത്തെ തന്നെ എത്തിയിരുന്നു വിവാഹകാര്യം പറഞ്ഞപ്പോൾ പുള്ളിയുടെ ഒരു സന്തോഷം കാണമായിരുന്നു എന്തൊ ഗിഫ്റ്റൊക്കെയായിട്ടാ പുള്ളി വന്നത് വിഷ്ണു ഏട്ടൻ ഇപ്പോൾ എസ് ഐ സെലക്ഷനോക്കെ പാസായി നിക്കുവാണ് പിന്നെ സ്നേഹ ചേച്ചിയും രാജീവ് ഏട്ടനും അവരും വന്നിരുന്നു രാജീവ് ഏട്ടൻ ഇപ്പോൾ രഞ്ജി സെലക്ഷന് പോകാൻ തയ്യാറെടുക്കുവാണ് കിട്ടുമെന്ന് പ്രതീക്ഷിക്കാം പിന്നെ സ്നേഹചേച്ചി പല സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു ആരതി ചേച്ചി uk യിലാണ് അതുകൊണ്ട് വരാൻ പറ്റിയില്ല പിന്നെ ഗീതുവും ഫാമിലിയും വന്നിരുന്നു അവൾക്കും കല്യാണാലോചനകൾ നടക്കുന്നുണ്ട് പിന്നെ മാളു ഞങ്ങളുടെ കല്യാണം നടന്നതിൽ അവൾക്കാണ് ഏറ്റവും സന്തോഷം പിന്നെ അജാസ് മാത്രം വന്നില്ല കോളേജ് കഴിഞ്ഞതോടെ അജാസ് വീട് മാറി പിന്നെ പിന്നെ ആദിയുമായുള്ള കണക്ഷൻ കട്ടായി അവനെ വിളിക്കാൻ പരമാവധി നോക്കി പക്ഷെ നടന്നില്ല ഇപ്പോൾ എവിടെ ആണാവോ…
“എന്താ മൊട്ടെ കുത്തിയിരുന്ന് എഴുതുന്നത് ”
പെട്ടെന്നാണ് ആദി റൂം തുറന്ന് അകത്തേക്ക് വന്നത്
രൂപ : ഹേയ് ഞാൻ വെറുതെ ഇന്നത്തെ ഡയറി എഴുതിയതാ
ആദി : കല്യാണദിവസവും ഡയറിയോ കൊള്ളാല്ലോ
രൂപ : എന്താ കല്യാണ ദിവസം ഡയറി എഴുതി കൂടാ എന്നുണ്ടോ
ആദി : ഹേയ് ഇല്ല..
ഇത്രയും പറഞ്ഞു ആദി ഡോർ ക്ലോസ് ചെയ്തു